Malayalam
പൃഥ്വിരാജിനെ അമ്പരപ്പിച്ചു! മലർത്തിയടിച്ച് സൂര്യ മണി.. ഒറിജിനലിനെ പൊളിച്ചടുക്കി, 51ലക്ഷത്തിലേക്ക് കുതിച്ചുയരുന്നു; ആവേശഭരിതരായി ആരാധകർ
പൃഥ്വിരാജിനെ അമ്പരപ്പിച്ചു! മലർത്തിയടിച്ച് സൂര്യ മണി.. ഒറിജിനലിനെ പൊളിച്ചടുക്കി, 51ലക്ഷത്തിലേക്ക് കുതിച്ചുയരുന്നു; ആവേശഭരിതരായി ആരാധകർ
മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ 3ൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധലഭിച്ച മത്സരാർഥികളായിരുന്നു സൂര്യയും നടൻ മണിക്കുട്ടനും. ഇവരുടെ കോമ്പോ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു.
ബിഗ് ബോസ് ഹൗസിലെ മണിക്കുട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു സൂര്യ. ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്.
ബിഗ് ബോസ് സീസൺ 3 ൽ കായികപരവും ബുദ്ധിപരവുമായ ടാസ്ക്കുകൾ മാത്രമല്ല കലാപരമായ ടാസ്ക്കുകളും നൽകുന്നുണ്ട്. ഇത്തരത്തിൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട ഒരു ടാസ്ക്കായിരുന്നു ബിഗ് ബോസ് അവാർഡ് നൈറ്റ്. ടാസ്ക്കിന്റെ ഭാഗമായി മത്സരാർഥികളുടെ ഉഗ്രൻ നൃത്തവും ഉണ്ടായിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് സൂര്യയുടേയും മണിക്കുട്ടന്റേയും ഡാൻസായിരുന്നു. പൃഥ്വിരാജ് ചിത്രമായ ഉറുമിയിലെ ”ആരാന്നേ ആരാന്നേ” എന്ന് തുടങ്ങുന്ന ഗാനത്തിനായിരുന്നു ഇരുവരും ചുവട് വെച്ചത്. മികച്ച അഭിപ്രായമായിരുന്നു ഇവരുടെ പ്രകടനത്തിന് ലഭിച്ചത്.
താരങ്ങളുടെ നൃത്ത വീഡിയോ യുട്യൂബിലും മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. 50 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഈ റെക്കോർഡ് നേട്ടം മണി- സൂര്യ ഫാൻസ് വൻ ആഘോഷമാക്കിയിരുന്നു. ഇതിന്റെ ഒർജിനൽ വീഡിയോയ്ക്ക് പോലും യൂട്യബിൽ ഇത്രയും അധികം കാഴ്ചക്കാരില്ല എന്നത് മറ്റൊരു ശ്രദ്ധേയമായ സംഗതിയാണ്.
1 മില്യൺ കാഴ്ചക്കാരെ മാത്രമാണ് സിനിമ ഗാനം നേടിയിരിക്കുന്നത്. പൃഥ്വിരാജും പ്രഭുദേവയുമാണ് സിനിമയിൽ ഈ പാട്ടിന് ചുവട് വെച്ചിരിക്കുന്നത്. ഇവരെയാണ് സൂര്യയും മണിക്കുട്ടനും പിന്നിലാക്കിയിരിക്കുന്നത്. 2011 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഉറുമി. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ്, പ്രഭുദേവ , ജെനീലിയ ഡിസൂസ. നിത്യ മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സൂര്യ, മണിക്കുട്ടന്‍ ഡാന്‍സിനൊപ്പം ബാക്കിയുള്ള മത്സരാര്‍ഥികള്‍ എല്ലാവരും ചേര്‍ന്ന് അവതരിപ്പിച്ച ഡാന്‍സും ഇതിലുണ്ടായിരുന്നു. അയ്യപ്പനും കോശിയിലെയും ഹിറ്റ് പാട്ടാണ് ഇതിന് വേണ്ടി ഉപയോഗിച്ചത്. ബിഗ് ബോസിലെ അവാര്‍ഡ് നൈറ്റ് ടാസ്‌കിലായിരുന്നു മത്സരാര്‍ഥികളെല്ലാം ചേര്‍ന്ന് ഡാന്‍സ് ചെയ്തത്. ഓരോരുത്തരും ഒന്നിനൊന്ന് മികച്ചതെന്ന് പറയാവുന്ന പെര്‍ഫോമന്‍സ് ആയിരുന്നു. എന്നാൽ ഈ ഡാന്‍സിനെ കുറിച്ച് പുറത്ത് വന്നതിന് ശേഷം സൂര്യ വ്യക്തമാക്കിയിരുന്നു.
ഒരു നടി എന്നത് കൊണ്ട് മണിക്കുട്ടനൊപ്പം പെര്‍ഫോം ചെയ്യണമെന്ന് എനിക്കുണ്ടായിരുന്നു. അവിചാരിതമായിട്ടാണ് ഞങ്ങള്‍ രണ്ടാള്‍ക്കും ഡാന്‍സ് ചെയ്യാനുള്ള അവസരം കിട്ടുന്നത്. അതിന്റെ കൊറിയോഗ്രാഫി റംസാന്‍ മാത്രമല്ല, മണിക്കുട്ടനും ചേര്‍ന്നാണ് ചെയ്തിരിക്കുന്നത്. പക്ഷേ റംസാന്‍ ചെയ്തതാണെന്ന രീതിയിലാണ് പുറത്ത് പോയിരിക്കുന്നത്. എന്നാല്‍ കുറേ സ്‌റ്റെപ്പുകള്‍ മണിക്കുട്ടനും ചേര്‍ന്നാണ് ഒരുക്കിയത്. മണിക്കുട്ടന്‍ നല്ല ഡാന്‍സറും കൊറിയോഗ്രാഫറുമാണ്. ഞാന്‍ മോശമായാല്‍ ആളുടെ പെര്‍ഫോമന്‍സിനെ കൂടി ബാധിക്കും. അതുകൊണ്ട് ഭയങ്കര ടെന്‍ഷനടിച്ചാണ് അത് ചെയ്തതെന്നുമാണ് സൂര്യ വെളിപ്പെടുത്തിയത്.
