ബിഗ് ബോസ് താരവും സീരിയല്‍ നടനുമായ അനൂപ് കൃഷ്ണന്റെ വിവാഹനിശ്ചയം ജൂണ്‍ 23 നാണ് നടന്നത് ഐശ്വര്യയാണ് വധു. മുന്‍പ് ബിഗ് ബോസില്‍ നിന്നും ഇഷയെ കുറിച്ച് അനൂപ് പറഞ്ഞിട്ടുണ്ടെങ്കിലും ഫോട്ടോ പുറത്ത് വിട്ടിരുന്നില്ല.
നിശ്ചയ ചടങ്ങില്‍ നിന്നും ഇഷയെ കണ്ടവര്‍ വണ്ണം കൂടുതലുള്ളതിന്റെ പേരില്‍ കളിയാക്കാന്‍ തുടങ്ങി. അനൂപിന് ഇതിലും നല്ല പെണ്ണിനെ കിട്ടുമായിരുന്നു, മുന്‍പ് കണ്ട പെണ്‍കുട്ടി തന്നെയാണോ ഇതൊക്കെ എന്ന ചോദ്യങ്ങളും ഉയര്‍ന്ന് വന്നു.
ഇതിന് പിന്നാലെ പ്രിയതമയെ വിമര്‍ശിച്ചവര്‍ക്കെല്ലാം തക്കതായ മറുപടിയുമായി അനൂപും എത്തിയിരുന്നു. എനിക്കും എന്റെ കുടുംബത്തിനും ഐശ്വര്യയെ ഇഷ്ടപ്പെട്ടു.
അവര്‍ക്കും അതില്‍ പ്രശ്നമില്ല. ഞങ്ങള്‍ക്കില്ലാത്ത പ്രശ്നമാണ് മറ്റുള്ളവര്‍ക്കെന്നും ലൈവിലെത്തി അനൂപ് വെളിപ്പെടുത്തിയിരുന്നു. തന്റെ അനിയത്തിയുടെ വിവാഹം കഴിഞ്ഞിട്ട് അടുത്ത വര്‍ഷം ഐശ്വര്യയുമായിട്ടുള്ള വിവാഹം ഉണ്ടാവുമെന്നും താരം വ്യക്തമാക്കി.
ഇപ്പോൾ ഇതാ തന്നെ കളിയാക്കിയവര്‍ക്കുള്ള മറുപടിയുമായി അനൂപിന്റെ ഇഷ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് അല്ലാത്തത് കൊണ്ട് മോശം കമന്റുകള്‍ ഐശ്വര്യയെ ബാധിച്ചിരുന്നു. ‘സൗന്ദര്യം തോന്നുക എന്നത് കാണാന്‍ എങ്ങനെ ഇരിക്കുന്നു എന്ന കാഴ്ചപാടില്‍ അല്ല’ എന്ന എമ്മാ വാട്സന്റെ വാക്കുകളാണ് വിമര്‍ശകര്‍ക്കുള്ള ഐശ്വര്യയുടെ മറുപടി. ഇതിനൊപ്പം അനൂപിനൊപ്പമുള്ള പ്രിയനിമിഷവും താരം പങ്കുവെച്ചിട്ടുണ്ട്.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....