Malayalam
സുശാന്തിന്റെ മരണത്തെ കുറിച്ചുള്ള സിനിമയുടെ റിലീസ് ; തടയണമെന്നുള്ള പിതാവിന്റെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി!
സുശാന്തിന്റെ മരണത്തെ കുറിച്ചുള്ള സിനിമയുടെ റിലീസ് ; തടയണമെന്നുള്ള പിതാവിന്റെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി!
അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ്ങ് രാജ്പുതിന്റെ മരണം പ്രമേയമാക്കി ചിത്രീകരിചച്ച സിനിമയുടെ റിലീസ് തടയണമെന്ന താരത്തിന്റെ പിതാവിന്റെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. “ന്യായ്; ദി ജസ്റ്റിസ്” എന്ന ചിത്രത്തിന്റെ റിലീസ് തടയനായിരുന്നു ഹര്‍ജി നല്‍കിയത്.
സുശാന്തിന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധായകര്‍ സിനിമ ചെയ്യുന്നത് തടയാന്‍ പിതാവ് കൃഷ്ണ കിഷോര്‍ ശ്രമിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ . ഇത്തരം സിനിമകള്‍ കേസ് അന്വേഷണ ത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കുടുംബത്തിന്റെ സാഹചര്യം മുതലെടുത്ത് സുശാന്തിന്റെ മരണത്തെ ആസ്പദമാക്കി ചെയ്യുന്ന സിനിമ, വെബ് സീരീസ്, അഭിമുഖങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ പുറത്തിറക്കുന്നത് സുശാന്തിന്റെ പേരിന് ദോഷം ചെയ്യും. കൂടാതെ സുശാന്തിന്റെ കുടുംബത്തിന് മാനസികമായ സംഘര്‍ഷവും ഉണ്ടാവുന്നുമാണ് ഹർജിയിൽ സൂചിപ്പിച്ചത് . അതിനാല്‍ 2 കോടി നഷ്ടപരിഹാരവും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യായ്; ദി ജസ്റ്റിസ്, സൂയിസൈഡ് ഓര്‍ മര്‍ഡര്‍: എ സ്റ്റാര്‍ വാസ് ലോസ്റ്റ്, ശഷാങ്ക് ആന്റ് ആന്‍ അണ്‍നെയ്മിഡ് ക്രൗഡ് ഫണ്ടഡ് ഫിലിം എന്നീ ചിത്രങ്ങള്‍ക്കെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 14നാണ് സുശാന്തിനെ മുംബൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്‍സിബി, ഇഡി, സിബിഐ എന്നീ മൂന്ന് കേന്ദ്ര ഏജന്‍സികളാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ മാസം എന്‍സിബി അന്വേഷിക്കുന്ന മയക്ക്മരുന്ന് കേസില്‍ സുശാന്തിന്റെ പഴയ സുഹൃത്തായ സിദ്ധാര്‍ഥ് പിത്താണിയെ ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. മയക്ക്മരുന്ന് കേസില്‍ അറസ്റ്റിലായ സുശാന്തിന്റെ മുന്‍ കാമുകി റിയ ചക്രബര്‍ത്തിയും, സഹോദരന്‍ ഷോവിക് ചൗദരിയും നിലവില്‍ ജാമ്യത്തിലാണ്.
about sushanth singh rajput