Malayalam
‘നീ ഉദ്ദേശിച്ച വാക്ക് ഞാൻ ഉദ്ദേശിക്കുന്നതാണെങ്കിൽ ‘ ,കോംപ്ലിമെന്റായി ഞാൻ എടുക്കുന്നു, അതല്ലെങ്കിൽ…. ; അശ്ലീലം പറഞ്ഞയാൾക്ക് രഞ്ജിനിയുടെ ചുട്ടമറുപടി!
‘നീ ഉദ്ദേശിച്ച വാക്ക് ഞാൻ ഉദ്ദേശിക്കുന്നതാണെങ്കിൽ ‘ ,കോംപ്ലിമെന്റായി ഞാൻ എടുക്കുന്നു, അതല്ലെങ്കിൽ…. ; അശ്ലീലം പറഞ്ഞയാൾക്ക് രഞ്ജിനിയുടെ ചുട്ടമറുപടി!
മലയാളത്തിലെ സെലബ്രിറ്റി അവതാരകരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന, മിന്നും താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ‘ബിഗ് ബോസ്’ മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും ഏറെ ശ്രദ്ധിക്കപ്പെട്ട രഞ്ജിനി ഹരിദാസ് സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്.
മലയാളം ഉച്ഛാരണവുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങളും രഞ്ജിനിക്കെതിരെ ഉയര്‍ന്നുവന്നിരുന്നു. വിമര്‍ശകര്‍ക്ക് ശക്തമായ മറുപടിയാണ് താരം നല്‍കാറുള്ളത്. കൂടുതലും ഇന്‍സ്റ്റഗ്രാമിലാണ് താരം സജീവമാകാറുള്ളത് . തിരക്കുകൾക്കിടയിലും ആരാധകരുമായി സംവദിക്കാൻ രഞ്ജിനി സമയം കണ്ടെത്താറുണ്ട്. ഇക്കഴിഞ്ഞദിവസം രഞ്ജിനി അശ്ലീലം പറഞ്ഞ വ്യക്തിക്ക് നൽകിയ ഒരു മറുപടിയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
നായകളോടുള്ള താരത്തിന്റെ സ്നേഹം മലയാളി പ്രേക്ഷകർക്ക് അറിയാവുന്ന വസ്തുതയാണ്. തെരുവ് നായ്ക്കൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് എതിരെ ശബ്ദം ഉയർത്തിയതിലൂടെ രഞ്ജിനി മാധ്യമ ശ്രദ്ധ നേടുകയും ചെയ്തിരുന്നു , ഇതിനെതിരെ വിമർശനം ഉയർന്നെങ്കിലും നിലപാടുകളിൽ വിട്ടുവീഴ്ച വരുത്താൻ രഞ്ജിനി ഒരുക്കമായിരുന്നില്ല.
കഴിഞ്ഞദിവസവും രഞ്ജിനി ഇത് സംബന്ധിക്കുന്ന പോസ്റ്റുമായി രംഗത്ത് എത്തുകയുണ്ടായി. മാത്രമല്ല തന്റെ വളർത്തുനായ്ക്കൊപ്പം ഒരു സെൽഫിയും താരം പങ്കിട്ടു. ഇതിനെതിരെ എത്തിയ ചിലർക്ക് രഞ്ജിനി നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് .
ഇതിൽ ഏതാണ് ശരിക്കും പട്ടി’, എന്നാണ് ഒരു വ്യക്തി ചോദിച്ചത് . അതിനു മറുപടിയായി, പട്ടി കാട്ടം കമന്റിട്ട നീ തന്നെയാണ് അതെന്നും, ഞങ്ങളൊക്കെ പട്ടികൾ ആണെന്നും മറുപടിയായി നൽകി. എന്നാൽ അയാൾ വീണ്ടും അശ്ലീല ഭാഷയിൽ കമന്റുമായി എത്തുകയായിരുന്നു . ഇതിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് രഞ്ജിനി ഇപ്പോൾ എത്തിയത്.
നീ എന്നെ ഇപ്പോൾ വിളിച്ച ഭാഷയ്ക്ക് ഹിന്ദിയിൽ പട്ടി എന്നാണ് അർഥം, അത് ഞാൻ ഒരു കോംപ്ലിമെന്റായി എടുക്കുന്നു. എന്നാൽ നീ അതല്ല ആ വാക്ക് കൊണ്ട് ഉദ്ദേശിച്ചത് എങ്കിൽ അതിന്റെ അർഥം പറഞ്ഞു തന്നിട്ട് പോയാൽ മതി . എന്നാണ് രഞ്ജിനി കൊടുത്ത മറുപടി. നിരവധിപേരാണ് രഞ്ജിനിയെ പിന്തുണച്ച് എത്തിയത്.
about renjini haridas
