Connect with us

‘ ചെമ്പോസ്‌കി വിത്ത് സണ്ണി ലിയോൺ ‘ ; ക്യാപ്‌ഷനടിച്ച് മത്സരിക്കാൻ മുൻനിര താരങ്ങളും; ആഘോഷമാക്കി ആരാധകർ !

Malayalam

‘ ചെമ്പോസ്‌കി വിത്ത് സണ്ണി ലിയോൺ ‘ ; ക്യാപ്‌ഷനടിച്ച് മത്സരിക്കാൻ മുൻനിര താരങ്ങളും; ആഘോഷമാക്കി ആരാധകർ !

‘ ചെമ്പോസ്‌കി വിത്ത് സണ്ണി ലിയോൺ ‘ ; ക്യാപ്‌ഷനടിച്ച് മത്സരിക്കാൻ മുൻനിര താരങ്ങളും; ആഘോഷമാക്കി ആരാധകർ !

ബോളിവുഡിന്റെ കിരീടം ചൂടാത്ത താരറാണിയാണ് സണ്ണി ലിയോൺ. മലയാളികൾ അത്ര ബഹുമാനത്തോടെയും സ്നേഹത്തോടെയും സണ്ണി ചേച്ചി എന്ന് വിളിക്കുന്ന താരം. ഇപ്പോൾ ചെമ്പൻ വിനോദിനൊപ്പമുള്ള സണ്ണി ലിയോണിയുടെ ചിത്രങ്ങളാണ് ഒരേ സമയം ചിരിയും അതേ സമയം അതിശയവും ഉണ്ടാക്കിയിരിക്കുന്നത്.

ഇരുവരും നല്ല സുഹൃത്തുക്കളെ പോലെ പോസ് ചെയ്ത ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുന്നത്. സണ്ണി മധുരരാജയിൽ ഒരു നൃത്തം അവതരിപ്പിച്ചത് മുതൽ മലയാളി താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. അതിൽ ഏറ്റവും ഒടുവിലത്തേതാണിത്.

ഇപ്പോൾ ഫോട്ടോയ്‌ക്കൊപ്പം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത് അതിന് ലഭിച്ച ക്യാപ്‌ഷനാണ്. ഒരുപിടി സിനിമാ സുഹൃത്തുക്കൾ ചെമ്പന്റെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. എന്നാൽ സാധാരണ ഗതിയിൽ ക്യാപ്‌ഷൻ മേഖലയിൽ അധികം കൈവയ്ക്കാത്ത വിനയ് ഫോർട്ട് ട്രോഫി അടിക്കുന്ന ക്യാപ്‌ഷനുമായി എത്തിയിരിക്കുകയാണ്

മറ്റുള്ളവർ ഇമോജിയും മറ്റും കൊണ്ട് ക്യാപ്‌ഷൻ നൽകിയപ്പോൾ ‘മച്ചാനെ, ഇത് പോരെ അളിയാ’ എന്നാണ് വിനയ് കുറിച്ചിരിക്കുന്നത്

ഇക്കിഗായ് മൂവീസിന്‍റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവരൊരുമിച്ച് നിർ‍മ്മിക്കുന്ന ഷീറോ എന്ന മലയാളം ചിത്രത്തിലാണ് സണ്ണി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശ്രീജിത്ത് വിജയനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചെമ്പനും ചിത്രത്തിന്‍റെ ഭാഗമാണെന്നാണ് ഈ ചിത്രം പുറത്തുവന്നതോടെ ആരാധകർക്കിടയിലെ സംസാരം.

about chemban vinodh

More in Malayalam

Trending

Recent

To Top