Connect with us

മലയാളത്തില്‍ ആ നടിയുടെ ബിഗ് ഫാനാണ് ഞാന്‍, അവര്‍ ചെയ്ത പോലുള്ള വേഷങ്ങള്‍ ചെയ്യണമെന്നുണ്ട്; ഒരു ബ്ലാക്ക് കോമടി ചിത്രത്തിൽ അഭിനയിക്കണമെന്നും ആഗ്രഹിക്കുന്നതായി കനി കുസൃതി!

Malayalam

മലയാളത്തില്‍ ആ നടിയുടെ ബിഗ് ഫാനാണ് ഞാന്‍, അവര്‍ ചെയ്ത പോലുള്ള വേഷങ്ങള്‍ ചെയ്യണമെന്നുണ്ട്; ഒരു ബ്ലാക്ക് കോമടി ചിത്രത്തിൽ അഭിനയിക്കണമെന്നും ആഗ്രഹിക്കുന്നതായി കനി കുസൃതി!

മലയാളത്തില്‍ ആ നടിയുടെ ബിഗ് ഫാനാണ് ഞാന്‍, അവര്‍ ചെയ്ത പോലുള്ള വേഷങ്ങള്‍ ചെയ്യണമെന്നുണ്ട്; ഒരു ബ്ലാക്ക് കോമടി ചിത്രത്തിൽ അഭിനയിക്കണമെന്നും ആഗ്രഹിക്കുന്നതായി കനി കുസൃതി!

സിനിമയിലും നാടകത്തിലും വ്യക്തിജീവിതത്തിലും തന്റേതായ വ്യക്തിത്വം നിലനിർത്തുന്ന നായികയാണ് കണി കുസൃതി. പൊതുവെയുള്ള സൗന്ദര്യ സങ്കൽപങ്ങളെയും സംസ്കാരം എന്ന് വിളിച്ച് സമൂഹം പുകഴ്ത്തുന്ന പിന്തിരിപ്പൻ ആശയങ്ങളെയും തച്ചുടച്ച നായിക .

ഇപ്പോഴിതാ, മലയാളത്തിലെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട അഭിനേതാക്കളെ കുറിച്ച് തുറന്നുപറയുകയാണ് നടി കനി കുസൃതി. പഴയ സിനിമകളിലെയും പുതിയ സിനിമകളിലെയും ഇഷ്ടപ്പെട്ട നടിമാരെ കുറിച്ചാണ് കനി ഒരു അഭിമുഖത്തിലൂടെ തുറന്നുപറഞ്ഞത്.

ഫിലോമിന, മീന (മേരി ജോസഫ്), കെ.പി.എ.സി. ലളിത എന്നിവരെ തനിക്ക് ഏറെ ഇഷ്ടമാണെന്ന് കനി പറഞ്ഞു. പുതിയ കാലഘട്ടത്തില്‍ തനിക്ക് ഇഷ്ടപ്പെട്ട നടിയായി കനി പറഞ്ഞത് ഗ്രേസ് ആന്റണിയെയാണ്. ഗ്രേസ് മികച്ച രീതിയില്‍ മുന്നോട്ടു വരുന്നുണ്ടെന്നും കനി അഭിപ്രായപ്പെട്ടു.

ചെയ്യണമെന്ന് സ്വപ്‌നം കാണുന്ന റോളുകളുണ്ടോയെന്ന ചോദ്യത്തോടും കനി പ്രതികരിച്ചു. മൂന്ന് നടിമാര്‍ ചെയ്ത വേഷങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു കനിയുടെ മറുപടി.

‘ഞാന്‍ മഞ്ജു വാര്യരുടെ വലിയ ഫാനാണ്. അവര്‍ അസാധ്യ നടിയാണ്. അവര്‍ ചെയ്തതു പോലെയുള്ള വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. മായാനദിയിലെ ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രവും ഈടയിലെ നിമിഷ സജയന്റെ കഥാപാത്രവും ഏറെ ഇഷ്ടമായി എന്നും കനി പറഞ്ഞു.

കോമഡി സിനിമകള്‍ ചെയ്യാനുള്ള ആഗ്രഹത്തെ കുറിച്ചും കനി സംസാരിച്ചു. എനിക്ക് ഒരു കോമഡി സിനിമയില്‍ അഭിനയിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്, ഒരു ബ്ലാക് കോമഡി ചിത്രത്തില്‍. തമാശ എന്ന ഴോണറിനെ കുറിച്ച് ആഴത്തില്‍ അറിയണമെന്നുണ്ടെന്നും കനി കൂട്ടിച്ചേര്‍ത്തു.

പുതിയ കാല മലയാള സിനിമകളില്‍ ശ്യാം പുഷ്‌കരന്‍, ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരുടെ സിനിമകള്‍ ഇഷ്ടമാണെന്നും എന്നാല്‍ ഉപദേശിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ മാത്രമാണ് മലയാളത്തില്‍ കൂടുതലായി ഇറങ്ങുന്നതെന്നും കനി കുസൃതി പറഞ്ഞു.

ബിരിയാണിയിലെ അഭിനയത്തിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കനി നേടിയിരുന്നു. കനി പ്രധാന കഥാപാത്രങ്ങളിലൊരാളായി എത്തിയ ഒ.കെ കമ്പ്യൂട്ടര്‍, മഹാറാണി എന്നീ സീരിസുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

about kani kusruthi

More in Malayalam

Trending

Recent

To Top