Malayalam
എന്റമ്മോ ഇഷാനി ആളാകെ മാറിപ്പോയി ; ഇനി അഹാനയ്ക്ക് അങ്ങനെ പറയാനാകില്ല ; വിശ്വസിക്കാനാകാതെ ആരാധകർ !
എന്റമ്മോ ഇഷാനി ആളാകെ മാറിപ്പോയി ; ഇനി അഹാനയ്ക്ക് അങ്ങനെ പറയാനാകില്ല ; വിശ്വസിക്കാനാകാതെ ആരാധകർ !
നടന്‍ കൃഷ്ണ കുമാറിനെ പോലെ തന്നെ മക്കളും മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറി കഴിഞ്ഞു. മൂത്തമകള്‍ അഹാന കൃഷ്ണയ്ക്ക് പിന്നാലെ അനിയത്തിമാരും വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് . ഏറ്റവുമൊടുവില്‍ കൃഷ്ണ കുമാറിന്റെ മൂന്നാമത്തെ മകളായ ഇഷാനിയുടെ സിനിമയാണ് റിലീസ് ചെയ്തത്.
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായിട്ടെത്തിയ വണ്‍ എന്ന ചിത്രത്തിലാണ് പ്രധാനപ്പെട്ടൊരു റോളില്‍ ഇഷാനി അഭിനയിച്ചത്. വളരെയധികം പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രമായിരുന്നു ഇഷാനിയുടേത്. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഇഷാനി ഇപ്പോള്‍ ഫാന്‍സിന്റെ ചില ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ്.
എല്ലാവരും തടി കുറഞ്ഞ് സ്ലിം ബ്യൂട്ടിയാവാന്‍ തീരുമാനിക്കുമ്പോള്‍ തടി കൂട്ടുന്ന ചലഞ്ചിനെ കുറിച്ചായിരുന്നു ഇഷാനിയ്ക്ക് പറയാനുണ്ടായിരുന്നത് . ഇഷാനിയുടെ പൊക്കവും ഭാരവും എത്ര ഉണ്ടെന്നായിരുന്നു എന്നാണ് ഒരു ആരാധകൻ ചോദിച്ചത്. പലപ്പോഴും 39നും 41നും ഇടയിലായിരുന്നു എന്റെ ഭാരം. അതുകൊണ്ട് 40 കിലോ ആണെന്ന് ഞാന്‍ എല്ലാവരോടും പറയുമായിരുന്നു. ഇപ്പോള്‍ അത് കൂട്ടി. 50 കിലോ ആക്കിയിട്ടുണ്ട് എന്ന് ഇഷാനി മറുപടിയായി പറഞ്ഞു.
സ്വപ്രയത്‌നം കൊണ്ട് ശരീരഭാരം വര്‍ധിപ്പിച്ചതാണെന്നാണ് ഇഷാനി പറയുന്നത്. പിന്നെ അഞ്ചടി നാലിഞ്ച് ഉയരമാണ് ഉള്ളത്. ശരീരഭാരം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് അധികം നടിമാരും പറയാത്തത് കൊണ്ട് ഇഷാനിയുടെ പോസ്റ്റിന് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. എന്നെക്കാളും പത്തു കിലോ കുറഞ്ഞ അനുജത്തി എന്ന് പറഞ്ഞ് കൊണ്ട് മുന്‍പ് ഇഷാനിയെ അഹാന പരിചയപ്പെടുത്തിയതിനെ കുറിച്ചും ആരാധകര്‍ ചോദിക്കുന്നുണ്ട്.
ചേച്ചി അഹാനയേക്കാള്‍ സിനിമയില്‍ എത്തണമെന്നും അഭിനയിക്കണമെന്നുമുള്ള ആഗ്രഹം തനിക്കായിരുന്നെന്ന് മുമ്പൊരു അഭിമുഖത്തിൽ ഇഷാനി പറഞ്ഞത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. വൺ സിനിമയുടെ റിലീസിന് ശേഷം ഇഷാനി നൽകിയ അഭിമുഖമായിരുന്നു ആരാധകർക്കിടയിൽ ചർച്ചയായി മാറിയത്.
