ഗള്‍ഫ് ട്രിപ്പിന് പോവാന്‍ നയന്‍താരയെ നേരിട്ട് വിളിച്ചു; പക്ഷെ നയൻതാര ആ ക്ഷണം നിരസിച്ചു ; ഇനിയൊരു പടത്തിലേക്ക് വിളിക്കാന്‍ സാധ്യതയില്ലെന്ന് പറഞ്ഞിടത്തുനിന്നും ഇത്രത്തോളം വളർന്ന നയന്‍താരയെക്കുറിച്ച് തുറന്ന് പറഞ്ഞ് മുകേഷ് !

മലയാളത്തിൽ അവതാരകയായും നായികയായും തുടങ്ങിയ നയൻതാരയുടെ കരീയർ അപ്രതീക്ഷിതമായ വിജയത്തിലേക്കാണ് വളരെപ്പെട്ടന്ന് മാറിമറിഞ്ഞത്. ഇപ്പോഴിതാ തെന്നിന്ത്യന്‍ ലേഡി സൂപ്പർ സ്റ്റാർ ആയി വാഴുന്ന നയന്‍താരയുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ മുകേഷ്. വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷമുള്ള സംഭവമാണ് മുകേഷ് തുറന്നുപറയുന്നത്.
‘വിസ്മയത്തുമ്പത്തില്‍ അഭിനയിക്കുമ്പോള്‍ ചില പ്രയാസങ്ങള്‍ കാരണം നയന്‍താരക്ക് വിഷമം വന്നിരുന്നു. സീനുകള്‍ പെര്‍ഫെക്റ്റ് ആയിരിക്കണമെന്ന് പാച്ചിക്കക്ക് (ഫാസില്‍) നിര്‍ബന്ധമായിരുന്നു. അതിനാല്‍ ചില സീനുകളെല്ലാം കുറേ പ്രാവശ്യം പറഞ്ഞുകൊടുത്താണ് നയന്‍താര ചെയ്തത്.
ചേട്ടാ എനിക്ക് ഇനിയൊരു സിനിമയൊക്കെ കിട്ടാന്‍ പാടായിരിക്കുമെന്നാണ് പടത്തിന്റെ ഷൂട്ടെല്ലാം കഴിഞ്ഞ് തിരിച്ചു പോവുമ്പോള്‍ നയന്‍താര എന്നോട് പറഞ്ഞത്. ഒരിക്കലും അങ്ങനെ പറയരുത്, നിന്റെ കണ്ണുകളില്‍ ആത്മവിശ്വാസമുണ്ട് എന്നാണ് നയന്‍താരക്ക് ഞാന്‍ മറുപടി കൊടുത്തത്,’ മുകേഷ് പറയുന്നു.
പിന്നീട് നയന്‍താര തമിഴില്‍ പടങ്ങള്‍ ചെയ്ത് തുടങ്ങിയെന്നും ഇന്ത്യയിലെ തന്നെ സൂപ്പര്‍സ്റ്റാര്‍ ആയി മാറിയെന്നും മുകേഷ് പറയുന്നു. ആത്മവിശ്വാസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നയന്‍താരയെന്നാണ് മുകേഷ് പറഞ്ഞത്.
മറ്റൊരു അനുഭവം കൂടി മുകേഷ് പങ്കുവെച്ചു. മലയാളത്തിലെ നടീനടന്‍മാര്‍ ചേര്‍ന്ന് ഗള്‍ഫ് ട്രിപ്പിന് പോവാന്‍ നിന്നപ്പോള്‍ നയന്‍താരയും വേണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു. നയന്‍താരയെ വിളിക്കാന്‍ സംഘാടകര്‍ ഏര്‍പ്പാടാക്കിയപ്പോള്‍ താന്‍ നടിയെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞുവെന്നും മുകേഷ് പറയുന്നു.
എന്നാല്‍ ലിസ്റ്റിലുള്ള നായികമാരെല്ലാം വലിയ ഡാന്‍സേഴ്‌സ് ആണെന്നും തനിക്ക് അത്തരത്തില്‍ ഡാന്‍സ് കളിക്കാന്‍ അറിയാത്തതുകൊണ്ട് വരില്ലെന്നുമാണ് നയന്‍താര പറഞ്ഞതെന്നും മുകേഷ് പറഞ്ഞു. എന്നാല്‍ പിന്നീട് നയന്‍താരയുടെ ഉയര്‍ച്ചയാണ് താന്‍ കണ്ടതെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.
മലയാളികൾക്ക് വളരെ സുപരിചിതരായ താരദമ്പതികളായിരുന്നു വിജയ് യേശുദാസും ദർശന രാജഗോപാലും ഏകദേശം അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം 2007 ലായിരുന്നു ഇരുവരുടേയും...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...