‘പ്രിയ വാര്യർ പ്രണയം വെളിപ്പെടുത്തുന്നു’; എന്നെക്കുറിച്ചുളള നിങ്ങളുടെ കരുതൽ കാണുമ്പോൾ സന്തോഷം, എന്നാൽ ഇതിന്മേലുളള ചർച്ച തീര്‍ത്തും അനാവശ്യം; വിശദീകരണവുമായി താരം
‘പ്രിയ വാര്യർ പ്രണയം വെളിപ്പെടുത്തുന്നു’; എന്നെക്കുറിച്ചുളള നിങ്ങളുടെ കരുതൽ കാണുമ്പോൾ സന്തോഷം, എന്നാൽ ഇതിന്മേലുളള ചർച്ച തീര്‍ത്തും അനാവശ്യം; വിശദീകരണവുമായി താരം
‘പ്രിയ വാര്യർ പ്രണയം വെളിപ്പെടുത്തുന്നു’; എന്നെക്കുറിച്ചുളള നിങ്ങളുടെ കരുതൽ കാണുമ്പോൾ സന്തോഷം, എന്നാൽ ഇതിന്മേലുളള ചർച്ച തീര്‍ത്തും അനാവശ്യം; വിശദീകരണവുമായി താരം
പ്രിയ വാര്യർ പ്രണയം വെളിപ്പെടുത്തുന്നു എന്ന തലക്കെട്ടോട് കൂടിയുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇപ്പോൾ ഇതാ ഈ വിഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി തന്നെ രംഗത്ത്.
തന്റെ അറിവോടെ എഴുതി ചേർത്ത അടിക്കുറിപ്പില്ല ആ വിഡിയോയില്‍ ഉള്ളതെന്നും കൂട്ടുകാരുമൊത്തുള്ള തീർത്തും സ്വകാര്യമായ നിമിഷങ്ങളാണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നതെന്നും നടി പറയുന്നു.
ഈ വർഷം ഏപ്രിൽ മാസത്തിൽ അപ്ലോഡ് ചെയ്ത പ്രിയയുടെ കൂട്ടുകാരുടെ വ്ലോഗ് ആണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത്. വാട്സാപ്പ്, യൂട്യൂബ്, റീൽസ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ഈ വിഡിയോയിൽ നിന്നുളള ചില ക്ലിപ്പുകൾ അടർത്തിയും പ്രചരിക്കുന്നുണ്ട്. യഥാർഥ പശ്ചാത്തലത്തിന് ചേരാത്ത വിധമുള്ള വിവരണങ്ങളും അടിക്കുറിപ്പുകളുമാണ് ട്രോൾ വിഡിയോകളിൽ കാണാനാകുക.
കൂട്ടുകാരുമൊത്ത് എന്ത് ചെയ്യുന്നു, തന്റെ ജീവിതം എങ്ങനെ ജീവിക്കുന്നു തുടങ്ങിയവയെല്ലാം വ്യക്തിപരമായ തീരുമാനങ്ങളാണെന്നും അതിന്മേലുള്ള അഭിപ്രായങ്ങൾ നിങ്ങൾ നിങ്ങളിൽ തന്നെ ഒതുക്കുക എന്നാണ് പ്രിയക്കു പറയാനുള്ളത്.
‘വ്ലോഗിൽ നിന്നുള്ള ചില ക്ലിപ്പുകൾ മാത്രം മുറിച്ചുമാറ്റി സമൂഹമാധ്യമങ്ങളിൽ പല രീതിയിൽ പ്രചരിക്കുന്നത് കാണുവാനിടയായി. ഞങ്ങളുടെ ആരുടെയും അനുവാദമില്ലാതെയാണ് ഇവർ ഇത് ചെയ്തിരിക്കുന്നത്. എന്നെക്കുറിച്ചുളള നിങ്ങളുടെ കരുതൽ കാണുമ്പോൾ സന്തോഷം. എന്നാൽ ഇതിന്മേലുളള ചർച്ച തീര്‍ത്തും അനാവശ്യമാണ്.’
‘വളരെ മോശമായ തരത്തിലുള്ള അടിക്കുറിപ്പുകളും തലക്കെട്ടുകളും ചേർത്താണ് വിഡിയോ ക്ലിപ്പുകൾ പ്രചരിക്കുന്നത്. ഇനിയെങ്കിലും ഇതിന്റെ സത്യാവസ്ഥ മനസിലാക്കി വാർത്തകൾ നൽകൂ.’–പ്രിയ പറയുന്നു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....