Connect with us

അന്ന് നടി പാര്‍വതിയെ വിവാഹം കഴിക്കാന്‍ ഭാര്യ സമ്മതിച്ചില്ല, തുറന്ന് പറഞ്ഞ് ദിനേശ് പണിക്കര്‍

Malayalam

അന്ന് നടി പാര്‍വതിയെ വിവാഹം കഴിക്കാന്‍ ഭാര്യ സമ്മതിച്ചില്ല, തുറന്ന് പറഞ്ഞ് ദിനേശ് പണിക്കര്‍

അന്ന് നടി പാര്‍വതിയെ വിവാഹം കഴിക്കാന്‍ ഭാര്യ സമ്മതിച്ചില്ല, തുറന്ന് പറഞ്ഞ് ദിനേശ് പണിക്കര്‍

മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ ചിത്രമാണ് കിരീടം. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ചിത്രം. ഇതിന്റെ നിര്‍മാതാവ് കൂടിയാണ് ബിഗ്‌സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടന്‍ ദിനേശ് പണിക്കര്‍. ചിത്രം നിര്‍മ്മിക്കുന്നതിനോടൊപ്പം തന്നെ കിരീടത്തില്‍ അഭിനയിക്കുവാനും ദിനേശ് പണിക്കറിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം അവസരം വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

ഒരു ചാനലിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പാര്‍വതിയെ വിവാഹ കഴിക്കുന്ന വേഷമായിരുന്നു കിരീടത്തില്‍ ദിനേശിനെ തേടിയെത്തിയത്. എന്നാല്‍ തന്റെ ഭാര്യ അതിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് ആ വേഷത്തില്‍ നിന്ന് താന്‍ പിന്‍മാറുകയായിരുന്നുവെന്നാണ് ദിനേശ് പണിക്കര്‍ പറയുന്നത്.

മോഹന്‍ലാലിന്റെ കഥാപാത്രമായ സേതുമാധവന്റെ കാമുകിയായ ദേവിയെ ആയിരുന്നു പാര്‍വതി ചിത്രത്തില്‍ അവതരിപ്പിച്ചത്. ദേവിയുടെ വരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായിരുന്നു സംവിധായകന്‍ ദിനേശ് പണിക്കരെ സമീപിച്ചത്.

എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യ ഇത് സമ്മതിച്ചിരുന്നില്ല. പാര്‍വതിയുടെ ഭാര്‍ത്താവ് ആയി അഭിനയിക്കാന്‍ ചാന്‍സ് കിട്ടിയെന്നായിരുന്നു അന്ന് ഭാര്യയോട് പറഞ്ഞത്. എന്നാല്‍ ഭാര്യയ്ക്ക് ശരിക്കും ഷോക്ക് ആയിരുന്നു. അന്ന് അത് അഭിനയിക്കാന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ആ രംഗം അഭിനയിക്കുവനായി മറ്റൊരാളിനെ കണ്ടെത്തുകയായിരുന്നെന്ന് ദിനേശ് പണിക്കര്‍ പറയുന്നു.

More in Malayalam

Trending