Connect with us

ഉത്തര ഉണ്ണിയ്‌ക്കൊപ്പമുള്ള ആ മഹാൻ ; ആ ഫോട്ടോയ്ക്ക് പിന്നിലെ രഹസ്യം ഇതായിരുന്നോ? ; കണ്ണ് തള്ളി ആരാധകർ !

Malayalam

ഉത്തര ഉണ്ണിയ്‌ക്കൊപ്പമുള്ള ആ മഹാൻ ; ആ ഫോട്ടോയ്ക്ക് പിന്നിലെ രഹസ്യം ഇതായിരുന്നോ? ; കണ്ണ് തള്ളി ആരാധകർ !

ഉത്തര ഉണ്ണിയ്‌ക്കൊപ്പമുള്ള ആ മഹാൻ ; ആ ഫോട്ടോയ്ക്ക് പിന്നിലെ രഹസ്യം ഇതായിരുന്നോ? ; കണ്ണ് തള്ളി ആരാധകർ !

അധികം സിനിമകളില്‍ അഭിനയിച്ചില്ലെങ്കിലും ചെയ്‍ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ കലാകരിയാണ് ഉത്തര ഉണ്ണി. ബംഗ്ലരൂവിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷുമായി അടുത്തിടെയാണ് ഉത്തര ഉണ്ണി വിവാഹിതയായത്. ഉത്തര ഉണ്ണി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച വിവാഹ ഫോട്ടോകള്‍ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു . വിവാഹത്തിന് ഉത്തര​ അണിഞ്ഞ ആഭരണങ്ങളും സാരിയുമെല്ലാം ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവർന്ന ഒന്നായിരുന്നു .

വിവാഹ സമയത്ത് ഉത്തര ഉണ്ണി പങ്കുവച്ച വീഡിയോയിലൂടെയും ഫോട്ടോകളിലൂടെയും മാത്രമായി ഉത്തരയ്ക്ക് നിരവധി ആരാധകരും ഉണ്ടായിട്ടുണ്ട്,. അതേസമയം, രസകരമായ മറ്റൊരു പോസ്റ്റാണ് ഉത്തരാ ഉണ്ണിയുടേതായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ കറങ്ങുന്നത്. കരടിക്കഥകളെയും പാവകളെയും കുറിച്ച് മനോഹരമായ കുറിപ്പുമായിട്ടാണ് ഉത്തര ഉണ്ണി പോസ്റ്റിട്ടത്. പോസ്റ്റ് ഒന്ന് പഴകിയെങ്കിലും സംഭവം മറ്റൊരു മഹത് വ്യക്തിയിലേക്ക് വിരൽ ചൂണ്ടുകയാണ്.

ഉത്തര ഉണ്ണിയുടെ കരടി പോസ്റ്റ് ഇങ്ങനെയായിരുന്നു,

നമുക്കെല്ലാവർക്കും നമ്മുടെ ജീവിതത്തിൽ ഒരു കരടിക്കുട്ടി ആവശ്യമാണ്. നമുക്ക് കെട്ടിപ്പിടിച്ച കരയാനും ശാന്തനാകാനും, ചിലപ്പോൾ ആ വ്യക്തിയുടെ അസ്‍ത്വിത്വം അറിയാനും കഴിയുന്ന ഒരാൾ നമുക്ക് ആവശ്യമാണ്. കരടി കഥകൾ കേട്ട് ഞാൻ വളർന്നു. അതിനാൽ എന്റെ ആദ്യത്തെ യോദ്ധാവായ കരടി – എന്റെ നായകൻ- എന്റെ പപ്പാ കരടിയായിരുന്നു. എല്ലാ രാത്രിയും അദ്ദേഹം എന്നോട് ‘ടാറ്റി ടെഡ്’ കഥകൾ പറയുമായിരുന്നു. പിന്നെ തീർച്ചയായും എന്റെ കംഫർട്ട് സോൺ കരടി മറ്റാരുമല്ല, മമ്മി കരടിയാണ്.

എന്റെ ഉയർച്ച താഴ്‍ചകളുടെ സമയത്ത് എനിക്കായി ഉണ്ടായിരുന്ന നിരവധി കരടി സുഹൃത്തുക്കൾ വന്നു. നിരവധി കരടികൾ ലോകത്തെ എനിക്ക് മനോഹരമായ സ്ഥലമാക്കി മാറ്റി. ഇപ്പോൾ എനിക്ക് എന്നെന്നേക്കുമായി വലിയ തവിട്ടുനിറത്തിലുള്ള കരടിയുണ്ട്. എന്റെ എല്ലാ വിഷമങ്ങളും, പറയാതെ തന്നെ അപ്രത്യക്ഷമാകാൻ കഴിവുണ്ട്.

ഇതായിരുന്നു ഉത്തര ഉണ്ണിയുടെ പോസ്റ്റ്. ശരിയാണ് എല്ലാവര്ക്കും ഒരു കരടിക്കുട്ടി നല്ലതാണ്. ലോകം മുഴുവൻ ആരാധകനുള്ള മിസ്റ്റർ ബീനെപ്പോലെ.

തനിച്ച് ജീവിതം എങ്ങനെ ആസ്വദിക്കാം എന്ന് വളരെ വ്യക്തിമായി പഠിപ്പിക്കുന്ന മിസ്റ്റർ ബീനും കൂടെക്കൊണ്ടുനടക്കുന്നത് ഒരു കരടിക്കുട്ടനെയല്ലേ. ഇതേ കുറിച്ച് ആർ. ജെ ഹിത ജാനകിയുടെ കുറിപ്പിങ്ങനെയാണ്.

