Malayalam
തമിഴിൽ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ രജിഷ വിജയൻ തെലുങ്കിലേക്ക്…
തമിഴിൽ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ രജിഷ വിജയൻ തെലുങ്കിലേക്ക്…
Published on
മലയാളികളുടെ പ്രിയനായികയാണ് രജിഷ വിജയൻ. ആദ്യചിത്രത്തിലൂടെ തന്നെ സംസ്ഥാനപുരസ്കാരം കരസ്ഥമാക്കിയ നായിക. അടുത്തിടെ ധനുഷ് ചിത്രം കർണനിൽ അഭിനയിച്ചുകൊണ്ട് തമിഴിൽ രജിഷ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ, തെലുങ്കിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം.
ശരത് മന്ദവന സംവിധാനം ചെയ്യുന്ന ‘രാമറാവു ഓൺ ഡ്യൂട്ടി’ എന്ന ചിത്രത്തിലൂടെയാണ് രജിഷയുടെ തെലുങ്ക് സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. രവി തേജയാണ് ചിത്രത്തിൽ നായകൻ ആയി എത്തുന്നത്.
മലയാളത്തിൽ ‘ഖൊ ഖൊ’ എന്ന ചിത്രവും രജിഷയുടേതായി അടുത്തിടെ റിലീസ് ചെയ്തിരുന്നു. ആസിഫിനൊപ്പം അഭിനയിക്കുന്ന എല്ലാം ശരിയാകും, ഫഹദ് നായകനാവുന്ന മലയൻകുഞ്ഞ്, തമിഴിൽ കാർത്തിക്ക് ഒപ്പം അഭിനയിക്കുന്ന സർദാർ എന്നിവയാണ് റിലീസിനൊരുങ്ങുന്ന മറ്റ് രജിഷ ചിത്രങ്ങൾ.
Continue Reading
You may also like...
Related Topics:Nimisha Sajayan
