Connect with us

തെരുവിൽ ആരോ ഉപേക്ഷിച്ച ഒരു കുഞ്ഞു പൂച്ച എന്റെ കാരവനിൽ വന്നുകേറി! ഞാനുമായി ചങ്ങാത്തം ആയി; അതിഥിയെ പരിചയപ്പെടുത്തി പ്രവീണ

Actress

ഷൂട്ടിങ്ങിന്റെ തിരക്കിനിടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കയറി വന്ന സുഹൃത്തിനെക്കുറിച്ച് നടി പ്രവീണ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. തെരുവിൽ ആരോ ഉപേക്ഷിച്ച പൂച്ചക്കുഞ്ഞ് പ്രവീണയുടെ കാരവനിലേക്ക് കയറിവരുകയായിരുന്നു.

‘തെരുവിൽ ആരോ ഉപേക്ഷിച്ച ഒരു കുഞ്ഞു പൂച്ച എന്റെ കാരവനിൽ വന്നുകേറി ഞാനുമായി ചങ്ങാത്തം ആയി. ഫുഡ് കൊടുത്തു ഇപ്പോൾ എന്റെ തോളിലുമായി.’- പ്രവീണ കുറിച്ചു. തോളിൽ കയറിയിരിക്കുന്ന കുഞ്ഞിപ്പൂച്ചയുടെ ചിത്രങ്ങളും പ്രവീണ പങ്കുവച്ചിട്ടുണ്ട്. ആരാധകരുടെ മനം കവരുകയാണ് ചിത്രങ്ങൾ.

വഴിയിൽ കിടന്ന പൂച്ചക്കുഞ്ഞിനെ ഏറ്റെടുത്ത പ്രവീണയെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. നല്ല മനസിന് ഉടമയാണ് എന്നാണ് ആരാധകരുടെ കമന്റുകൾ. നഖം കൊള്ളാതെ സൂക്ഷിക്കണമെന്നും വാക്സിൻ എടുക്കണം എന്നൊക്കെ മുന്നറിയിപ്പു നൽകുന്നവരുമുണ്ട്.

Continue Reading
You may also like...

More in Actress

Trending