Malayalam
സൂരജിന് ഇങ്ങനെ ഒരു കൂടെപ്പിറപ്പോ? ആ വാക്കുകളിൽ കോരിത്തരിച്ച് ആരാധകർ ; ഇത്രത്തോളം സ്നേഹിക്കാൻ സൂരജിനെ സാധിക്കൂ..!
സൂരജിന് ഇങ്ങനെ ഒരു കൂടെപ്പിറപ്പോ? ആ വാക്കുകളിൽ കോരിത്തരിച്ച് ആരാധകർ ; ഇത്രത്തോളം സ്നേഹിക്കാൻ സൂരജിനെ സാധിക്കൂ..!
വളരെപ്പെട്ടെന്നുതന്നെ മലയാളിയുടെ ജനപ്രിയ പരമ്പരയായി മാറിയ സീരിയലാണ് പാടാത്ത പൈങ്കിളി. കണ്മണിയെന്ന സ്ത്രീ കഥാപാത്രത്തെ ചുറ്റിപ്പറ്റി നടക്കുന്ന കഥയില്‍ പ്രധാന കഥാപാത്രമാണ് ദേവ. കണ്മണിയായി മനീഷ മോഹന്‍ വേഷമിടുമ്പോള്‍ നയക വേഷത്തില്‍ സൂരജ് സണ്‍ ആയിരുന്നു ആദ്യം എത്തിയിരുന്നത്. സൂരജിലൂടെ ദേവ എന്ന കഥാപാത്രത്തെ ആരാധകർ നെഞ്ചോടുചേർത്തിരുന്നു.
എന്നാൽ, ഏറെ നിരാശപ്പെടുത്തി അടുത്തിടെ ദേവയുടെ കഥാപാത്രം പരമ്പരയില്‍ നിന്ന് അപ്രത്യക്ഷമായി. പുതിയ ദേവയായി ലക്ജിത് സൈനിയെന്ന ചെറുപ്പക്കാരമായിരുന്നു എത്തിയത്. എന്തുകൊണ്ടാണ് സൂരജ് പരമ്പരയില്‍ നിന്ന് പിന്മാറിയതെന്നായിരുന്നു പിന്നീട് ആരാധകർ ഒന്നടങ്കം ചോദിച്ചത്.
ആരോഗ്യപരമായ കാരണങ്ങളാണ് പിന്മാറ്റത്തിന് കാരണം എന്നറിഞ്ഞപ്പോഴും, തിരികെ എത്താനുള്ള അപേക്ഷയും മറ്റുമായിരുന്നു ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ സജീവമായ സൂരജിനോട് ആരാധകര്‍ നിരന്തരം ഇക്കാര്യം പറയുകയും ചെയ്തിരുന്നു.
ഇതിനിടയിലായിരുന്നു ആരാധകരുടെ സപ്പോട്ടിന് എങ്ങനെ നന്ദി പറയണം എന്നറിയില്ലെന്ന് പറയുന്ന ഒരു വീഡിയോ സൂരജ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത് . ‘ഒന്നും അല്ലാത്ത ഞാനാക്കി മാറ്റിയ എന്റെ സ്വന്തം കൂടപ്പിറപ്പ്’ എന്ന തലക്കെട്ടോടെ സൂരജ് വീഡിയോയിട്ടപ്പോള്, അതാരാണ് നമ്മളറിയാത്ത ഒരു കൂടെപ്പിറപ്പ് എന്നതറിയാനായിരുന്നു ആരാധകര്‍ വീഡിയോ കാണാന്‍ തുടങ്ങിയത്.
എന്നാല്‍ കൂടെപ്പിറപ്പെന്ന് സൂരജ് പറയുന്നത് താരത്തിന്റെ ആരാധകരെയാണന്ന് വീഡിയോ കണ്ടതോടെ ബോധ്യമായി. തനിക്കുവേണ്ടി സോഷ്യല്‍മീഡിയയില്‍ സംസാരിക്കുന്ന ആളുകളെയാണ് സൂരജ് കൂടെപ്പിറപ്പുകളായി കണ്ടത്.
ഇത്രയും കാലം തനിക്കുവേണ്ടി സംസാരിക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും, എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ നല്കുന്ന സ്നേഹം തനിക്ക് ആരോക്കെയോ ഉണ്ടെന്ന് തോന്നിക്കുന്നുവെന്നുമാണ് സൂരജ് പറയുന്നത്.
ആരാധകരുടെ ഈ സ്നേഹം, ഒരു കമന്റിടാനായാലും മറ്റുമായി ആരാധകര്‍ കണ്ടെത്തുന്ന സമയം എല്ലാം തന്റെ ഭാഗ്യമെന്നാണ് സൂരജ് പറയുന്നത്. തന്നെ അറിയുന്ന പലരും പറയുന്നതും, ഫാന്‍സിന്റെ സനേഹത്തെക്കുറിച്ചും, അവരുടെ പ്രാര്ത്ഥനയെക്കുറിച്ചുമെല്ലാമാണെന്നും സൂരജ് പറയുന്നുണ്ട്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ സൂരജിന്റെ ആരോഗ്യ പ്രശ്നത്തെ ട്രോള്ളിക്കൊണ്ട് ചിലർ രംഗത്തുവന്നിരുന്നു. എന്നാൽ, സൂരജ് പ്രതികരിക്കും മുൻപ് തന്നെ സൂരജിന്റെ ആരാധകർ ആ ട്രോൾ വീഡിയോക്ക് മറുപടി നൽകി രംഗത്തെത്തുകയുണ്ടായി. ശേഷം സൂര്ജും വീഡിയോ ട്രോൾ വീഡിയോ കണ്ടതിൽ വേദന തോന്നി എന്നറിയിച്ചെത്തിയിരുന്നു.
ആരോഗ്യപ്രശ്നങ്ങളാൽ സൂരജ് പിന്മാറിയതിന് പിന്നാലെയായാണ് പരമ്പരയിലേക്ക് പുതിയ നായകനെത്തിയത്. കാഞ്ഞങ്ങാട് സ്വദേശിയായ ലക്ജിത് സൈനിയായിരുന്നു ദേവയാവാനായി എത്തിയത്. അഭിനയമോഹവുമായി നടന്നിരുന്ന ലക്ജിതിന് ലഭിച്ച മികച്ച അവസരം കൂടിയാണിത്. തന്നേയും പ്രേക്ഷകര്‍ അംഗീകരിക്കുമെന്നുള്ള പ്രതീക്ഷയിലാണ് താരം. കാഴ്ചയില്‍ സൂരജിനെ പോലെ തന്നെയാണ് ലക്ജിതും.
about padatha painkili
