Malayalam
കടന്നു പോകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലൂടെ! പുതിയ സന്തോഷം പങ്കുവെച്ച് ചിത്രങ്ങളുമായി സൗഭാഗ്യയും അര്‍ജുനും
കടന്നു പോകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലൂടെ! പുതിയ സന്തോഷം പങ്കുവെച്ച് ചിത്രങ്ങളുമായി സൗഭാഗ്യയും അര്‍ജുനും
മിനിസ്‌ക്രീനിലൂടെയും ബിഗ്‌സക്രീനിലൂടെയും മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് താര കല്യാണ്‍. നടിയുടെ മകളായും ടിക് ടോകിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായിരുന്നു സൗഭാഗ്യ. ചക്കപ്പഴം എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ സോമശേഖറാണ് സൗഭാഗ്യയുടെ ഭര്‍ത്താവ്. ഇവരുടെ ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തങ്ങളുടെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുളള ഇരുവരും ഇപ്പോഴിതാ തങ്ങളുടെ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്.
ഗര്‍ഭിണിയാണെന്നും ആദ്യ കണ്മണി വൈകാതെ എത്തുമെന്നുള്ള സന്തോഷവും പങ്കുവെച്ചിരുന്ന താരങ്ങള്‍ ഗര്‍ഭകാലത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സൗഭാഗ്യ. ‘സന്തോഷത്തോടെ നാലാം മാസത്തിലേക്ക്’ എന്ന് പറഞ്ഞ് നടി പോസ്റ്റ് ചെയ്ത ചിത്രം ഇതിനകം വൈറലായി കഴിഞ്ഞു. അര്‍ജുനാ എന്ന് വിളിച്ചാണ് നടനും അവതാരകനുമായ രാജ് കലേഷ് സൗഭാഗ്യയുടെ പോസ്റ്റിന് കമന്റിട്ടത്. നിങ്ങള്‍ രണ്ട് പേര്‍ക്കും കണ്ണ് തട്ടാതെ ഇരിക്കട്ടേ. നിങ്ങളുടെ ജൂനിയറിന് വേണ്ടി കാത്തിരിക്കുകയാണെന്ന് ബിഗ് ബോസ് താരം കൂടിയായ ആര്യ കമന്റില്‍ പറയുന്നു. അശ്വതി ശ്രീകാന്ത്, ശാലു കുര്യന്‍, റെബേക്ക സന്തോഷ്, അന്‍സിബ ഹസന്‍, തുടങ്ങി സൗഭാഗ്യയുടെയും അര്‍ജുന്റെയും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമെല്ലാം ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം അര്‍ജുന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് മിസ് ചെയ്യുന്നു എന്ന ക്യാപ്ഷനുമായി സൗഭാഗ്യ എത്തിയിരുന്നു. മിസ് യു ഹാന്‍ഡ്സം ബേബിയുടെ ഡാഡി വേഗം വീട്ടിലേക്ക് വരൂ എന്നായിരുന്നു ഭര്‍ത്താവിനെ ടാഗ് ചെയ്ത് സൗഭാഗ്യ എഴുതിയത്. നേരത്തെ ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അര്‍ജുനാണ്. മറ്റ് ചില അസൗകാര്യങ്ങള്‍ വന്നതിനെ തുടര്‍ന്ന് പരമ്പരയില്‍ നിന്നും നടന്‍ പിന്മാറുകയായിരുന്നു. ശേഷം മറ്റ് ചില ചാനല്‍ പരിപാടികളില്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് പങ്കെടുക്കുകയും ചെയ്തു.
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലാണ് അര്‍ജുനും സൗഭാഗ്യയും. ഇതിനിടെ അര്‍ജുന്റെ കുടുംബത്തില്‍ വലിയൊരു ദുഃഖം കൂടി സംഭവിച്ചിരുന്നു. കൊറോണ മൂലം ആദ്യം അര്‍ജുന്റെ ചേട്ടന്റെ ഭാര്യയും പിന്നാലെ അച്ഛനും മരണപ്പെട്ടിരുന്നു. ഞങ്ങളുടെ കുടുംബത്തിന് ഏറ്റവും വിലയേറിയ രണ്ട് നെടുംതൂണുകളാണ് നഷ്ടപ്പെട്ടതെന്ന് സൂചിപ്പിച്ച് സൗഭാഗ്യ രംഗത്ത് വന്നിരുന്നു. വീട്ടില്‍ കൊറോണ സ്ഥീരികരിച്ചതോടെ സൗഭാഗ്യയെ ആദ്യമേ സേഫ് ആയി മാറ്റിയിരുന്നതായി അര്‍ജുനും വിശദീകരണം നല്‍കിയിരുന്നു.
ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലെ ശിവനായി ആണ് അര്‍ജുന്‍ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാഖുന്നത്. നിരവധി ആരാധകരാണ് അര്‍ജുന് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അര്‍ജുന്‍ പരമ്പരയില്‍ നിന്നും അപ്രതീക്ഷിതമായി പിന്മാറിയത്. നൃത്ത വിദ്യാലയം ഭാര്യയ്ക്ക് ഒറ്റയ്ക്ക് മാനേജ് ചെയ്യാന്‍ കഴിയുന്നില്ലെന്നും താനും കൂടി അവള്‍ക്കൊപ്പം വേണമെന്നുമായിരുന്നു ഇതിന് മറുപടിയായി അര്‍ജുന്‍ പറഞ്ഞത്.
അതേസമയം ഇന്‍സ്റ്റഗ്രാമില്‍ നടന്ന ചോദ്യോത്തര വേളയിലാണ് ചക്കപ്പഴത്തിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് അര്‍ജുന്‍ മറുപടിയും നല്‍കിയിരുന്നു. ചക്കപ്പഴത്തിലേയ്ക്ക് ഇനി വരാന്‍ പറ്റില്ല, അവിടെ പുതിയ ശിവന്‍ വന്നു എന്നാണ് അര്‍ജുന്‍ മറുപടി നല്‍കിയത്. ചക്കപ്പഴം മിസ് ചെയ്യുന്നില്ലെന്നും അവിടെ ഉണ്ടായിരുന്ന ദിവസങ്ങള്‍ അടിച്ചുപൊളിച്ചാണ് വന്നതെന്നും അര്‍ജുന്‍ പറഞ്ഞു. അര്‍ജുനെ മിസ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞ് ചക്കപ്പഴം താരം ശ്രുതി രജനീകാന്തും ചോദ്യോത്തര വേളയില്‍ എത്തിയിരുന്നു. ചക്കപ്പഴത്തില്‍ അര്‍ജുന്‍ അവതരിപ്പിച്ച ശിവന്റെ ഭാര്യയായ പൈങ്കിളിയായി എത്തുന്ന താരമാണ് ശ്രുതി രജനികാന്ത്. അശ്വതി ശ്രീകാന്ത്, എസ് പി ശ്രീകുമാര്‍, സബീറ്റ ജോര്‍ജ്ജ് ഉള്‍പ്പെടെയുളള താരങ്ങളാണ് ചക്കപ്പഴത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.