Malayalam
വാവക്കുട്ടന്മാരോടൊപ്പം അമ്പിളി ദേവി, ചിത്രം പങ്കുവെച്ച് താരം; ഈ മക്കൾ അമ്പിളിക്ക് എന്നും പുഞ്ചിരി നൽകും; കമന്റുമായി സംവിധായകൻ
വാവക്കുട്ടന്മാരോടൊപ്പം അമ്പിളി ദേവി, ചിത്രം പങ്കുവെച്ച് താരം; ഈ മക്കൾ അമ്പിളിക്ക് എന്നും പുഞ്ചിരി നൽകും; കമന്റുമായി സംവിധായകൻ
ഒരു സമയത്ത് അമ്പിളി ദേവി – ആദിത്യൻ വിഷയം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആദിത്യന് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് അമ്പിളി ദേവി രംഗത്തെത്തിയതോടെ അമ്പിളിയുടെ വാദങ്ങള്‍ തെറ്റാണെന്നും അമ്പിളിയാണ് കുറ്റക്കാരി എന്ന തരത്തില്‍ ആരോപണങ്ങളും തെളിവുകളുമായി ആദിത്യനും എത്തിയതോടെയാണ് സോഷ്യൽ മീഡിയ ഈ വിഷയം ഏറ്റെടുത്തത്.
അന്യ സ്ത്രീയുമായി തന്റെ ഭർത്താവിന് അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്നും, അദ്ദേഹത്തിലൂടെ ആ സ്ത്രീ ഗർഭിണി ആയി, പിന്നീട് അബോർഷൻ നടത്തി തുടങ്ങിയ ആരോപണങ്ങളായിരുന്നു അമ്പിളി ഉന്നയിച്ചത്
‘കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ’, എന്ന വരികൾ ചേർത്തുകൊണ്ടുള്ള വീഡിയോയ്ക്ക് ‘ജീവിതം’, എന്ന ക്യാപ്‌ഷൻ നൽകി അമ്പിളി സോഷ്യൽ മീഡിയ വഴി പുറത്തുവിടുന്നു. അതോടെയാണ് അമ്പിളി ആദിത്യൻ ജീവിത്തിലെ വിള്ളലുകളെ കുറിച്ച് പുറം ലോകം അറിയാൻ തുടങ്ങിയത്.
പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് അതിവേഗമാണ് അമ്പിളി ദേവി വീണ്ടും പ്രേക്ഷകർക്കിടയിൽ നിറയുന്നത്. ഇപ്പോൾ ഇതാ വാവക്കുട്ടന്മാർ എന്ന ക്യാപ്‌ഷൻ നൽകികൊണ്ട് കഴിഞ്ഞദിവസം അമ്പിളി പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീട്ടിയ കീഴടക്കുകയാണ്..
നിറഞ്ഞ പിന്തുണയാണ് അമ്പിളിക്കും മക്കൾക്കും ലഭിക്കുന്നതും. അമ്പിളിയുടെയും മക്കളുടെയും ചിത്രങ്ങൾക്ക് ശാന്തിവിള ദിനേശ് നൽകിയ ഒരു കമന്റാണ് ഇപ്പോൾ ശ്രദ്ധേയം ആകുന്നത്. ഈ മക്കൾ അമ്പിളിക്ക് എന്നും പുഞ്ചിരി നൽകും എന്നാണ് അദ്ദേഹം കമന്റ് പങ്കിട്ടത്.
അദ്ദേഹത്തിന്റെ കമന്റിനെതിരെ ഒരു കൂട്ടർ രംഗത്ത് എത്തി. ‘ആഹാ ചേട്ടൻ ഇവിടെയും വന്നോ? യൂ ട്യൂബ് ചാനലിൽ വന്ന് പറയാൻ പുതിയ കഥ ഒന്നും ഇല്ലാ ചേട്ടൻറെ അനുഗ്രഹം ഇല്ലെങ്കിലും ആ കുഞ്ഞുങ്ങൾ നന്നായി വളരും പ്രേക്ഷകർ അവളോടൊപ്പം ഒണ്ട്, എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതിനു അദ്ദേഹം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
സീതയെ എനിക്കറിയില്ല. അമ്പിളിയെ എനിക്കറിയാം. എന്റെ എഫ്ബിയിൽ വന്നതിനാ ഞാൻ മറുപടി ഇട്ടത് യൂട്യൂബ് ചാനലിൽ പറയാൻ നിറയെ കഥയുണ്ട് എന്റെ വശം. അത് ഞാനവിടെ പറഞ്ഞോളാം’, എന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി.
അതേസമയം അമ്പിളിക്ക് എതിരെ വിമർശനങ്ങളും ചില ഫേക്ക് ഐഡികളിൽ നിന്നും ഉയരുന്നുണ്ട്. അതിനുള്ള മറുപടി അമ്പിളിയുടെ ആരാധകർ ആണ് നല്കികൊണ്ടിരിക്കുന്നത്. ചിത്രം പങ്കിട്ട് ഒരു ദിവസം പൂർത്തിയയായപ്പോൾ ആയിരകണക്കിന് ലൈക്കുകൾ ആണ് മൂന്നുപേർക്കും ലഭിച്ചത്.