Connect with us

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അതിവേഗ ഇടപെടല്‍; നടി പ്രവീണയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത പ്രചരിപ്പിച്ച ഇരുപത്തിയാറുകാരനെ വീണ്ടും അറസ്റ്റ് ചെയ്ത് പോലീസ്

News

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അതിവേഗ ഇടപെടല്‍; നടി പ്രവീണയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത പ്രചരിപ്പിച്ച ഇരുപത്തിയാറുകാരനെ വീണ്ടും അറസ്റ്റ് ചെയ്ത് പോലീസ്

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അതിവേഗ ഇടപെടല്‍; നടി പ്രവീണയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത പ്രചരിപ്പിച്ച ഇരുപത്തിയാറുകാരനെ വീണ്ടും അറസ്റ്റ് ചെയ്ത് പോലീസ്

നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി വീണ്ടും അറസ്റ്റില്‍. ഡല്‍ഹിയില്‍ സ്ഥിര താമസമാക്കിയ തമിഴ്‌നാട് സ്വദേശിയായ ഭാഗ്യരാജ് ആണ് അറസ്റ്റിലായത്. തിരുവനന്തരപുരം സിറ്റി സൈബര്‍ പോലീസ് ആണ് ഇയാളെ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. നടി പ്രവീണയുടെ പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ നിന്നുള്ള ഇടപെടലാണ് അതിവേഗം പ്രതിയെ കുരുക്കാന്‍ ഇടയായത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍.

നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ നരേന്ദ്ര മോദിയോട് പ്രവീണ താനും കുടുംബവും നേരിടുന്ന സൈബര്‍ ഇടത്തിലെ വേട്ടയാടലിനെപ്പറ്റി പരാതി പറഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ ഇടപെടലിലൂടെയാണ് പ്രവീണ പ്രധാനമന്ത്രിയെ വിവരം ധരിപ്പിച്ചത് എന്നാണ് വിവരം. പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതിന് ഇയാള്‍ നേരത്തേയും അറസ്റ്റിലായിരുന്നു, 2021 നവംബറിലാണ് ഇയാള്‍ അറസ്റ്റിലായത്.

നടിയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി അത് വഴിയാണ് ഇയാള്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. അന്ന് അറസ്റ്റിലായ ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പക്ഷേ ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷവും ഇയാള്‍ കുറ്റകൃത്യം തുടരുകയാണെന്നും തന്റെ മകളുടേത് അടക്കമുള്ള ഫോട്ടോകള്‍ അശ്ലീലമായി ഇയാള്‍ പ്രചരിപ്പിക്കുന്നുണ്ട് എന്നും കഴിഞ്ഞ മാസം പ്രവീണ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം നടത്തി പ്രതിയെ വീണ്ടും പിടികൂടി.

കഴിഞ്ഞ ആറ് വര്‍ഷമായി സൈബര്‍ ഇടത്തില്‍ വേട്ടയാടപ്പെടുകയാണെന്നും തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ ഒരു തവണ പിടികൂടി ജാമ്യത്തില്‍ വിട്ടയച്ച ശേഷവും ഇയാള്‍ ഇപ്പോഴും കുറ്റ കൃത്യം ആവര്‍ത്തിക്കുകയാണെന്നും പ്രവീണ പറഞ്ഞിരുന്നു. തന്റെയും തന്റെ വീട്ടുകാരുടേയും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ തന്റെ തലയും താഴേക്ക് വികൃതരൂപമായി, വൃത്തികെട്ട രീതിയില്‍ എന്ന് തന്നെ പറയാം, വസ്ത്രമില്ലാതെ നില്‍ക്കുന്നവരുടെ ഫോട്ടോ എടുത്ത് അതില്‍ തന്റെ ഫോട്ടോ വെച്ച് പ്രചരിപ്പിക്കുകയാണെന്നും പ്രവീണ പറഞ്ഞിരുന്നു.

അവനത് കണ്ട് ആസ്വദിക്കുന്നത് മാത്രമല്ല പ്രചരിപ്പിക്കുകയാണ്. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷയുടെ കാഠിന്യം കൂടും എന്നും എന്നിട്ടും തനിക്ക് മാത്രം എന്ത് കൊണ്ട് നീതി കിട്ടുന്നില്ലെന്നും പ്രവീണ ചോദിച്ചിരുന്നു, സൈബര്‍ സെല്ലില്‍ താന്‍ ഒരുപാട് തവണ കയറി ഇറങ്ങിയിട്ടും കഴിഞ്ഞ ആറ് വര്‍ഷമായി ഇയാള്‍ കുറ്റകൃത്യം തുടരുകയാണെന്നും പ്രവീണ പറഞ്ഞിരുന്നു. പലരും വിളിച്ച് പറയുമ്പോഴാണ് ഇക്കാര്യം അറിയുന്നത് എന്നും താരം പറഞ്ഞിരുന്നു.

കൂടുതലും ഫേസ്ബുക്ക് ഫോളോവേഴ്‌സാണ് വിളിച്ച് പറയുന്നത്. വെറുതെ ആയിരിക്കുമെന്നാണ് വിചാരിച്ചത്. പക്ഷേ കയറി നോക്കിയപ്പോള്‍ ആണ് അതി ഭയങ്കരമായ രീതിയില്‍ ആണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നത് കണ്ടതെന്നും പ്രവീണ പറഞ്ഞിരുന്നു. പ്രവീണയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആണ് അയച്ചുകൊടുക്കുന്നത്.

മോളുടെ ഇന്‍സ്റ്റയില്‍ കയറി ഫോട്ടോസ് എടുക്കുക, അവളുടെ ഫ്രണ്ട്‌സിനെയും പഠിപ്പിക്കുന്ന അദ്ധ്യാപകരെയും ടാഗ് ചെയ്യും. അദ്ധ്യാപകരെ വച്ച് മോശമായ രീതിയില്‍ കുറിപ്പെഴുതുന്നുമെന്നും പ്രവീണ പറയുന്നു. പ്രവീണയ്ക്കും മകള്‍ക്കും പുറമെ ഇപ്പോള്‍ സഹോദരന്റെ ഭാര്യയുടെ ചിത്രങ്ങളും മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി സമൂഹമാധ്യമങ്ങളില്‍ പ്രതി പ്രചരിപ്പിക്കുന്നുണ്ട്. നാല് തവണ മകള്‍ പൊലീസ് പരാതിപ്പെട്ടതായും പ്രവീണ പറയുന്നു. എനിക്ക് കോടതിയില്‍ നിന്നും നീതി കിട്ടിയേ മതിയാവൂ. ഇവനെ അറസ്റ്റ് ചെയ്യണം. ഇവന് പരമാവധി ജയില്‍ ശിക്ഷ വാങ്ങിക്കൊടുക്കണം. അല്ലാതെ ഈ ഒരു പ്രശ്‌നത്തിന് പരിഹാരമില്ല.

എന്നെ ഫോളോ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എന്റെ ബ്ലൂ ടിക്കുള്ള ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ഫേസ്ബുക്ക് പേജുകള്‍ മാത്രം ഫോളോ ചെയ്യണം. എന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ അക്കൗണ്ടുകളില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റ് വന്നാല്‍ ഉടന്‍ ശ്രദ്ധിക്കുക. ഇവന്‍ ചിലപ്പോള്‍ നിങ്ങളെയും ആക്രമിച്ചേക്കും” എന്നുമാണ് ഒരു വാര്‍ത്താചാനലിനു നല്‍കിയ അഭിമുഖത്തില്‍ പ്രവീണ വ്യക്തമാക്കിയത്.


More in News

Trending

Recent

To Top