Connect with us

പ്രവീണയെ നിരന്തരം വിമർശിക്കുകയും വഴക്കുപറയുകയും ചെയ്യുന്ന മകൾ ; സിനിമയിൽ അവസരം കിട്ടാത്തതും സീരിയൽ ചെയ്യാൻ താൽപര്യമില്ലാത്തത്തിനും കാരണം ഇതാണ് ; കേമിയായ മകളെക്കുറിച്ച് പ്രവീണ !

Malayalam

പ്രവീണയെ നിരന്തരം വിമർശിക്കുകയും വഴക്കുപറയുകയും ചെയ്യുന്ന മകൾ ; സിനിമയിൽ അവസരം കിട്ടാത്തതും സീരിയൽ ചെയ്യാൻ താൽപര്യമില്ലാത്തത്തിനും കാരണം ഇതാണ് ; കേമിയായ മകളെക്കുറിച്ച് പ്രവീണ !

പ്രവീണയെ നിരന്തരം വിമർശിക്കുകയും വഴക്കുപറയുകയും ചെയ്യുന്ന മകൾ ; സിനിമയിൽ അവസരം കിട്ടാത്തതും സീരിയൽ ചെയ്യാൻ താൽപര്യമില്ലാത്തത്തിനും കാരണം ഇതാണ് ; കേമിയായ മകളെക്കുറിച്ച് പ്രവീണ !

അഭിനയം കൊണ്ടും ശബ്ദം കൊണ്ടും വർഷങ്ങളായി മലയാളികളുടെ മനസ്സിനെ കീഴ്പെടുത്തിയ താരമാണ് പ്രവീണ. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ പ്രവീണ അഭിനയിച്ച സിനിമകളും സീരിയലുകളും എല്ലാം ഒന്നിനൊന്നു മികച്ചതാണ്. വീട്ടിലെ ഒരംഗത്തെ പോലെയാണ് ഇന്നും മലയാളികൾ പ്രവീണയെ കാണുന്നത്. എളിമയോടെയുള്ള സംസാരവും, ഇടപെടലുകളും ആണ് പ്രവീണ എന്ന നടിയെ മലയാളികൾ നെഞ്ചേറ്റാൻ കാരണം. പ്രമുഖരായ നടന്മാർക്കൊപ്പം അഭിനയിച്ച പ്രവീണ ഒന്നാം നിര നായികമാർക്കൊപ്പം വളർന്നുവന്ന ഒരു നടികൂടിയാണ്.

എന്നാൽ, പ്രവീണയെ അഭിനയ രംഗത്ത് അവസരങ്ങൾ ഇല്ലാതാക്കിയുന്നതിനെ കുറിച്ച് പറഞ്ഞ് സ്വന്തം മകൾ വിമർശിക്കാറുണ്ടെന്നാണ് പ്രവീണ പറയുന്നത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മകള്‍ ഗൗരിയുമായി പങ്കുവെക്കുന്നതിനെക്കുറിച്ച് തുറന്നു പറയവെയാണ് മിടുക്കിയായ മകളുടെ വിമർശനങ്ങളെ കുറിച്ചതും താരം തുറന്നു പറഞ്ഞത്.

സിനിമയെക്കുറിച്ചാണ് തങ്ങള്‍ അധികവും സംസാരിക്കാറുള്ളതെന്നും എന്നാല്‍ വീട്ടിലെത്തിയാല്‍ സിനിമ കാണാനൊന്നും താന്‍ നില്‍ക്കാറില്ലെന്നും ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രവീണ പറയുന്നു. അമ്മ സിനിമ കാണുന്നില്ല അതുകൊണ്ടാണ് സിനിമയില്‍ അധികം വര്‍ക്ക് ചെയ്യാത്തത് എന്നാണ് മകളുടെ വിമര്‍ശനമെന്നും പ്രവീണ പറഞ്ഞു.

മകള്‍ പുതിയ സിനിമ വന്നാല്‍ ഉടനെ കാണും. ഞാനാവട്ടെ അതൊന്നും ശ്രദ്ധിക്കാറില്ല. അതാണ് ഞങ്ങള്‍ക്കിടയിലെ വ്യത്യാസം. അതിന് മകള്‍ എന്നെ വഴക്ക് പറയും. അമ്മ സിനിമ കാണുന്നില്ല. അതുകൊണ്ടാണ് സിനിമയില്‍ അധികം വര്‍ക്ക് ചെയ്യാത്തത് എന്നൊക്കെ വിമര്‍ശിക്കാറുണ്ട്.

ഞാന്‍ ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്നയാളാണ്. സിനിമ വന്നാല്‍ ചെയ്യും. ഇല്ലെങ്കില്‍ അതിനെക്കുറിച്ച് ആലോചിക്കാറില്ലന്നും പ്രവീണ പറയുന്നു. ബാംഗ്ലൂര്‍ ഡെയ്‌സിലെ കഥാപാത്രമാണ് മകള്‍ക്ക് ഏറെ ഇഷ്ടം. താനൊരു ജ്യോതിഷ വിശ്വാസിയൊന്നുമല്ലെങ്കിലും ആ കഥാപാത്രം ഏറെ റിലേറ്റ് ചെയ്യാന്‍ പറ്റി. തമാശ നിറഞ്ഞ കഥാപാത്രമാണ് ബാഗ്ലൂര്‍ ഡെയ്‌സിലേതെന്നും പ്രവീണ പറഞ്ഞു. എന്നാൽ , പ്രവീണയുടെ പഴയസിനിമകളെല്ലാം മകള്‍ ഈയടുത്താണ് കണ്ടതെന്നും താരം പറയുന്നു.

