Connect with us

പുറത്തിറങ്ങിയതിന് പിന്നാലെ റിതുവിന് വമ്പൻ ലോട്ടറി; ഇത് സൂര്യയെ കടത്തിവെട്ടും ; വൈറലായി റിതുവിനൊപ്പമുള്ള ഫോട്ടോ !

Malayalam

പുറത്തിറങ്ങിയതിന് പിന്നാലെ റിതുവിന് വമ്പൻ ലോട്ടറി; ഇത് സൂര്യയെ കടത്തിവെട്ടും ; വൈറലായി റിതുവിനൊപ്പമുള്ള ഫോട്ടോ !

പുറത്തിറങ്ങിയതിന് പിന്നാലെ റിതുവിന് വമ്പൻ ലോട്ടറി; ഇത് സൂര്യയെ കടത്തിവെട്ടും ; വൈറലായി റിതുവിനൊപ്പമുള്ള ഫോട്ടോ !

ബിഗ് ബോസ് മലയാളം സീസണ്‍ 3 മുൻപുള്ള സീസണിൽ നിന്നും വ്യത്യസ്തമായിട്ടാണ് തുടക്കം മുതൽ മുൻപോട്ട് പോയിരുന്നത് . പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങൾക്കൊപ്പം അവർക്ക് അറിയാത്ത നിരവധി വ്യക്തികളും ഷോയിൽ ഉണ്ടായിരുന്നു എന്നതാണ് ഈ സീസണിനെ വ്യത്യസ്തമാക്കിയത്. അതിലേറെ അതിശയമായിരുന്നു, പ്രമുഖരല്ലാതിരുന്ന പല മത്സരാർത്ഥികളും വളരെ പെട്ടന്നുതന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയെന്നുള്ളതും.

അത്തരത്തിൽ ഷോയിൽ എത്തിയതിനുശേഷം പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായി മാറിയ താരങ്ങളാണ് സൂര്യയും റിതു മന്ത്രയും . ചില ആർമി ഗ്രൂപ്പുകൾ ബോധപൂർവം സൂര്യയെ ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും കരീയറിൽ സൂര്യയ്ക്ക് നല്ലപോലെ തിളങ്ങാൻ അവസരം ലഭിച്ചിട്ടുണ്ട്. ബിഗ് ബോസ് ഷോയിലൂടെ തന്നെ സൂര്യ തന്റെ മൾട്ടി ടാലെന്റ്റ് പ്രൂവ് ചെയ്തിട്ടുമുണ്ട്. അതുകൊണ്ട് തന്നെ സിനിമയിൽ നിന്നും മൂന്ന് ഓഫറുകൾ സൂര്യയ്ക്ക് ലഭിച്ചതായും വാർത്തകളുണ്ടായിരുന്നു.

ഇപ്പോൾ അതേ പാതയിലേക്ക് റിതുവും എത്തിയതായിട്ടാണ് വാർത്തകൾ. സിനിമ, മോഡലിംഗ് മേഖലകളില്‍ തിളങ്ങിയ ശേഷമാണ് റിതു ബിഗ് ബോസിലെത്തുന്നത്. പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതയല്ലാതിരുന്ന താരത്തെ ഷോയിലെത്തിയ ശേഷമാണ് എല്ലാവരും അടുത്തറിഞ്ഞത്.

അതേസമയം ഫെെനലിനായി പ്രേക്ഷകര്‍ കാത്തിരിക്കുമ്പോള്‍ റിതുവും ടോപ്പ് ഫൈവിലെത്തും എന്ന പ്രതീക്ഷകളും ആരാധകര്‍ക്ക് ഉണ്ട് . ബിഗ് ബോസ് ആദ്യ പകുതിയേക്കാള്‍ കൂടുതല്‍ രണ്ടാം പകുതിയിലായിരുന്നു റിതു തിളങ്ങിയത്.

