Connect with us

ഇതുവരെ തന്നെ ആരും ഇത്രയധികം കെട്ടിപ്പിടിച്ചിട്ടില്ലെന്ന് വളരെ കൂളായി പറഞ്ഞു; പ്രണവിനെ കുറിച്ച് സിദ്ദിഖ് പറയുന്നു

Malayalam

മറ്റ് താരപുത്രന്മാരെ പോലെ പ്രണവ് മോഹൻലാൽ ആഗ്രഹിച്ച് സിനിമയിലേക്ക് വന്നതല്ല. ചെറുപ്പത്തിൽ അസാധ്യ പ്രകടനം കാഴ്ച വച്ച ശേഷം നായകനായി സിനിമയിലേക്ക് തിരികെ എത്തുകയായിരുന്നു. ഇപ്പോൾ ഇതാ പ്രണവ് മേഹാൻലാലിനെ കുറിച്ച് നടൻ സിദ്ദിഖ് പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സിനിമ സെറ്റിലുണ്ടായ ഇമോഷണലായ സംഭവത്തെ കുറിച്ചായിരുന്നു സിദ്ദിഖ് പറഞ്ഞത്. പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ച ആദി എന്ന ചിത്രത്തിൽ നടന്റെ അച്ഛനായി എത്തിയത് സിദ്ദിഖ് ആയിരുന്നു.

സിദ്ദിഖിന്റെ വാക്കുകൾ

സിനിമയിൽ ഒരു ഇമോഷണലായ സീനുണ്ട്. ഞാൻ ആണ് സംസാരിക്കുന്നത്. വളരെ വൈകാരികമായിട്ടാണ് ഞാൻ സംസരിക്കുന്നത്. ഷോട്ട് എടുത്ത് കഴിഞ്ഞ ശേഷം അപ്പു എന്നോട് വളരെ കൗതുകത്തോടെ ചോദിച്ചു, എങ്ങനെയാണ് ചുണ്ട് ഇങ്ങനെ കിടന്ന് വിറപ്പിക്കുന്നതെന്ന്.

പിന്നീട് ആ ഷോട്ട് കെട്ടിപ്പിടിച്ചിട്ടൊക്കെ മറ്റൊരു രീതിയിൽ എടുത്തിരുന്നു. അത് കഴിഞ്ഞപ്പോൾ പ്രണവ് കുറെ നേരം എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അപ്പോൾ ഞാൻ കാര്യം തിരക്കി. ഇതുവരെ തന്നെ ആരും ഇത്രയധികം കെട്ടിപ്പിടിച്ചിട്ടില്ലെന്ന് വളരെ കൂളായി പറഞ്ഞു. എല്ലാം വളരെ ലളിതമായി കാണുന്ന ആളാണ്.

More in Malayalam

Trending

Recent

To Top