Connect with us

അച്ഛൻ പോയതോടെ ഞാൻ ഒന്നിനും കൊള്ളാത്തവളായി ; ഒരുപാട് കരയേണ്ടി വന്നു; ജീവിതത്തിൽ തനിച്ചായപോലെ തോന്നി; ചങ്കു തകർന്ന ആ വേദനയിൽ ശക്തി തന്നത് ആ മന്ത്രമാണ് ; ഇപ്പോൾ ഞാനത് മക്കളെയും പഠിപ്പിക്കുന്നു; വേദനകളിൽ നിന്നും കരകയറ്റിയ മന്ത്രവുമായി മന്യ !

Malayalam

അച്ഛൻ പോയതോടെ ഞാൻ ഒന്നിനും കൊള്ളാത്തവളായി ; ഒരുപാട് കരയേണ്ടി വന്നു; ജീവിതത്തിൽ തനിച്ചായപോലെ തോന്നി; ചങ്കു തകർന്ന ആ വേദനയിൽ ശക്തി തന്നത് ആ മന്ത്രമാണ് ; ഇപ്പോൾ ഞാനത് മക്കളെയും പഠിപ്പിക്കുന്നു; വേദനകളിൽ നിന്നും കരകയറ്റിയ മന്ത്രവുമായി മന്യ !

അച്ഛൻ പോയതോടെ ഞാൻ ഒന്നിനും കൊള്ളാത്തവളായി ; ഒരുപാട് കരയേണ്ടി വന്നു; ജീവിതത്തിൽ തനിച്ചായപോലെ തോന്നി; ചങ്കു തകർന്ന ആ വേദനയിൽ ശക്തി തന്നത് ആ മന്ത്രമാണ് ; ഇപ്പോൾ ഞാനത് മക്കളെയും പഠിപ്പിക്കുന്നു; വേദനകളിൽ നിന്നും കരകയറ്റിയ മന്ത്രവുമായി മന്യ !

ചുരുക്കം ചില സിനിമകളിലൂടെ മാത്രം മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രിയാണ് മന്യ. ജോക്കർ, കുഞ്ഞിക്കൂനൻ എന്നീ സിനിമകൾ മാത്രം മതി ഇന്നും മന്യ എന്ന നടിയെ മലയാളികള്‍ക്ക് ഇന്നും ഓര്‍ത്തിരിക്കാൻ . തെലുങ്ക് നടിയായ മന്യ ഒട്ടേറെ മലയാള ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കുടുംബത്തോടെ യു എസ്സില്‍ സ്ഥിര താമസക്കാരിയായ മന്യ, തന്റെ വിശേഷങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മാന്യയുടെ വിശേഷണങ്ങൾക്കായി മലയാളി ആരാധകരും കാത്തിരിക്കാറുണ്ട്.

ഏറ്റവും ഒടുവില്‍ നടി പങ്കുവച്ച പോസ്റ്റ് അല്പം വേദനിപ്പിക്കുന്നതാണെങ്കിലും പ്രചോദനപരമാണ്. ജീവിതത്തിൽ നേരിടേണ്ടി വന്ന വേദനയെ ഒരു മന്ത്രം കൊണ്ടാണ് താൻ നേരിട്ടതെന്നും ആ മന്ത്രം എന്താണെന്നുമാണ് മന്യ ഇപ്പോൾ പങ്കുവച്ചിരിക്കുന്ന കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്. മാന്യയുടെ വാക്കുകൾ കേൾക്കാം.

‘ജീവിതം എനിക്ക് അത്ര മാത്രം എളുപ്പമുള്ള കാര്യമായിരുന്നില്ല. അച്ഛനെ നഷ്ടപ്പെട്ടതു മുതല്‍, മുന്നോട്ട് ഒറ്റയ്ക്ക് ജീവിയ്ക്കാനും നിലനില്‍പ്പ് ഉണ്ടാക്കി എടുക്കാനും ഒരുപാട് സഹിച്ചു. ജീവിതത്തില്‍ ഒരുപാട് പരാജയങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു. എന്നെ ഒന്നിനും കൊള്ളാത്തവളായി മാറ്റി നിര്‍ത്തി.

