Malayalam
എല്ലാവരും അറിഞ്ഞിരിക്കണം മമ്മൂക്കയുടെ ആ സ്നാപ്പ് ചാറ്റ് തുടക്കം; എല്ലാത്തിനും കാരണക്കാരി താനാണെന്ന് വെളിപ്പെടുത്തി ദീപ്തി സതി
എല്ലാവരും അറിഞ്ഞിരിക്കണം മമ്മൂക്കയുടെ ആ സ്നാപ്പ് ചാറ്റ് തുടക്കം; എല്ലാത്തിനും കാരണക്കാരി താനാണെന്ന് വെളിപ്പെടുത്തി ദീപ്തി സതി
നീന എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ദീപ്തി സതി. 2012 ലെ മിസ് കേരള ജേതാവായ ദീപ്തി മോഡലിംഗ് രംഗത്തും തിളങ്ങിനിൽക്കുകയാണ്. ശ്യാംധർ സംവിധാനം ചെയ്ത പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായും ദീപ്തി എത്തിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ സ്‌നാപ് ചാറ്റ് അക്കൗണ്ടിന് പിന്നിലെ കഥ പറയുകയാണ് താരം.
മമ്മൂക്കയ്ക്ക് സ്‌നാപ് ചാറ്റില്‍ അക്കൗണ്ട് എടുത്തുകൊടുത്തത് താനാണെന്ന് ദീപ്തി പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ദീപ്തിയുടെ തുറന്നുപറച്ചിൽ.
‘പുള്ളിക്കാരന്‍ സ്റ്റാറാ സിനിമയുടെ ഷൂട്ടിംഗ് ബ്രേക്കിനിടെ സ്‌നാപ് ചാറ്റില്‍ ഞാന്‍ നോക്കികൊണ്ടിരിക്കുന്നത് മമ്മൂക്ക കണ്ടു. അതിലെ ഫില്‍റ്റര്‍ ഒക്കെ കണ്ടപ്പോള്‍ മമ്മൂക്കയ്ക്കും കൊള്ളാമല്ലോ എന്ന് തോന്നി. ഏത് ആപ്പാണ് ഇതെന്ന് മമ്മൂക്ക ചോദിച്ചു,’ ദീപ്തി പറയുന്നു. അങ്ങനെ താന്‍ അക്കൗണ്ടുണ്ടാക്കി കൊടുത്താണ് മമ്മൂക്ക സ്‌നാപ് ചാറ്റില്‍ ജോയിന്‍ ചെയ്യുന്നതെന്ന് ദീപ്തി പറയുന്നു.
അതുകൊണ്ട് എല്ലാരും അറിഞ്ഞിരിക്കണം മമ്മൂക്ക സ്‌നാപ് ചാറ്റ് തുടങ്ങാന്‍ കാരണം ഞാനാണ്,’ ദീപ്തി പറഞ്ഞു.സെവന്‍ത് ഡേയ്ക്ക് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു പുള്ളിക്കാരന്‍ സ്റ്റാറാ
about deepthi sathi