ജീവിതം അത്ര എളുപ്പമുള്ള ഒരു സംഗതിയൊന്നുമല്ലല്ലോ. പ്രത്യേകിച്ച് നമ്മടെ പ്രായം കൂടുകയും റെസ്പോൺസിബിലിറ്റി കൂടുകയും ഒപ്പം ആളുകൾ നമ്മളെ കോൺസ്റ്റന്റായി ജഡ്ജ് ചെയ്യുകയും പല സ്ഥലങ്ങളിലും നമുക്ക് അർഹിക്കുന്ന പ്രാധാന്യം കിട്ടാതെ വരികയും ചെയ്യുന്ന സമയങ്ങളിൽ…

നമ്മൾ എന്താണോ പറയാനാഗ്രഹിച്ചത് അതിന്റെ നേരെ വിപരീതം മനസ്സിലാക്കി നമ്മളെ മിസ് അണ്ടർസ്റ്റുഡ് ആക്കുന്ന സമയങ്ങളിൽ. എത്രക്കൊക്കെ ശക്തരാണെങ്കിലും നമ്മളൊന്ന് തളർന്നു പോകും. കാരണം ഈ സമയത്തൊക്കെ നമ്മൾ പലരും തനിച്ചായിരിക്കും. എനിക്കങ്ങിനത്തെ ഒത്തിരി ദിവസങ്ങളെ നേരിടണ്ടി വരാറുണ്ട്. വീട്ടിലെത്തുക. നല്ല ആഴത്തിലൊന്ന് ശ്വസിക്കുക. അവനവനോടു തന്നെ
everything will be OK Soon ” എന്നു പറയുക.

എന്നിട്ട് മിസ്റ്റർ ബീൻ കാണുക. ചിരിക്കുക. ആശ്വസിക്കുക. എന്താന്നു വച്ചാൽ, മിസ്റ്റർ ബീനിനോളം ഏലിയനേറ്റടായ ഒരു കഥാപാത്രത്തെ നമ്മളാരും വേറെ കണ്ടിട്ടില്ല. ഒരു കരടിപ്പാവ മാത്രമാണ് കൂട്ട് .
ധാരാളം അവഗണനകൾ, പരിഹാസങ്ങൾഎന്നിരുന്നാലും പുള്ളി വൻ ഹാപ്പിയാണ്.
ചെറുപ്പത്തിലൊക്കെ പൊട്ടിച്ചിരിപ്പിക്കാൻ കഴിയുന്ന ഒരു കഥാപാത്രം മാത്രം ആയിരുന്നു നമ്മളിൽ പലർക്കും മിസ്റ്റർ ബീൻ.

എന്നാലിന്ന്, അവനവനെത്തന്നെ ഡേറ്റിനും പിക്നിക്കിനും കൊണ്ടു പോകുന്ന സ്വയം സ്നേഹിക്കാനറിയാവുന്ന ഒരു ഏലിയൻ. അതാണ് ഇന്ന് പലർക്കും മിസ്റ്റർ ബീൻ. സത്യം പറഞ്ഞാൽ ജീവിതത്തിലെ പ്രശ്നങ്ങളെ നല്ലോണം തന്നെ നിശ്ചയ ദാർഡ്യത്തിൽ നേരിടണം,

പക്ഷേ ആ യാത്രയെ എൻജോയ് ചെയ്ത് കൂളായിത്തന്നെ നേരിടണം എന്ന വലിയ പാഠം പഠിപ്പിച്ചതും, വെറുതേ,ടെൻഷനടിച്ചിട്ട് ഒരു കാര്യോമില്ല എന്നും അതിലുമൊക്കെ മീതെ സെൽഫ് ലൗവിന്റെ വില എന്താണ് എന്ന്പഠിപ്പിച്ചതും അഥവാ ഈ ലോകത്ത് നമ്മളേറ്റോം കൂടുതൽ സ്നേഹിക്കണ്ടതും സപ്പോർട്ട് ചെയ്യേണ്ടതും നമ്മളെ തന്നെയാണെന്ന് പഠിപ്പിച്ചതുമൊക്കെ നമ്മുടെ മിസ്റ്റർ ബീനാണ്.

അതുകൊണ്ടുതന്നെ ഈ കഥാപാത്രത്തെ നമുക്ക് സമ്മാനിച്ച Rowan Atkinson നോടും മറ്റുള്ളവരോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്നാൽ അതുല്യ അഭിനയ പ്രതിഭയായ റൊവാൻ അറ്റ്കിൻസൺ മിസ്റ്റര്‍ ബീൻ ആയി അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞത് ഞെട്ടിക്കുന്ന മറ്റൊന്നായിരുന്നു . ബീൻ ആയിട്ടുള്ള ആ അഭിനയം അത്ര ആസ്വാദ്യകരമായ കാര്യമല്ലെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

ആ കഥാപാത്രം ചെയ്യാൻ ഇഷ്ടപ്പെടാത്തതിന് പിന്നിൽ ഒരു കാരണവുമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആ ഉത്തരവാദിത്തത്തിന്റെ ഭാരം സുഖകരമല്ല. അത് സമ്മര്‍ദ്ദവും ക്ഷീണവും ഉണ്ടാക്കുന്നതാണ്. അതിന്റെ അവസാനത്തിനായാണ് താൻ കാത്തിരിക്കുന്നതെന്നും മുൻപ് റോവൻ അറ്റ്‍കിൻസണ്‍ പറഞ്ഞു.

about uthara unni

More in Malayalam

Trending