റിതുവിന്റെ വേറിട്ട പെര്‍ഫോമന്‍സും സ്വഭാവവുമെല്ലാം ആരാധകര്‍ക്ക് വളരെയധികം മതിപ്പുളവാക്കിയിരുന്നു . റിതുവിന്റെ പേരിലും ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളെല്ലാം സജീവമാണ് . സിനിമകള്‍ക്ക് പുറമെ പരസ്യ ചിത്രങ്ങളിലും മുൻപ് തന്നെ റിതു മന്ത്ര അഭിനയിച്ചിട്ടുണ്ട് . ചെറിയ വേഷങ്ങളിൽ തിളങ്ങാൻ ,മാത്രമേ റിതുവിന് സാധിച്ചിരുന്നുള്ളു.

ഇത്രയധികം ടാലന്റ് ഉണ്ടായിരുന്നിട്ടും അത്ര ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ നടിക്ക് സിനിമകളില്‍ നിന്നും ലഭിച്ചിരുന്നില്ല. ലാല്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം കിങ് ലയറില്‍ ഒരു റോളില്‍ ബിഗ് ബോസ് താരം അഭിനയിച്ചിരുന്നു. ചിത്രത്തില്‍ മോഡലായി തന്നെയാണ് റിതു മന്ത്ര എത്തിയത്. പിന്നാലെ ഫഹദ് ഫാസില്‍ ചിത്രം റോള്‍ മോഡല്‍സ്, രാജീവ് രവി ചിത്രം തുറമുഖം, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലും നടി അഭിനയിച്ചു.

അതേസമയം ബിഗ് ബോസിന് പിന്നാലെ റിതു മന്ത്രയുടെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായ താരം എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.

ബിഗ് ബോസിന് ശേഷം പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മറ്റുതാരങ്ങളെ പോലെ റിതുവും എത്തിയിരുന്നു. അതോടൊപ്പം യൂട്യൂബിൽ റിതുവിന്റേതായി പുതിയ കവർ സോങ്ങുകളും എത്തിയിരുന്നു. എല്ലാത്തിനും മികച്ച പ്രേക്ഷക പിന്തുണയും ലഭിച്ചിരുന്നു. ഇതിനു പിന്നാലെ നടിക്ക് സോഷ്യല്‍ മീഡിയയില്‍ താരത്തിന് ഫോളോവേഴ്‌സും കൂടി

അതേസമയം സംവിധായകന്‍ സിദ്ധിഖിനൊപ്പമുളള ഒരു ചിത്രം റിതു മന്ത്ര തന്‌റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് പിന്നാലെ പുതിയ സിനിമ വരുന്നോ എന്നാണ് റിതു മന്ത്രയോട് പലരും ചോദിക്കുന്നത്. ഗ്ലാഡ് ടു മീറ്റ് ദിസ് അമേസിങ് ഫിലിം മേക്കര്‍ എന്ന ക്യാപ്ഷനിലാണ് റിതു സിദ്ധിഖിനൊപ്പമുളള ചിത്രം പങ്കുവെച്ചത്.

എന്നാല്‍ ഇതേകുറിച്ചൊന്നും നടി പ്രതികരിച്ചിട്ടില്ല. സിദ്ധിഖിന്‌റെ തിരക്കഥയിലാണ് കിങ് ലയര്‍ ലാല്‍ സംവിധാനം ചെയ്തത്. കിങ് ലയര്‍ സമയത്തുളള പരിചയമാണ് സംവിധായകന്‍ സിദ്ധിഖുമായി റിതുവിനുളളതെന്നാണ് ഫോട്ടോയില്‍ നിന്നും ലഭിക്കുന്ന സൂചന. അതേസമയം ബിഗ് ബോസ് ഫിനാലെ കഴിയാത്തതിനാല്‍ കരിയറിനെ കുറിച്ചുളള അധികം കാര്യങ്ങളൊന്നും റിതു പുറത്തുവിട്ടിട്ടില്ല .

ചില കാര്യങ്ങള്‍ പറയുന്നതില്‍ നിയന്ത്രണങ്ങളുണ്ടെന്നായിരുന്നു ബിഗ് ബോസില്‍ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ റിതു ഉള്‍പ്പെടെയുളള മല്‍സരാര്‍ത്ഥികള്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ നിരവധി ചോദ്യങ്ങളുമായി ഫിനാലെ കഴിയാൻ കാത്തിരിക്കുകയാണ് ആരാധകർ .

about bigg boss

More in Malayalam

Trending

Recent

To Top