ജനങ്ങളുടെ പണം കൊണ്ട് വളര്‍ന്ന സൂപ്പര്‍ത്താരങ്ങള്‍ അവരുടെ ദുരിതത്തില്‍ സഹായിക്കുന്നില്ലെന്ന പരാതിയുമായി സംവിധായകന് ബൈജു കൊട്ടാരക്കര. മഹാമാരിക്കാലത്ത് മമ്മൂട്ടിയും മോഹന്‍ലാലും എന്ത് സഹായം ചെയ്തെന്നും ലാല്‍ നല്‍കിയെന്ന് പറയുന്ന പത്ത് ലക്ഷത്തിന് തെളിവുണ്ടോ എന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ ചോദിച്ചു.
നമ്മളുടെ കാശാണ് ഈ താരങ്ങളുടെ കൈയ്യിലേക്ക് പോകുന്നത്. ഇതൊക്കെ വാങ്ങിക്കുന്ന താരങ്ങള്‍, ഇവിടെ കൊവിഡ് വന്നു, പ്രളയം വന്നു, ഓഖി വന്നു, അങ്ങനെ പ്രശ്നങ്ങള്‍ ഒരുപാട് വന്നു, ഈ താരങ്ങളില്‍ എത്ര പേര് എത്രപേരെ സഹായിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ടെക്നീഷ്യന്മാരെ ഏതെങ്കിലും ഒരു നടന് സഹായിച്ചിട്ടുണ്ടോ?
ആകെ കൊടുത്തുവെന്ന് പറയുന്നത് മോഹന്‍ലാല്‍ 10 ലക്ഷം രൂപ കൊടുത്തുവെന്നതാണ്. അതിനും തെളിവുകളില്ല, രേഖകളില്ല. ഏതോ ഒരു യൂണിയന് കൊടുത്തുവെന്നാണ്. മലയാള സിനിമയില്‍ ഒരു യൂണിയനല്ല സാറേ, മലയാളത്തില്‍ വേറെ ഒരുപാട് യൂണിയനുകള്‍ ഉണ്ട്”. ബൈജു കൊട്ടാരക്കര പറയുന്നു.
പക്ഷെ ഒരു പ്രകൃതി ദുരന്തം വരുമ്പോള്‍, ഒരു മഹാമാരി വരുമ്പോള്‍ തങ്ങളെ സ്നേഹിക്കുന്ന തങ്ങളെ തങ്ങളാക്കിയ ആളുകള്‍ക്കെങ്കിലും ഒരു രൂപയുടെ സഹായം ചെയ്യാത്ത ഇവരെ പോലുള്ള ആളുകള്‍ ചെയ്യുന്ന ഉത്പന്നങ്ങള്‍ നിരാകരിക്കാനുള്ള ആര്‍ജവം എങ്കിലും സിനിമാക്കാര് കാണിക്കണം, സിനിമാ തൊഴിലാളികള്‍ കാണിക്കണം. പുറത്തുള്ളവര്‍ ഇന്നയാള് പരസ്യം ചെയ്ത ഉത്പന്നം ഞങ്ങള്‍ക്ക് വേണ്ട എന്ന് പറയാനുള്ള ആര്‍ജവം കാണിച്ചാല്‍ ഇവരൊക്കെ കുറേയൊക്കെ മനുഷ്യത്വപരമായി പെരുമാറാന്‍ തുടങ്ങുമെന്നും അദ്ദേഹം പറയുന്നു.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...