Connect with us

അനന്യയെ ശസ്ത്രക്രിയ ചെയ്ത ഡോക്ടർ അന്ന് ക്ലബ് ഹൗസിൽ നിന്നും പുറത്താക്കുകയും ബ്ലോക്ക് ചെയ്യുകയും ചെയ്തു ; ഏറെ വിഷമിപ്പിച്ചത് ആ റൂമിൽ ഉണ്ടായിരുന്ന മറ്റു ട്രാൻസ് വ്യക്തികൾ പോലും അനന്യ സംസാരിക്കേണ്ട എന്നുള്ള മുൻവിധി കൈകൊണ്ടു എന്നതാണ് ; സംഭവം ഇങ്ങനെ !

Malayalam

അനന്യയെ ശസ്ത്രക്രിയ ചെയ്ത ഡോക്ടർ അന്ന് ക്ലബ് ഹൗസിൽ നിന്നും പുറത്താക്കുകയും ബ്ലോക്ക് ചെയ്യുകയും ചെയ്തു ; ഏറെ വിഷമിപ്പിച്ചത് ആ റൂമിൽ ഉണ്ടായിരുന്ന മറ്റു ട്രാൻസ് വ്യക്തികൾ പോലും അനന്യ സംസാരിക്കേണ്ട എന്നുള്ള മുൻവിധി കൈകൊണ്ടു എന്നതാണ് ; സംഭവം ഇങ്ങനെ !

അനന്യയെ ശസ്ത്രക്രിയ ചെയ്ത ഡോക്ടർ അന്ന് ക്ലബ് ഹൗസിൽ നിന്നും പുറത്താക്കുകയും ബ്ലോക്ക് ചെയ്യുകയും ചെയ്തു ; ഏറെ വിഷമിപ്പിച്ചത് ആ റൂമിൽ ഉണ്ടായിരുന്ന മറ്റു ട്രാൻസ് വ്യക്തികൾ പോലും അനന്യ സംസാരിക്കേണ്ട എന്നുള്ള മുൻവിധി കൈകൊണ്ടു എന്നതാണ് ; സംഭവം ഇങ്ങനെ !

ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ ആത്മഹത്യാ ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ സമൂഹം കേട്ടത്. ഇപ്പോൾ വൻ പ്രതിശേഷധവും സോഷ്യൽ മീഡിയയിൽ ശക്തമായിക്കഴിഞ്ഞു. ഇനിയെങ്കിലും അനന്യയ്ക്ക് നീതി ലഭിക്കണമെന്നാണ് സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും ഒന്നടങ്കം ആവശ്യപ്പെടുന്നത്.

ഇതിനിടയിൽ ഇപ്പോൾ ചർച്ചയാകുന്നത് മരിക്കുന്നതിന് മുൻപ് അനന്യ കടന്നുപോയ നീറുന്ന വേദനകളെ കുറിച്ചും അവഗണനകളെ കുറിച്ചുമാണ്. ട്രാൻസ് ജനത അനുഭവിക്കുന്ന വെല്ലുവിളികൾ ഇനിയെങ്കിലും സമൂഹം അറിയണം. മാനുഷിക പരിഗണന മാത്രമാണ് ഇവർ ഉന്നയിക്കുന്ന ആവശ്യം. മനുഷ്യനായി ജനിച്ചിട്ട് മാനുഷിക പരിഗണയ്ക്ക് വേണ്ടി യാചിക്കേണ്ടി വരുന്ന അവസ്ഥ എന്തൊരു പരിതാപകരമാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഹാരി ഹാരിസിന്റെ കുറിപ്പാണ്. അതിൽ അനന്യയെ ശസ്ത്രക്രിയ ചെയ്ത ഡോക്ടർ അനന്യയുടെ വാക്കുകൾ ഒരു ദയയുമില്ലാതെ തള്ളിക്കളയുന്നതും കാണാം.
കുറിപ്പിങ്ങനെ….

“ഇന്നലെ രാത്രി അവിചാരിതമായിട്ടാണ് അനന്യയുടെ ഞെട്ടിക്കുന്ന അനുഭവങ്ങൾ കേൾക്കാൻ ഇടയായത് കുറച്ചു മാസങ്ങൾക്ക് മുൻപ് ഞാൻ ഇതിനെ കുറിച്ച് കേട്ടിരുന്നെങ്കിലും ഇത്രയും ഭീകരമായ അവസ്ഥയാണെന്നു അറിഞ്ഞിരുന്നില്ല. വളരെ ആഗ്രഹത്തോടെ ഒരു സ്ത്രീയായി മാറാൻ ആഗ്രഹിച്ച അനന്യക്കു നേരിടേണ്ടി വന്നത് ഭീകരമായ ശാസ്ത്രക്രിയ പിഴവാണ്.

28 വയസ്സുള്ള അനന്യ തന്റെ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും പേറി മനസ്സിന് ഇഷ്ടമാകുന്ന രീതിയിൽ ശരീരം മാറ്റാൻ വേണ്ടിയാണ് ശാസ്ത്രക്രിയക്കു വിധേയമാകാൻ തയ്യാറായത് എന്നാൽ ശരിയായ രീതിയിൽ ശാസ്ത്രക്രിയ ചെയ്യാൻ ഡോക്ടർനു സാധിക്കാതെ പോയത് കൊണ്ടു ഇന്ന് ആ പാവം അനുഭവിക്കുന്ന അവസ്ഥ ഒരാൾക്കും ചിന്തിക്കാൻ പറ്റുന്നതിൽ അതീതമാണ്. പലപ്പോഴും തന്റെ അവസ്ഥയിൽ മനം നൊന്ത് ആത്മഹത്യ വരെ ചെയ്താലോ എന്നുള്ള തീരുമാനം വരെ എടുക്കേണ്ടി വന്നതായി അനന്യ പറയുന്നുണ്ട്.