ഞാന്‍ ഒറ്റപ്പെട്ടത് പോലെ തോന്നി. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഒരുപാട് കരഞ്ഞു. പക്ഷെ ഒരിക്കലും പിന്മാറരുത്, പരാജയപ്പെട്ട് പിന്നോട്ട് പോവില്ല എന്ന് ഞാന്‍ തീരുമാനിച്ച് ഉറപ്പിച്ചു. എന്റെ അവസാന ശ്വാസം വരെ പൊരുതിക്കൊണ്ടേയിരിയ്ക്കും.

തോല്‍ക്കാന്‍ ഭയമില്ലാത്തവര്‍ക്കും നാണം കുണുങ്ങി നില്‍ക്കാതെ മുന്നോട്ട് നടക്കുന്നവര്‍ക്കും ഉള്ളതാണ് വിജയം. ഇപ്പോഴും, നിങ്ങള്‍ നിങ്ങളുടെ സ്വപ്‌നം ഒരുപാട് ദൂരെയാണെന്ന് കരുതുന്നുണ്ടെങ്കില്‍, ശ്രമിച്ചുകൊണ്ടേയിരിയ്ക്കുക.. വിജയം എത്രത്തോളം അടുത്താണെന്ന് പറയാന്‍ കഴിയില്ല. എന്റെ മന്ത്രം, ‘ഒരിക്കലും പിന്മാറരുത്’ എന്നതാണ്.

ഓരോ ദിവസവും എന്നെ ഞാന്‍ സ്വയം പഠിപ്പിയ്ക്കുന്നതും, എന്റെ മക്കള്‍ക്ക് പറഞ്ഞു കൊടുക്കുന്നതും ഈ ഒരു പാഠമാണ്” മന്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ഇത് . സിനിമയിലേക്കുള്ള തന്റെ യാത്രയെ കുറിച്ച് നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ മന്യ സംസാരിച്ചിരുന്നു.

തുടര്‍ന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയും യു എസ്സില്‍ ജോലി തേടി പോകുകയുമായിരുന്നു. വിവാഹ ശേഷം യു എസ്സില്‍ തന്നെ തുടരുന്നു. സിനിമയിലേക്ക് തിരിച്ചു വരാന്‍ തയ്യാറാണെന്നും ചില നല്ല തിരക്കഥകള്‍ കേട്ടു എന്നും മന്യ പറഞ്ഞിരുന്നു. ജോക്കര്‍, കുഞ്ഞിക്കൂനന്‍, അപരിചിതന്‍ തുടങ്ങിയ സിനിമകളിലൂടെയാണ് മന്യ മലയാളികള്‍ക്ക് പ്രിയങ്കരിയായത്.

മലയാളികൾ അടുത്തിടെ മന്യയ്ക്ക് കൊടുത്ത ട്രോളുകൾക്ക് മറുപടിയുമായിട്ടും താരം എത്തിയിരുന്നു. കുഞ്ഞിക്കൂനൻ സിനിമയിൽ വില്ലനായി വന്ന വാസു അണ്ണൻ എന്ന സായി കുമാറിന്റെയും അതിലെ നായികയായ മാന്യയുടെയും മീം വച്ചാണ് ട്രോളുകൾ പ്രചരിച്ചത്.വാസു അണ്ണൻ എന്ന സായികുമാർ കഥാപാത്രവും ആ ചിത്രത്തിലെ പ്രിയ എന്ന മന്യയുടെ കഥാപാത്രവും ഒന്നിച്ച് ജീവിക്കാൻ ആരംഭിച്ച തരത്തിൽ നടത്തിയ ഭാവനാ സൃഷ്‌ടിയായിരുന്നു ആ ട്രോളുകൾ.

ഇത് മന്യയുടെ അടുക്കലും എത്തി. എന്നാൽ, നർമ്മത്തിൽ പൊതിഞ്ഞ ഒരു വിശദീകരണവുമായാണ് മന്യ ഇൻസ്റ്റാഗ്രാമിൽ എത്തിയത് . തന്റെ ഭർത്താവിന്റെ പേര് വികാസ് എന്നാണെന്നും വാസു അല്ല എന്നുമാണ് മന്യ മറുപടിയായി പറഞ്ഞത്. സംഭവം ചെരുതെന്ന് തോന്നുമെങ്കിലും വലിയ ചർച്ചകളായിരുന്നു വാസു അണ്ണൻ ട്രോളുകൾക്ക് അന്നുണ്ടായത്.

about manya naidu

More in Malayalam

Trending

Recent

To Top