Connect with us

ആ സെറ്റിൽ നിന്നും കണ്ണീരോടെ പടിയിറങ്ങി ; പിന്നെയാണ് ആ ഞെട്ടിക്കുന്ന സംഭവം അറിഞ്ഞത് ; കുതിരവട്ടം പപ്പുവിന് പകരം കലാഭവൻ മണി ; അച്ഛന്റെ നീറുന്ന അനുഭവങ്ങളിലൂടെ മകൻ

Malayalam

ആ സെറ്റിൽ നിന്നും കണ്ണീരോടെ പടിയിറങ്ങി ; പിന്നെയാണ് ആ ഞെട്ടിക്കുന്ന സംഭവം അറിഞ്ഞത് ; കുതിരവട്ടം പപ്പുവിന് പകരം കലാഭവൻ മണി ; അച്ഛന്റെ നീറുന്ന അനുഭവങ്ങളിലൂടെ മകൻ

ആ സെറ്റിൽ നിന്നും കണ്ണീരോടെ പടിയിറങ്ങി ; പിന്നെയാണ് ആ ഞെട്ടിക്കുന്ന സംഭവം അറിഞ്ഞത് ; കുതിരവട്ടം പപ്പുവിന് പകരം കലാഭവൻ മണി ; അച്ഛന്റെ നീറുന്ന അനുഭവങ്ങളിലൂടെ മകൻ

മലയാള സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത താരമാണ് കുതിരവട്ടം പപ്പു എന്ന പത്മദളാക്ഷന്‍. മലയാളക്കരയെ എന്നെന്നും ചിരിപ്പിച്ച ഹാസ്യനടനെ ഓര്‍ക്കാന്‍ ഞമ്മടെ താമരശ്ശേരി ചുരം മാത്രം മതി . അത്രത്തോളമുണ്ട് കുതിരവട്ടം പപ്പുവിന്റെ നര്‍മം.

അനശ്വര നടന്‍ ജയന്‍ അഭിനയിച്ച അങ്ങാടിയിലെ പാവാട വേണം മേലാട വേണം എന്ന പാട്ടിലൂടെ കുതിരവട്ടം പപ്പുവിന്റെ വേറിട്ട അഭിനയ ശൈലിയും ആരാധകർക്ക് പരിചിതമാണ്. പപ്പുവിന്റെ അഭിനയ മുഹൂര്‍ത്തത്തില്‍ വന്ദനം, വെള്ളാനകളുടെ നാട്, മിന്നാരം ചന്ദ്രനുദിക്കുന്ന ദിക്കില്‍ അങ്ങനെ അദ്ദേഹം മലയാളികളെ ചിരിപ്പിച്ച വഴികൾ ഇന്നും പടർന്നുകിടക്കുകയാണ് . ഭാർഗ്ഗവീനിലയത്തിലൂടെ പത്മദളാക്ഷനെ കുതിരവട്ടം പപ്പുവാക്കിയത് വൈക്കം മുഹമ്മദ് ബഷീറായിരുന്നു.

നാച്ചുറാലിറ്റിയും റിയാലിറ്റിയും കലർന്ന കുതിരവട്ടം പപ്പു വിട പറഞ്ഞിട്ടും താരത്തിന്റേ സിനിമകളും കഥാപാത്രങ്ങളുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. തേൻമാവിൻ കൊമ്പത്ത്, മണിച്ചിത്രത്താഴ്, എന്നിങ്ങനെ 1500ൽ പരം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇതെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഇന്നും ശ്രദ്ധേയമാണ് . നരസിംഹമാണ് അദ്ദേഹം ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.

ഇപ്പോൾ അച്ഛന്റെ പാത പിന്തുടർന്ന് മകൻ ബിനു പപ്പുവും സിനിമയിൽ എത്തിയിട്ടുണ്ട്. 2015 മുതലാണ് ബിനു സിനിമയിൽ എത്തിയതെങ്കിലും പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെയാണ്. സൈബർ സെൽ ഉദ്യോഗസ്ഥനായി അദ്ദേഹം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. അതുപോലെ തന്നെ മമ്മൂട്ടി ചിത്രമായ വണ്ണിലും മികച്ച വേഷത്തിലെത്തിയിരുന്നു. കൈയടക്കത്തോടെയുള്ള ബിനു പപ്പുവിന്റെ അഭിനയമായിരുന്നു പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ചർച്ചയായത്.

