Malayalam
ഈ വര്‍ഷം വീട്ടില്‍ തളയ്ക്കപ്പെട്ടു; യാത്ര ചെയ്യാനും ആളുകളുമായി സഹകരിക്കാനും കഴിയാതെയായിരിക്കുന്നു
ഈ വര്‍ഷം വീട്ടില്‍ തളയ്ക്കപ്പെട്ടു; യാത്ര ചെയ്യാനും ആളുകളുമായി സഹകരിക്കാനും കഴിയാതെയായിരിക്കുന്നു
കൊവിഡ് പിടിമുറുക്കിയതിനാൽ തല്‍ക്കാലത്തേക്ക് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്ന് സ്ഫടികം ജോര്‍ജ്. ഇപ്പോഴുള്ള ജീവിതം ആകെ മാറിമറിഞ്ഞിരിക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്
സ്ഫടികം ജോര്‍ജിന്റെ വാക്കുകള്‍ ഇങ്ങനെ,
ഇപ്പോള്‍ തീയറ്ററില്‍ പോകാന്‍ പോലും കഴിയാതെയായി.ലോകം മാറി മറിഞ്ഞു.കഴിഞ്ഞ വര്‍ഷം സമയം ഞാന്‍ ഒരു പരിപാടിയുമായി മസ്‌കറ്റില്‍ ആണ്,ഈ വര്‍ഷം വീട്ടില്‍ തളയ്ക്കപ്പെട്ടു.യാത്ര ചെയ്യാനും ആളുകളുമായി സഹകരിക്കാനും കഴിയാതെയായി.തീയറ്ററുകള്‍ എന്ന് തുറക്കുമെന്നോ തുറന്നാല്‍ തന്നെ എത്ര ആളിന് ഇരുന്നു കാണാന്‍ കഴിയുമെന്നോ അറിയില്ല.ബൈബിളില്‍ പറയുന്നതുപോലെ ഇപ്പോള്‍ മുറിയില്‍ അടച്ചു മറഞ്ഞിരിക്കേണ്ട ഒരു അവസ്ഥ ആണ്.പള്ളിയില്‍ പോകാനോ പ്രാര്‍ത്ഥിക്കാനോ ആളുകളെ കാണാനോ കഴിയുന്നില്ല.മനുഷ്യനെ നയിക്കുന്നത് പ്രതീക്ഷകളാണല്ലോ!2020 നമുക്കു നഷ്ടപ്പെട്ടു.ഇനി നമുക്ക് 2021 ല്‍ നല്ല കാലം വരുമെന്ന് പ്രതീക്ഷിക്കാം.പുതിയ വര്‍ഷത്തില്‍ എല്ലാവര്‍ക്കും നല്ലതു വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
അഭിനയം എന്നത് തന്റെ പാഷന്‍ ആണ്. അതുകൊണ്ടു തന്നെ കിട്ടുന്ന നല്ല കഥാപാത്രങ്ങള്‍ എല്ലാം സ്വീകരിക്കുക എന്നത് ആഗ്രഹമായിരുന്നു.പക്ഷേ,ഇപ്പോള്‍ വരുന്ന ഓഫറുകളൊന്നും സ്വീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.കൊവിഡ് ലോകമൊട്ടാകെ ഭീതി വിതച്ചു പടര്‍ന്നു പിടിച്ചപ്പോള്‍ അത് നമ്മളെ ഓരോരുത്തരെയും ഓരോ തരത്തില്‍ പ്രതിസന്ധിയിലാക്കി.ഒരുപാടു പേര് കഥകളുമായി വിളിക്കുന്നുണ്ട് പക്ഷെ കൊവിഡ് കാലമായതുകൊണ്ടു ഇപ്പോള്‍ ഓഫറുകളൊന്നും സ്വീകരിക്കേണ്ട എന്നാണ് തീരുമാനം.
1995 പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം സ്ഫടികത്തിലൂടെയാണ് സ്ഫടികം ജോര്‍ജ്ശ്രദ്ധേയമാകുന്നത്.വില്ലന്‍ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മികച്ച പ്രകടനമാണ് പിന്നീട് അങ്ങേട്ട് കാഴ്ച വെച്ചത്.ആകാശഗംഗ 2 എന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി അവസാനമായി പുറത്തെത്തിയ ചിത്രം.
