Connect with us

24 മണിക്കൂറിനുളളില്‍ നടക്കുന്ന കഥയാണ്, അധികം താരങ്ങളുണ്ടാവില്ല; തന്റെ പുതിയ ചിത്രത്തെക്കുറിച്ച് ജീത്തു ജോസഫ് പറയുന്നു

Malayalam

24 മണിക്കൂറിനുളളില്‍ നടക്കുന്ന കഥയാണ്, അധികം താരങ്ങളുണ്ടാവില്ല; തന്റെ പുതിയ ചിത്രത്തെക്കുറിച്ച് ജീത്തു ജോസഫ് പറയുന്നു

24 മണിക്കൂറിനുളളില്‍ നടക്കുന്ന കഥയാണ്, അധികം താരങ്ങളുണ്ടാവില്ല; തന്റെ പുതിയ ചിത്രത്തെക്കുറിച്ച് ജീത്തു ജോസഫ് പറയുന്നു

ദൃശ്യം 2’ന്‍റെ വൻ വിജയത്തിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ’12th മാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. മിസ്റ്ററി ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിർവ്വഹിക്കുന്നത്.

ഇപ്പോഴിതാ, ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പുതിയ സിനിമ ഏത് വിഭാഗത്തില്‍പ്പെടുന്ന ചിത്രമായിരിക്കുമെന്ന് പറയുകയാണ് ജീത്തു ജോസഫ്. ഒരു മിസ്റ്ററി സിനിമയാണ് 12th മാന്‍ എന്നാണ് സംവിധായകന്‍ പറയുന്നത്. സസ്‌പെന്‍സ് ഘടകങ്ങളെല്ലം ഉളള ചിത്രമാണെന്നും സംവിധായകന്‍ പറഞ്ഞു.

’24 മണിക്കൂറിനുളളില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. അധികം താരങ്ങളുണ്ടാവില്ല. ഒരു ലൊക്കേഷന്‍ തന്നെയാണ് സിനിമയില്‍ കൂടുതലും ഉള്ളത്. മറ്റ് കഥകള്‍ ആലോചയിലുണ്ടായിരുന്നെങ്കിലും കോവിഡ് സാഹചര്യത്തില്‍ ചിത്രീകരിക്കാന്‍ കഴിയുന്ന സിനിമ ആയതിനാലാണ് ചിത്രം ചെയ്യാന്‍ തീരുമാനിച്ചതെന്നും’ ജീത്തു ജോസഫ് പറഞ്ഞു.

‘കെ കൃഷ്ണ കുമാറിന്റെതാണ് കഥ. ഞാനും സുഹൃത്തും കൂടി വേറൊരു സിനിമയ്ക്ക് വേണ്ടി സ്‌ക്രിപ്റ്റ് എഴുതുകയായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആ സിനിമ ചിത്രീകരിക്കാന്‍ കഴിയില്ല. ഈ കഥയാണെങ്കില്‍ ഒന്ന് രണ്ട് വര്‍ഷമായി ആലോചനയില്‍ ഉള്ളതാണ്. സ്‌ക്രിപ്റ്റ് പൂര്‍ത്തിയായപ്പോള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ചെയ്യാന്‍ സാധിക്കുമെന്ന് തോന്നിയെന്നും ജീത്തു ജോസഫ് പറഞ്ഞു

മോഹന്‍ലാലിനെ നായകനാക്കി റാം എന്നൊരു ചിത്രവും മുന്‍പ് ജീത്തു ജോസഫ് ആരംഭിച്ചിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ സിനിമ നിര്‍ത്തിവെക്കേണ്ടി വന്നു. വിദേശത്തും മറ്റും ചിത്രീകരിക്കേണ്ട രംഗമുളളതിനാലാണ് റാം മാറ്റിവെക്കേണ്ടി വന്നത്. അതേസമയം റാമിന് മുന്‍പ് 12ത് മാന്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനുളള ശ്രമങ്ങളിലാണ് സംവിധായകനെന്ന് അറിയുന്നു.

അടുത്തിടെ പ്രഖ്യാപിക്കപ്പെട്ട, പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ‘ബ്രോ ഡാഡി’യേക്കാള്‍ മുന്‍പേ ചിത്രീകരണം നടക്കുക ജീത്തു ജോസഫ് ചിത്രത്തിന്‍റേതായിരിക്കും. പ്രിയദർശന്റെ ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’, ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ തുടങ്ങിയവയാണ് മോഹന്‍ലാലിന്‍റേതായി റിലീസിന് തയാറെടുക്കുന്ന ചിത്രങ്ങള്‍.

More in Malayalam

Trending

Recent

To Top