Malayalam
കൊലപാതകി, കള്ളൻ, പിന്നെ ലൂയിസ്സും മണിക്കുട്ടനെ തേടി ആ വമ്പൻ സമ്മാനം! ആരാധകന്‍ ഞെട്ടിച്ചു
കൊലപാതകി, കള്ളൻ, പിന്നെ ലൂയിസ്സും മണിക്കുട്ടനെ തേടി ആ വമ്പൻ സമ്മാനം! ആരാധകന്‍ ഞെട്ടിച്ചു
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ഏറ്റവും ജനപ്രീയനായ മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. ബിഗ് ബോസിന്റെ മൂന്ന് സീസണുകളിലും മണിക്കുട്ടനെ പോലൊരു മത്സരാര്‍ത്ഥി വന്നിട്ടില്ലെന്ന് പ്രേക്ഷകര്‍ ഒരേ ശബ്ദത്തില്‍ പറയുന്നു.
നടനെന്ന നിലയില്‍ പരിചതനായിരുന്നുവെങ്കിലും ബിഗ് ബോസിലൂടെ മണിക്കുട്ടനെ കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചു. ഇതോടെ മലയാളികളുടെ പ്രിയങ്കരനായി മാറുകയായിരുന്നു മണിക്കുട്ടന്‍. ടാസ്‌ക്കുകളിലെ മികച്ച പ്രകടനവും നിലപാടുകളിലെ വ്യക്തതയുമാണ് മണിക്കുട്ടനെ താരമാക്കിയത്.
ബിഗ് ബോസില്‍ എത്തിയ ശേഷമാണ് മണികുട്ടന് ആരാധക പിന്തുണ കൂടിയത് ഫാന്‍സ് ആര്‍മി ഗ്രൂപ്പുകളെല്ലാം എംകെയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ബിബി വോട്ടിംഗ് അവസാനിച്ചതോടെ മണിക്കുട്ടന്‍ തന്നെ ഒന്നാമത് എത്തുമെന്ന പ്രതീക്ഷകളിലാണ് എല്ലാവരും.
ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവാണ് നടന്‍. ലൈവ് വീഡിയോകളിലൂടെയും മറ്റും പ്രേക്ഷകരുടെ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറഞ്ഞ് മണിക്കുട്ടന്‍ എത്തി. ബിഗ് ബോസ് സമയത്ത് ടാസ്‌ക്കുകളിലെല്ലാം മികച്ച പ്രകടനം നടത്തിയ താരമാണ് മണിക്കുട്ടന്‍. വീക്ക്‌ലി ടാസ്‌ക്കുകളിലാണ് കൂടുതലായും മണിക്കുട്ടന്റെ ഗംഭീര പെര്‍ഫോമന്‍സ് പ്രേക്ഷകര്‍ കണ്ടത്.
പ്രേക്ഷകരെ രസിപ്പിച്ചുകൊണ്ടാണ് ബിഗ് ബോസില്‍ ഓരോ കഥാപാത്രങ്ങളെയും മണിക്കുട്ടന്‍ അവതരിപ്പിച്ചത്. മീശമാധവനായും, സൈക്കിള്‍ ലൂയിസായും, ജിനോസ് മുസ്തഫയായുമൊക്കെ എംകെ ബിഗ് ബോസ് ഹൗസില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. അനശ്വര നടന്‍ ജയനെ അനുകരിച്ചാണ് സൈക്കിള്‍ ലൂയിസ് എന്ന കഥാപാത്രം മണിക്കുട്ടന്‍ അവതരിപ്പിച്ചത്. അന്ന് നോബിയോടൊപ്പം കൗണ്ടറുകള്‍ പറഞ്ഞ് മണിക്കുട്ടന്‍ ആ കഥാപാത്രം മികച്ചതാക്കി.
പിന്നീട് മീശമാധവന്‍ ആയി മാറിയപ്പോഴും ഈ പ്രകടനം നടന്‍ ആവര്‍ത്തിച്ചു. പാവക്കൂത്ത് ടാസ്ക്കില്‍ പെണ്‍വേഷത്തിലെത്തില്‍ എത്തിയപ്പോഴും മണിക്കുട്ടന്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു. അതേസമയം ബിഗ് ബോസ് നിര്‍ത്തിവെച്ച ശേഷവും മണിക്കുട്ടന്‌റെ ചെയ്ത കഥാപാത്രങ്ങള്‍ പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ബിഗ് ബോസ് മൂന്നാം സീസണില്‍ വീക്ക്‌ലി ടാസ്‌ക്കുകളിലെ പെര്‍ഫോമന്‍സിന്‌റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് എംകെ തന്നെയാണ്.
അതേസമയം തനിക്ക് ലഭിച്ച സര്‍പ്രൈസിന്‌റെ സന്തോഷം പങ്കുവെച്ച് മണിക്കുട്ടന്‌റെ പുതിയ പോസ്റ്റ് വന്നിരിക്കുകയാണ്. തന്‌റെ കഥാപാത്രങ്ങള്‍ വെച്ചുളള ഒരു കേക്ക് ആരാധകന്‍ സര്‍പ്രൈസായി നല്‍കിയതാണ് മണിക്കുട്ടന്‍ അറിയിച്ചത്. ഈ കേക്കിന് മുന്നില്‍ ഇരുന്ന് പോസ് ചെയ്തുളള ഒരു ചിത്രമാണ് മണിക്കുട്ടന്‍ പങ്കുവെച്ചത്.
ഇതില്‍ ഓരോ പീസ് കേക്കിലും എന്റെ ജീവിതത്തിന്‌റെ ഒരു ഭാഗവും കാണാന്‍ സാധിക്കുമെന്ന് മണിക്കുട്ടന്‍ പറയുന്നു. ബിഗ് ബോസില്‍ എംകെ അവതരിപ്പിച്ച ശ്രദ്ധേയ കഥാപാത്രങ്ങളായ ജിനോസ് മുസ്തഫ, സൈക്കിള്‍ ലൂയിസ്, മീശമാധവന്‍ എന്നീ കഥാപാത്രങ്ങളാണ് കേക്കിലുളളത്. മണിക്കുട്ടന്‌റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്‌റുകളുമായി എത്തിയത്. എല്ലാവരും മണിക്കുട്ടന്‍ ചെയ്ത കഥാപാത്രങ്ങളോടുളള ഇഷ്ടം കമന്റുകളിലൂടെ അറിയിച്ചു.