വീട്ടില്‍ അഹാനയേക്കാളും സിനിമയില്‍ എത്തണം, അഭിനയിക്കണം എന്ന ആഗ്രഹം എനിക്കായിരുന്നു. എനിക്ക് മുന്‍പേ അഹാന സിനിമയില്‍ എത്തുകയും നല്ല നടി എന്ന പേര് നേടുകയും ചെയ്തു. ഇപ്പോള്‍ എനിക്കും അഭിനയത്തോട് ഇഷ്ടം കൂടുകയാണ് ഉണ്ടായത്. വണ്‍ എന്ന സിനിമ പ്രേക്ഷകര്‍ ഏറ്റെടുക്കുമോ എന്ന ടെന്‍ഷന്‍ ഉണ്ട്. ഷൂട്ടിങ് സമയത്ത് ഒരു സീന്‍ കഴിഞ്ഞ് ഓടിപ്പോയി സ്‌ക്രീനില്‍ ഞാന്‍ ചെയ്തത് എങ്ങനെ ഉണ്ടെന്ന് കാണാറുണ്ടായിരുന്നു. അമ്മ ഷൂട്ടിങ് സെറ്റില്‍ കൂടെത്തന്നെ ഉണ്ടെങ്കിലും എപ്പോഴും നല്ലതാണെന്ന് പറയുമെങ്കിലും എനിക്ക് എന്നെത്തന്നെ സ്‌ക്രീനില്‍ കണ്ടാല്‍ മാത്രമാണ് വിലയിരുത്താന്‍ കഴിയുകയെന്നാണ് തോന്നുന്നത്.
അച്ഛനും അഹാനയുമൊക്കെ സിനിമയില്‍ സജീവമാണെങ്കിലും ഞാന്‍ സിനിമയും ആയി യാതൊരു ബന്ധവും ഇല്ലാത്ത ആളാണ്. അതുകൊണ്ട് സെറ്റില്‍ ആദ്യദിവസം പോയപ്പോള്‍ എനിക്ക് എല്ലാം പുതിയതായിരുന്നു. സെറ്റിലെത്തിയ ദിവസം തന്നെ എനിക്ക് ഒരു സീനില്‍ അഭിനയിക്കാന്‍ ഉണ്ടായിരുന്നു.
അതുകൊണ്ട് ഞാന്‍ എല്ലാവരുടെയും പുറകെ നടന്ന് എന്താണ് ഞാന്‍ ചെയ്യേണ്ടത്, ചെയ്യേണ്ടത് എന്ന് ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരു പുതുമുഖതാരം ആയതുകൊണ്ട് എനിക്ക് പറഞ്ഞു തരാന്‍ അവിടെ കുറെ ആളുകള്‍ ഉണ്ടായിരുന്നു. ആദ്യത്തെ ആക്ഷന്‍ കേട്ടപ്പോള്‍ എന്താണ് ചെയേണ്ടത് എന്ന ടെന്‍ഷന്‍ ആയിരുന്നു. കൂടാതെ ആദ്യ ടേക്ക് ഒകെ ആയില്ലെങ്കില്‍ പോലും എന്റെ അഭിനയം നല്ലതാണെന്ന് പറഞ്ഞപ്പോള്‍ അതെനിക്കൊരു അഭിമാനം ആയിരുന്നു.
സിനിമയാണ് ആഗ്രഹമെങ്കില്‍ പോലും എനിക്ക് ഇങ്ങനെ ഉള്ള ഒരു കഥാപാത്രമാണ് ആദ്യസിനിമയില്‍ അഭിനയിക്കേണ്ടത് എന്ന ആഗ്രഹം ഒന്നുമുണ്ടായിരുന്നില്ല. എല്ലാവരും അംഗീകരിക്കുകയും കണ്ടാല്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു കഥാപാത്രത്ത അവതരിപ്പിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ. വണ്ണിലെ കഥാപാത്രം തീര്‍ച്ചയായും അങ്ങനെ തന്നെയായിരുന്നു എന്നും ഇഷാനി പറയുകയുണ്ടായി.
about ishaani krishna