Actress
രാത്രി ഉറങ്ങുന്നതും അരപ്പട്ടയും പൂവും ചൂടിയാണോയെന്നായിരുന്നു കമന്റ്; പ്രേക്ഷകരുടെ ആ ചോദ്യങ്ങൾക്കുള്ള മറുപടി ഇവിടെയുണ്ട്!ദേവി ചന്ദന പറയുന്നു
രാത്രി ഉറങ്ങുന്നതും അരപ്പട്ടയും പൂവും ചൂടിയാണോയെന്നായിരുന്നു കമന്റ്; പ്രേക്ഷകരുടെ ആ ചോദ്യങ്ങൾക്കുള്ള മറുപടി ഇവിടെയുണ്ട്!ദേവി ചന്ദന പറയുന്നു
സീരിയൽ രംഗത്തും സിനിമകളിലും സ്റ്റേജ് ഷോകളിലുമൊക്കെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന താരങ്ങളിലൊരാളാണ് ദേവി ചന്ദന. നര്‍ത്തകി കൂടിയായ ദേവി ചന്ദന അടുത്തിടെ ശരീരഭാരം കുറച്ചു ദേവി നടത്തിയ മേക്കോവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗായകൻ കിഷോറാണ് ദേവി ചന്ദനയുടെ ഭർത്താവ്. ഒരുപാട് നാളത്ത പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്
ഇപ്പോൾ വൈറലാകുന്നത് ദേവിയുടേയും ഭർത്താവ് കിഷോറിന്റേയും ഒരു പുതിയ അഭിമുഖമാണ്. കുടുംബവിശേഷവും സീരിയൽ വിശേഷവുമാണ് നടി പങ്കുവെയ്ക്കുന്നത്. സീരിയലിലെ മേക്കപ്പിന്റെ പേരിൽ അടുത്തിടെ കേൾക്കേണ്ടി വന്ന ഒരു രസകരമായ സംഭവവും ദേവി അഭിമുഖത്തിൽ പറയുന്നുണ്ട്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ തുറന്ന് പറയുന്നത്
സീരിയൽ നടിമാർ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു വിമർശനം ഹെവി മേക്കപ്പിനെ കുറിച്ചാണ്. ഇത്രയും അധികം മേക്കപ്പ് ഉപയോഗിക്കുന്നതിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തുകയാണ് ദേവി. ഇതിന്റെ പേരിൽ തനിക്ക് കേൾക്കേണ്ടി വന്ന രസകരമായ ചോദ്യവും നടി അഭിമുഖത്തിൽ പങ്കുവെച്ചു. അടുത്തിടെ തന്റെ ഒരു സീരിയലിന്റെ വസ്ത്രധാരണത്തെ കുറിച്ച് ഒരു കമന്റ് കേട്ടിരുന്നു. ഈ രാത്രി ഉറങ്ങുന്നതും അരപ്പട്ടയും പൂവും ചൂടിയാണോ എന്ന്
സത്യത്തിൽ സീരിയൽ ചിത്രീകരണത്തെ കുറിച്ച് പ്രേക്ഷകർക്ക് അറിയാത്തത് കൊണ്ടാണ്. ഓരേ മിനിറ്റു പോലും വേസ്റ്റ് ചെയ്യാതെയാണ് സീരിയലിൽ ഷൂട്ടിംഗ് നടത്തുന്നത്. ചിലപ്പോൾ ഉച്ചയ്ക്ക് 2 മണിക്കാവും രാത്രിയിലെ ബെഡ് റൂം സീനുകൾ എടുക്കുന്നത്. ആ സമയത്ത് നമുക്ക് അരപ്പട്ട കെട്ടാം. എന്നാൽ നമ്മൾ ഉച്ചയ്ക്ക് എടുക്കുന്ന സീനുകൾ പ്രേക്ഷകർ കാണുന്നത് രാത്രിയാണ്, ദേവി താമശ രൂപത്തിൽ പറഞ്ഞു. സിനിമയേയും സീരിയലിനേയും ഒരു വിനോദമായി മാത്രം കണ്ടാൽ പ്രശ്നം തീരുമെന്നും കൂട്ടിച്ചേർത്തു.
ദേവിയുടേയും കിഷോറിന്റേയും പ്രണയ വിവാഹമായിരുന്നു. പ്രണയത്തെ കുറിച്ചും ഇരുവരും അഭിമുഖത്തിൽ പറഞ്ഞിരുന്നു. പാട്ട് പാടി കൊണ്ട് നിൽക്കുന്ന കിഷോറിനെയാണ് ദേവി ആദ്യമായി കാണുന്നത്. വിദേശ പരിപാടിക്ക് വേണ്ടിയുള്ള പ്രെമോ വീഡിയോ ഷൂട്ട് ചെയ്യുമ്പോഴാണ് ദേവി ആദ്യമായി ട്രൂപ്പിലെത്തിയത്. കിഷോറിന്റെ പാട്ടിലാണോ ദേവി വീണതെന്ന് അവതാരകൻ ചോദിച്ചപ്പോഴായിരുന്നു പ്രണയകാലത്തെ കുറിച്ച് ഓർമിച്ചെടുത്തത്.