Connect with us

നല്ല നിമിഷങ്ങൾ സമ്മാനിച്ച യാത്ര, എല്ലാവരെയും മിസ് ചെയ്യുന്നുവെന്ന് സായ് പല്ലവി; കുടുംബത്തിനൊപ്പം അവധി ആസ്വദിച്ച ചിത്രങ്ങൾ പങ്കുവെച്ച് സായി പല്ലവി

Social Media

കോവിഡിന്റെയും ലോക്ക് ഡൗണിന്റെയും സാഹചര്യത്തിൽ സിനിമ ചിത്രീകരണം നിർത്തിവെച്ചതോടെ താരങ്ങളെല്ലാം കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ്. ഇപ്പോൾ ഇതാ കസിന്‍സിനൊപ്പമുള്ള ഏതാനും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് തെന്നിന്ത്യൻ സുന്ദരി സായി പല്ലവി.

ബന്ധുക്കൾക്കൊപ്പം നടത്തിയ വിനോദയാത്രയുടെ ചിത്രങ്ങളാണ് പ്രേക്ഷകർക്കായി പങ്കുവെച്ചത്. സായിയുടെ സഹോദരി പൂജയെയും ചിത്രങ്ങളിൽ കാണാം. ഒരുപാട് നല്ല നിമിഷങ്ങൾ സമ്മാനിച്ച യാത്രയായിരുന്നു ഇതെന്നും എല്ലാവരെയും മിസ് ചെയ്യുന്നുെവന്നും ചിത്രങ്ങൾ പങ്കുവച്ച ശേഷം താരം കുറിച്ചു.

കസിന്‍സിനും കുടുംബത്തിനുമൊപ്പം എത്രമാത്രം സന്തോഷത്തോടെയാണ് സായി പല്ലവി നില്‍ക്കുന്നത് എന്നും, അവരോടൊപ്പമുള്ള ബന്ധത്തിന്റെ ആഴവും സ്‌നേഹവും ഫോട്ടോയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നു. ചില ഫോട്ടോകളിലുള്ള സായി പല്ലവിയുടെ മുഖ ഭാവങ്ങളും രസകരമാണ്.

അതേസമയം, സായി പല്ലവിയുടേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ലവ് സ്‌റ്റോറി എന്ന തെലുങ്ക് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നു. നാഗ ചൈതന്യയാണ് ചിത്രത്തിലെ നായകന്‍. ഏപ്രിലില്‍ റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് കാരണം നീണ്ടു പോവുകയാണ്. റാണ ദഗ്ഗുപതിക്കൊപ്പം അഭിനയിച്ച വിരാട പര്‍വം എന്ന ചിത്രത്തിന്റെ റിലീസും നേരത്തെ മാറ്റിവച്ചിരുന്നു. നാനി നായകനാകുന്ന ശ്യാം സിംഹ റോയ് ആണ് നടിയുടെ ഏറ്റവും പുതിയ പ്രോജക്ട്.

More in Social Media

Trending