Connect with us

‘സച്ചി സാർ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം, സച്ചി സാറിൻ്റെ വരികളിലുടെ; സംവിധായിക ഐഷ സുൽത്താന

Malayalam

‘സച്ചി സാർ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം, സച്ചി സാറിൻ്റെ വരികളിലുടെ; സംവിധായിക ഐഷ സുൽത്താന

‘സച്ചി സാർ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം, സച്ചി സാറിൻ്റെ വരികളിലുടെ; സംവിധായിക ഐഷ സുൽത്താന

സച്ചിയുടെ ചരമദിനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മയിൽ സംവിധായിക ഐഷ സുല്‍ത്താന. സച്ചി എഴുതിയ ചില വരികളും ഐഷ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അടുത്തിടെ സച്ചി ഇല്ലാതെയുള്ള ആദ്യ വിവാഹവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ഭാര്യ സിജി ആലപിച്ച ഗാനം ഏറെ വൈറൽ ആയിരുന്നു. ‘നിന്നെ തഴുകാൻ പാടിയ പാട്ടിലും വേദനയോ; നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ; എന്ന് തുടങ്ങുന്ന വരികൾ ആയിരുന്നു സിജി ആലപിച്ചത്. സംവിധായക ഐഷ സുൽത്താനയായിരുന്നു വീഡിയോ പങ്കുവെച്ചത്

‘ഇതെൻ്റെ സിജി ചേച്ചി പാടിയതാണ്. ഭുമിയിൽ നിന്നും ആരും ഒരിക്കലും നമ്മേ വിട്ട് പോവില്ല… അവരുടെ ഓർമ്മകൾ അവർ ചെയ്ത കർമ്മങ്ങൾ ഇന്നും നമ്മൾ ഓർക്കുന്നുണ്ടെങ്കിൽ ഒന്നുറപ്പിച്ചോ അവർ പറയാൻ ബാക്കി വെച്ച കാര്യങ്ങൾ ഇനിയും ഒരുപാട് ഉണ്ട്, ആ തിരിച്ചറിവ് ഒരാളിൽ ഉണ്ടാവുമ്പോൾ ആണ് ആ ബാക്കി വെച്ച കർമ്മങ്ങൾ ഏറ്റെടുത്ത് ചെയ്യാനുള്ള ശക്തി നമ്മിൽ ഉണ്ടാക്കി എടുക്കുന്നത്, സച്ചി സാർ ബാക്കി വെച്ചിട്ട് പോയ കർമ്മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തും… ഉറപ്പ്, ആയിഷ വീഡിയോയ്ക്കൊപ്പം കുറിച്ചു.

അതെ സമയം സച്ചിയുടെ ഓർമ്മയിൽ അദ്ദേഹത്തിന്റെ സഹധർമ്മിണി പങ്ക് വച്ച വരികളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. ഞാൻ മരിക്കുകയല്ല. ഞാനാണ് പ്രണയത്തിൽ ജീവിച്ചത്. നിങ്ങളാണ് പ്രണയത്തിൽ മരിച്ചവർ’ എന്ന വരികൾ ആണ് സിജി പങ്കിട്ടത്.

‘അയ്യപ്പനും കോശിയും’ എന്ന തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ആഘോഷങ്ങള്‍ തീരും മുന്‍പാണ് സച്ചി എന്ന പ്രതിഭ ലോകത്തോട് വിടവാങ്ങിയത്. സച്ചിയുടെ മരണം മലയാള സിനിമയുടെ തീരാനഷ്ടമാണ്. 2012ല്‍ ‘റണ്‍ ബേബി റണ്ണി’ലൂടെ സ്വതന്ത്രമായി തിരക്കഥ എഴുതി തുടങ്ങിയ സച്ചി, പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളാണ് മലയാളത്തിന് സമ്മാനിച്ചു. സുഹൃത്തും തിരക്കഥാകൃത്തുമായ സേതുവിനൊപ്പമാണ് സച്ചി തിരക്കഥ എഴുതി തുടങ്ങുന്നത്. ഇരുവരും ഒന്നിച്ച് നിരവധി ഹിറ്റുകളൊരുക്കി. ചോക്ലേറ്റാണ് (2007) ഇരുവരും ഒന്നിച്ച് തിരക്കഥ എഴുതിയ ആദ്യ ചിത്രം.

സച്ചിയുടെ ആദ്യ സംവിധാനത്തില്‍ പുറത്തിറങ്ങിയ അനാര്‍ക്കലിക്ക് അഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടാണ് അയ്യപ്പനും കോശിയും പുറത്തിറങ്ങുന്നത്. ഹൃദയാഘാതം മൂലം 2020 ജൂണ്‍ 18നായിരുന്നു സച്ചിയുടെ അന്ത്യം.

More in Malayalam

Trending

Recent

To Top