Connect with us

സുപ്രീം കോടതി വിധി പ്രകാരം ഒരു ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് കേരളത്തില്‍, പൊതുവിടത്തില്‍ വെച്ച് കായികമായി ആക്രമിക്കപ്പെട്ട സ്ത്രീ ബിന്ദു അമ്മിണിയാണ്, അവരെ ആക്രമിച്ചത് സംഘപരിവാറുമാണ്; രണ്ട് പേരുടെയും ജാതിയും നിറവുമെല്ലാം ഘടകമായിമാറും; സൂരജ് സന്തോഷ്

Malayalam

കഴിഞ്ഞ ദിവസമായിരുന്നു അയോദ്ധ്യ രാമക്ഷേത്ര വിഷയത്തില്‍ ഗായിക കെഎസ് ചിത്രയ്‌ക്കെതിരെ വിമര്‍ശനവുമായി ഗായകന്‍ സൂരജ് സന്തോഷ് രംഗത്തെത്തിയിരുന്നത്. പിന്നാലെ നടന് കടുത്ത സൈബര്‍ ആക്രമണമാണ് നേരിട്ടത്. എന്നാലും ഈ വിമര്‍ശനത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്ന് പറയുകയാണ് ഗായകന്‍ സൂരജ് സന്തോഷ്. കൂടാതെ സുപ്രീം കോടതി വിധി പ്രകാരം ഒരു ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് കേരളത്തില്‍, പൊതുവിടത്തില്‍ വെച്ച് കായികമായി ആക്രമിക്കപ്പെട്ട സ്ത്രീ ബിന്ദു അമ്മിണിയാണ്. അവരെ ആക്രമിച്ചത് സംഘപരിവാറുമാണ്. അവിടെ ഇരു വ്യക്തികളുടെയും സോഷ്യല്‍ ക്യാപിറ്റലും ജാതിയും നിറവുമെല്ലാം ഘടകമായിമാറുമെന്നും സൂരജ് സന്തോഷ് പറയുന്നു.

‘വര്‍ഷങ്ങളായി കെ എസ് ചിത്ര ഭക്തിഗാനങ്ങള്‍ ആലപിക്കാറുണ്ട്, അതിനെ ആരും കുറ്റം പറയാറില്ലല്ലോ അത് ആസ്വദിക്കാറുമുണ്ട്. ചിത്രയുടെ ആത്മീയതയയും ആരും വിമര്‍ശിക്കാറില്ല. പക്ഷേ വര്‍ഷങ്ങളായി സംഘപരിവാര്‍ ഇവിടുത്തെ ഹിന്ദുക്കള്‍ അപകടത്തിലാണെന്ന നരേറ്റീവ് പ്രചരിപ്പിക്കാറുണ്ട്. അത്തരത്തില്‍ സമൂഹത്തില്‍ വര്‍ഗീയ വിഭജനം നടത്തുന്ന സംഘപരിവാറിന് നേട്ടം ഉണ്ടാക്കുന്ന തരത്തില്‍ അവരെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇപ്പോള്‍ കെ എസ് ചിത്ര സ്വീകരിച്ചിരിക്കുന്നത്.

സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രം നിര്‍മിക്കുന്നതെന്നും അതിനെ വിമര്‍ശിക്കുന്നത് എന്തിനാണെന്നുമാണ് സംഘപരിവാര്‍ ചോദിക്കുന്നത്. മുമ്പും പലവിഷയങ്ങളിലും സുപ്രീം കോടതിയുടെ വിധികള്‍ ഉണ്ടാവുകയും അതിനെയെല്ലാം എത്രത്തോളം അസഹിഷ്ണുതയോടെയാണ് ഇവര്‍ കണ്ടതെന്നും നമ്മള്‍ എല്ലാവരും കണ്ടതാണ്.

സുപ്രീം കോടതി വിധിയില്‍ പണിത രാമക്ഷേത്രത്തില്‍ പോയാലോ പ്രാര്‍ത്ഥിച്ചാലോ കെ എസ് ചിത്രയെ ആരും വിമര്‍ശിക്കില്ല, ആക്രമിക്കുകയുമില്ല. എന്നാല്‍ സുപ്രീം കോടതി വിധി പ്രകാരം ഒരു ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് കേരളത്തില്‍, പൊതുവിടത്തില്‍ വെച്ച് കായികമായി ആക്രമിക്കപ്പെട്ട സ്ത്രീ ബിന്ദു അമ്മിണിയാണ്. അവരെ ആക്രമിച്ചത് സംഘപരിവാറുമാണ്. അവിടെ ഇരു വ്യക്തികളുടെയും സോഷ്യല്‍ ക്യാപിറ്റലും ജാതിയും നിറവുമെല്ലാം ഘടകമായിമാറും.’ എന്നാണ് സൂരജ് സന്തോഷ് പറഞ്ഞത്.

More in Malayalam

Trending

Recent

To Top