ഇന്നലെ ക്ലബ് ഹൗസിൽ തന്നെ ശസ്ത്രക്രിയ ചെയ്ത ഡോക്ടർ ഉണ്ടായിരുന്ന റൂമിൽ അനന്യ വരുമ്പോൾ തന്നെ അനന്യയെ സംസാരിക്കാൻ അനുവദിക്കാതെ പുറത്താക്കുകയും ബ്ലോക്ക് ചെയ്യുകയും ചെയ്തത് തികച്ചും മാന്യമായതൊ ജനാധിപത്യപരമോ ആയിരുന്നില്ല.. ഡോക്ടർ പറയുന്നത് കേട്ടു മോഡറേറ്റർ ആയിരുന്ന വ്യക്തി ചെയ്ത പ്രവർത്തിയും മോശമായിരുന്നു. അതിലും കൂടുതൽ എന്നെ വിഷമിപ്പിച്ചത് ആ റൂമിൽ ഉണ്ടായിരുന്ന മറ്റു ട്രാൻസ് വ്യക്തികൾ പോലും അനന്യ സംസാരിക്കേണ്ട എന്നുള്ള മുൻവിധി കൈകൊണ്ടു എന്നതാണ്.

പലതവണ ഡോക്ടർ ശാസ്ത്രക്രിയ ചെയ്തിട്ടും ശരിയാകാത്തത് കാരണം ഈ വിഷയത്തിൽ വിദഗ്ധമായി അറിവുള്ള ഒരാൾ ശാസ്ത്രക്രിയ ചെയ്യണമെന്നും അതിനുള്ള കാശു ഈ ഡോക്ടർ അല്ലെങ്കിൽ ആ ഹോസ്പിറ്റൽ നൽകണം എന്നത് മാത്രമാണ് ഇന്ന് അനന്യ ഉന്നയിക്കുന്ന ആവശ്യം. അതും തികച്ചും നീതിപൂർണ്ണമായ ആവശ്യം കൂടെയാണ്…

അനന്യയോട് : കരുത്തോട് കൂടെ മുന്നേറുക, തളരരുത് ഒപ്പമുണ്ട്.
ഡോക്ടർ നോട് : ദയവായി നിങ്ങൾ പഠിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളായി മാത്രം ഈ ശരീരങ്ങളെ കാണരുത് ഒരുപാട് സ്വപ്‌നങ്ങൾ തകരാൻ നിങ്ങളുടെ അശ്രദ്ധക്കും അറിവില്ലായ്മക്കും സാധിക്കും. ദയവായി കൂടുതൽ ഈ വിഷയത്തെ കുറിച്ച് പഠിക്കാൻ കൂടെ ഓർമ്മപ്പെടുത്തുന്നു ഒപ്പം അനന്യക്കു വേണ്ടത് എത്രയും വേഗം ചെയ്തു കൊടുക്കുക.

മോഡറേറ്റർ വ്യക്തിയോട് : cis gender ഒപ്പം ഡോക്ടർ എന്നുള്ള ഒരു സ്റ്റാറ്റസ് കൂടെ കണക്കിലെടുത്താകണം നിങ്ങൾ ഒട്ടും പ്രിവിലേജ് അല്ലാത്ത ട്രാൻസ് വ്യക്തിയെ സംസാരിക്കാൻ അനുവദിക്കാത്തത് എന്നു തന്നെ കരുതുന്നു.. ഡോക്ടർ എന്നത് എല്ലാം തികഞ്ഞവർ അല്ലെന്നു ഓർമിക്കൂ.. സംസാരിക്കുന്ന വിഷയം Gender minority ആകുമ്പോ ആ വ്യക്തികൾക്ക് അവസരം നൽകൂ.

റൂമിൽ ഉണ്ടായിരുന്ന ട്രാൻസ് വ്യക്തികളോട് : സ്വന്തം വിഭാഗത്തിലെ ഒരു വ്യക്തിയെ സംസാരിക്കാൻ അനുവദിക്കാത്ത റൂമിൽ അതിനു അവസരം ഒരുക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത് അല്ലാതെ പ്രിവിലേജ് ആയവർക്കൊപ്പം ചേർന്ന് നിങ്ങളും അതേ സ്വരം പാടുകയല്ല വേണ്ടത്..

ആശാസ്ത്രീയ ശാസ്ത്രജ്ഞന്മാരോടും മത പണ്ഡിതന്മാരോടും : ഇവിടെ ട്രാൻസ് ആയ വ്യക്തി ശസ്ത്രക്രിയ കഴിഞ്ഞു മനം നൊന്തു ആത്മഹത്യാ ചെയ്യണം എന്നുപോലും ചിന്തിക്കാൻ കാരണം ആ വ്യക്തിക്ക് ശസ്ത്രക്രിയ നടന്നല്ലോ എന്നത് കൊണ്ടല്ല മറിച്ചു ശരിയായ രീതിയിൽ അതു ചെയ്തു കൊടുക്കാത്തത് കൊണ്ടു മാത്രമാണ്.. ഇത് ഞാൻ പറഞ്ഞില്ലേൽ നാളെ ഇതും പൊക്കി നിങ്ങൾ നടക്കും.”

about ananya

More in Malayalam

Trending

Recent

To Top