എന്നാൽ, അച്ഛൻ പപ്പു വേണ്ടെന്ന് വെച്ച ഹിറ്റ് ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ബിനു പപ്പു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം തുറന്നുപറഞ്ഞത് . സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രത്തിൽ കലാഭവൻ മണി ചേട്ടന്റെ കഥാപത്രം ചെയ്യേണ്ടത് അച്ഛൻ ആയിരുന്നു. ഊട്ടിയിലായിരുന്നു സിനിമയുടെ ചിത്രീകരണം.

സുന്ദരകില്ലാഡി എന്ന ചിത്രത്തിന് ശേഷം അദ്ദേഹം നേരെ പോകുന്നത് ഊട്ടിയിലെ സമ്മർ ഇൻ ബത്‌ലഹേം സെറ്റിലേയ്ക്കാണ്. കോയമ്പത്തൂരിൽ വെച്ചായിരുന്നു സുന്ദരകില്ലാഡിയുടെ ചിത്രീകരണം. ആ സമയം അവിടെ ഭയങ്കരമായ ചൂടായിരുന്നു. ചൂട് കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങൾ അച്ഛൻ ഉൾപ്പെടെയുള്ള എല്ലാ താരങ്ങൾക്കും ഉണ്ടായിരുന്നു. ചിത്രം ശ്രദ്ധിക്കുമ്പോൾ മനസ്സിലാകും, രണ്ടാം ഭാഗമാകുമ്പോൾ അച്ഛന്റേയും ദിലീപേട്ടന്റേയും നന്ദു ചേട്ടന്റേയുമൊക്കെ സ്കിൻ ടോൺ മാറിയിരിക്കുന്നത്. ഒരുപാട് മലകൾ ഉള്ള സ്ഥലത്തായിരുന്നു ചിത്രീകരണം.

ഈ ചൂടുള്ള കാലവസ്ഥയിൽ നിന്ന് നേരെ അച്ഛൻ പോയത് ഊട്ടിയിലെ സമ്മർ ഇൻ ബത്‌ലഹേമിന്റെ സെറ്റിലേക്കും . ചിത്രത്തിൽ ആദ്യം എടുക്കുന്ന സീൻ മണി ചേട്ടൻ ഓടി കയറുന്ന ആ പാട്ട് രംഗമായിരുന്നു. അത് ചെയ്തപ്പോൾ തന്നെ അച്ഛന് ശ്വാസം കിട്ടാതെ ആയി. ഉടൻ തന്നെ പറഞ്ഞിട്ട് അദ്ദേഹം റൂമിലേയ്ക്ക് പോയി. എന്നിട്ടും ഓക്കെ ആയിരുന്നില്ല. അങ്ങനെയാണ് ആ ചിത്രത്തിൽ നിന്ന് പിൻമാറേണ്ടി വന്നത് . അവർ ആശുപത്രിയിൽ കൊണ്ട് പോകാമെന്ന് പറഞ്ഞിരുന്നു. അദ്ദേഹം വേണ്ട സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞ് തിരികെ വരുകയായിരുന്നു.

അച്ഛനെ സംബന്ധിച്ചടത്തോളം സിനിമയും നാടകവുമായിരുന്നു ജീവിതം. അഭിനയമാണ് അച്ഛനെ വളർത്തിയത്. കാലും കയ്യും കെട്ടിയിട്ടാലും അദ്ദേഹം അഭിനയിക്കും. അങ്ങനെയുള്ള അച്ഛൻ സിനിമ ചെയ്യുന്നില്ല എന്ന് പറണമെങ്കിൽ അത്രയ്ക്ക് വയ്യാതായിരുന്നു. അത് കഴിഞ്ഞ് വീട്ടിൽഎത്തി പരിശോധിച്ചപ്പോഴാണ് ന്യുമോണിയ ആണെന്ന് മനസ്സിലായത്.

അതിന് ശേഷം ഒരു വർഷത്തോളം അദ്ദേഹത്തെ അഭിനയിക്കാൻ വിട്ടിരുന്നില്ല. യാത്ര ചെയ്യരുതെന്ന് ഡോക്ടറുടെ കൃത്യമായ നിർദ്ദേശം ഉണ്ടായിരുന്നു. എന്നിട്ടും അതിന് ശേഷവും അദ്ദേഹം അഭിനയിച്ചിരുന്നു. നരസിംഹമായിരുന്നു അവസാനം അഭിനയിച്ച ചിത്രം.

about kuthiravattom pappu

More in Malayalam

Trending

Recent

To Top