Malayalam
ഉപ്പും മുളകും ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത! ആശംസകളുമായി ആരാധകർ
ഉപ്പും മുളകും ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത! ആശംസകളുമായി ആരാധകർ
ഉപ്പും മുളകും പരമ്പരയിലുടെ ശ്രദ്ധേയനായ ബിജുസോപാനത്തിന്റെ കഥയിൽ സിനിമയൊരുങ്ങുന്നു. ഉപ്പുംമുളകിലെയും താരങ്ങൾ എല്ലാം തന്നെ ചിത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത.
സുരേഷ് ബാബു എന്ന കണ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. പട്ടാമ്പിയിലും കൊച്ചിയിലുമായി സിനിമ ചിത്രീകരിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
നവാഗതനായ ജയൻ വി കുറുപ്പ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ബ്ലൂംസ് ഇന്റർനാഷണലിന്റെ ബാനറിൽ അമേരിക്കൻ മലയാളിയും ബിൽഡറുമായ കൊല്ലങ്കോട് സ്വദേശി വേണുഗോപാലകൃഷ്ണനാണ്.
ഉപ്പും മുളകും അവസാനിച്ചിട്ട് മാസങ്ങളായെങ്കിലും താരങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. പ്രേക്ഷകരെപ്പോലെ തന്നെ ഞങ്ങള്‍ക്കും ഉപ്പും മുളകും മിസ്സ് ചെയ്യുന്നുണ്ടെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. പെട്ടെന്നൊരു ദിവസം ഇനി പരമ്പര ഇല്ലെന്നുള്ള അറിയിപ്പ് വന്നപ്പോള്‍ സങ്കടമായിരുന്നു. പപ്പനും പത്മിനിയിലൂടെയുമായി ബാലുവും നീലുവുംഒരുമിച്ചെത്തിയിരുന്നു. മുടിയനൊപ്പമുള്ള ഡാന്‍സുമായി ശിവയും എത്തിയിരുന്നു. താരങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