പ്രശസ്ത എഴുത്തുകാരൻ ടി. പത്മനാഭന്റെ ചെറുകഥയായ ‘ഗൗരി’യെ ആസ്പദമാക്കി ഡോ. ശിവപ്രസാദ് സംവിധാനം ചെയ്ത ടെലിഫിലിമിൽ ബാലതാരമായിട്ടാണ് പ്രവീണ അഭിനയത്തിലേക്ക് കടക്കുന്നത്. വർഷങ്ങളായി അഭിനയ രംഗത്ത് തുടരുന്ന പ്രവീണ അറുപതിലേറെ ചിത്രങ്ങളിലും നിരവധി മെഗാസീരിയലുകളിലും അഭിനയിച്ചു.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി, അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘ഒരു പെണ്ണും രണ്ടാണും’ എന്നീ ചിത്രങ്ങളിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം രണ്ടു തവണയാണ് പ്രവീണയെ തേടിയെത്തിയത്.

ക്ലാസ്സിക്കൽ നൃത്തരംഗത്തും ഗായികയായും പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്. വിവാഹത്തിനുശേഷവും അഭിനയ രംഗത്ത് സജീവമായിരുന്ന പ്രവീണ ഇപ്പോൾ ടെലിവിഷൻ പരമ്പരകളിൽ നിന്നും വിട്ടു നിൽക്കുകയാണ്. എന്നാൽ, ഏക മകൾ ഗൗരിയുടെ അഭിനയ മോഹത്തെ കുറിച്ച് പ്രവീണ ഒരിക്കൽ പറഞ്ഞിരുന്നു.

“മകൾ ഗൗരി ബാംഗ്ലൂരിൽ ബിബിഎ ചെയ്യുകയാണെന്നും അവൾക്ക് അഭിനയ മോഹം നന്നായിട്ടുണ്ടെന്നുമാണ് മുമ്പൊരു അഭിമുഖത്തിൽ പ്രവീണ പറഞ്ഞത് . മകൾ ചെറുപ്പം മുതൽ നൃത്തവും അഭ്യസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവളുടെ കോളേജിലെ മിക്ക പരിപാടികൾക്കും അവൾ പങ്കെടുക്കാറും ഉണ്ട്. നല്ല വേഷങ്ങൾ വന്നാൽ അഭിനയിക്കണം എന്ന് തന്നെയാണ് അവളുടെ ആഗ്രഹം .

കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും പ്രവീണ സൂക്ഷിക്കാറുണ്ട്. “ഒരുപാട് ഒരുപാട് വേഷങ്ങൾ ചെയ്യുന്നതിൽ അല്ല കാര്യം. ഒരു സമൂഹത്തിന് നന്മ വരുന്ന കാര്യങ്ങൾ പറയുന്ന വേഷങ്ങൾ ചെയ്യുന്നതിലാണ് എനിക്ക് താത്‌പര്യം. ഒരുപാടൊന്നും വേണം എന്നുള്ള ആഗ്രഹം ഒന്നും എനിക്കില്ല . കിട്ടുന്ന കാര്യങ്ങൾ മനസ്സിന് സംതൃപ്തി നല്കുന്നതാകണം. അല്ലാതെ അമ്മ വേഷങ്ങൾ, അമ്മൂമ്മ വേഷങ്ങൾ ഒന്നും ചെയ്യില്ല എന്ന് ഞാൻ ഒരിക്കലും പറയില്ലന്നും പ്രവീണ പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ സീരിയൽ ചെയ്യാത്തതിന്റെ പ്രധാന കാരണമായി പ്രവീണ പറഞ്ഞത് സീരിയലിലെ ആർട്ടിഫിഷാലിറ്റിയാണ് . ഇപ്പോഴത്തെ പരമ്പരകളിലെ ഓവർ മേക്കപ്പിനോടും ആഭരണങ്ങൾ വലിച്ചു വാരി ഇടുന്നതിനോടും തീരെ യോജിപ്പില്ല. അമ്മായി അമ്മയ്ക്ക് ഒരു ലുക്ക്. വില്ലത്തി കഥാപാത്രങ്ങൾക്ക് മറ്റൊരു ലുക്ക്. അങ്ങിനെ ഉള്ളതിനെ എനിക്ക് ഒട്ടും അംഗീകരിക്കാം ആകില്ല.

ഇതൊന്നും ഒരു നടിമാരും ചെയ്യാൻ ആഗ്രഹിക്കാത്തതാണ്. എന്നാൽ ചാനലുകൾ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം ചമയങ്ങൾ നടത്തേണ്ടി വരുന്നത്. എനിക്കും അങ്ങനെ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇതിലും ഭേദം പോയി ചാകുന്നതാണ് നല്ലതെന്നുപോലും ഒരു കലാകാരി ചിന്തിച്ചു പോകുന്ന സമയങ്ങളിലൂടെ കടന്നു പോയിട്ടുണ്ട് . അത്കൊണ്ടാണ് ഓൾമോസ്റ്റ് ഞാൻ സീരിയൽ ഉപേക്ഷിക്കാൻ കാരണം. എന്നാൽ, ഒരു ശതമാനം ഇപ്പോഴും പ്രതീക്ഷയുണ്ട് നല്ല കഥാപാത്രങ്ങൾ വരും എന്ന കാര്യത്തിലെന്നും പ്രവീണ പറഞ്ഞു.

about praveena

More in Malayalam

Trending

Recent

To Top