Connect with us

ഒരു കുഞ്ഞിനെപ്പോലെ അവളെ കൊണ്ടു നടക്കാനായിരുന്നു എനിക്കിഷ്ടം… തലേ ദിവസം വിളിച്ചപ്പോഴും എന്നോട് സംസാരിച്ചിരുന്നു! എന്നാൽ പിന്നീട് വിളിച്ചിട്ട് രേഖയെ കിട്ടിയിരുന്നില്ല… ടേബിളിന് പുറത്ത് കമിഴ്ന്ന് കിടക്കുകയായിരുന്നു അവള്‍, രേഖ പോയതോടെ ജീവിതത്തിലെ വെളിച്ചം കെട്ടു; രേഖ മോഹനെക്കുറിച്ച് ഭര്‍ത്താവിന്റെ വാക്കുകള്‍ വീണ്ടും വൈറലാകുന്നു

Actress

സിനിമയിലും സീരിയലുകളിലുമൊക്കെയായി ഒരുകാലത്ത് തിളങ്ങി നിന്ന താരമായിരുന്നു രേഖ മോഹന്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനും ദിലീപിനുമൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട് രേഖ മോഹന്‍. ഉദ്യാനപാലകന്‍, നീ വരുവോളം യാത്രാമൊഴി തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തൃശ്ശൂരിലെ ഫ്‌ളാറ്റില്‍ രേഖയെ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ ആരാധകരും സിനിമാലോകവും ഒരുപോലെ ഞെട്ടിയിരുന്നു. ആരാധകരെ ഏറെ വേദനിപ്പിച്ച വിയോഗങ്ങളിലൊന്നായിരുന്നു ഇത്.
രേഖയെക്കുറിച്ചുള്ള ഭര്‍ത്താവിന്റെ തുറന്നുപറച്ചില്‍ ഇപ്പോൾ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്

ഭര്‍ത്താവിന്റെ വാക്കുകളിലേക്ക്…

10 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട് ഞങ്ങൾ തമ്മില്‍. ഇക്കാരണം പറഞ്ഞ് വിവാഹം മുടക്കാനായി പലരും ശ്രമിച്ചിരുന്നു. പ്രായവ്യത്യാസം തടസ്സമല്ലെന്നും അദ്ദേഹത്തെ തന്നെ മതിയെന്നും പറഞ്ഞ് രേഖയായിരുന്നു വിവാഹത്തിന് നിര്‍ബന്ധം പിടിച്ചത് എന്ന് പിന്നീടാണ് അറിഞ്ഞത്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ചിരിച്ച് കൊണ്ട് തമാശ പറയുകയായിരുന്നു

സങ്കടം അഭിനയിക്കുന്നതിനായി ഗ്ലിസറിന്‍ വേണ്ടായിരുന്നു അവള്‍ക്ക്. പറഞ്ഞ വാക്കിന് പ്രാധാന്യം കൊടുക്കുന്നയാളാണ് അവള്‍. തിരിച്ചും അത് പ്രതീക്ഷിക്കാറുണ്ടായിരുന്നു. ഇത് തെറ്റിയപ്പോള്‍ ചില സെറ്റുകളില്‍ നിന്നും ഇറങ്ങിപ്പോന്നിട്ടുണ്ട്. ബ്രസ്റ്റ് ക്യാന്‍സര്‍ വന്നതിനാല്‍ കുട്ടികളാവാന്‍ ബുദ്ധിമുട്ടായിരുന്നു. കുഞ്ഞുങ്ങളാവുന്നതിന് മുന്‍പ് ലോകം മുഴുവനും കറങ്ങണം എന്ന് പറഞ്ഞിരുന്നു. ഒരുപാട് യാത്രകള്‍ പോയിട്ടുണ്ട് ഞങ്ങള്‍.

ഭാര്യയ്ക്കും അപ്പുറത്ത് ഒരു കുഞ്ഞിനെപ്പോലെ അവളെ കൊണ്ടുനടക്കാനായിരുന്നു എനിക്കിഷ്ടം. തൃശ്ശൂരിലെ ഞങ്ങളുടെ പുതിയ വീടിന്റെ പണി നടക്കുന്ന സമയത്താണ് രേഖ നാട്ടില്‍ വന്നത്. അതിന്റെ കാര്യങ്ങളൊക്കെ നോക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. തലേ ദിവസം വിളിച്ചപ്പോഴും എന്നോട് സംസാരിച്ചിരുന്നു. പഴങ്ങളും തേനുമൊക്കെ കഴിച്ചുള്ള വ്രതത്തിലാണ് എന്ന് പറഞ്ഞിരുന്നു. അത് മുന്‍പും എടുക്കാറുള്ളതായിരുന്നു.

വിളിച്ചിട്ടും മെസ്സേജ് അയച്ചിട്ടും രേഖയെ കിട്ടുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ് ഡ്രൈവറോട് പോയി നോക്കാനായി പറഞ്ഞത്. പത്രം പുറത്ത് കിടക്കുന്നത് അയാള്‍ കണ്ടിരുന്നു. വിളിച്ചിട്ട് വാതില്‍ തുറക്കാതെ വന്നപ്പോഴാണ് മറ്റുള്ളവരോട് പറഞ്ഞത്. ടേബിളിന് പുറത്ത് കമിഴ്ന്ന് കിടക്കുകയായിരുന്നു അവള്‍. ഞാന്‍ എത്തിയതിന് ശേഷം അവളെ എടുത്താല്‍ മതിയോ എന്ന് ചോദിച്ചിരുന്നുവെങ്കിലും ഇനി ഇരുത്താനാവില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. രേഖ പോയതോടെ തന്റെ ജീവിതത്തിലെ വെളിച്ചമാണ് കെട്ടതെന്നും മോഹന്‍ പറയുന്നു.

Continue Reading
You may also like...

More in Actress

Trending