Connect with us

ഞങ്ങൾക്ക് കുട്ടികളില്ല, എന്നാൽ അതോർത്തു ദു:ഖിച്ചിരിക്കുന്ന ദമ്പതികളല്ല ഞങ്ങൾ, ജീവിതം ആസ്വദിക്കുകയാണ്

Malayalam

ഞങ്ങൾക്ക് കുട്ടികളില്ല, എന്നാൽ അതോർത്തു ദു:ഖിച്ചിരിക്കുന്ന ദമ്പതികളല്ല ഞങ്ങൾ, ജീവിതം ആസ്വദിക്കുകയാണ്

ഞങ്ങൾക്ക് കുട്ടികളില്ല, എന്നാൽ അതോർത്തു ദു:ഖിച്ചിരിക്കുന്ന ദമ്പതികളല്ല ഞങ്ങൾ, ജീവിതം ആസ്വദിക്കുകയാണ്

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായകൻ വിധു പ്രതാപും ഭാര്യയും നർത്തകിയുമായ ദീപ്തിയും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഇരുവരും ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്

ഇരുവരും ചേർന്നൊരുക്കിയ പ്രതികരണം പരിപാടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
ദൂരദർശനിലെ പരിപാടിയുടെ ശൈലിയിലാണ് ഇരുവരും വിഡിയോയുമായി എത്തിയത്. വേഷത്തിലും ഭാവത്തിലും സംസാരത്തിലുമെല്ലാം ആ സാമ്യത പുലർത്തുന്നുമുണ്ട്. രസകരമായി ഒരുക്കിയ ചോദ്യോത്തര വേളയുടെ വിഡിയോ ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം പിടിച്ചു കഴിഞ്ഞു.

ആരാധകർ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഇരുവരും വ്യക്തമായ മറുപടി നല്‍കുന്നുണ്ട്. ദീപ്തിക്കും വിധുവിനും കുട്ടികളില്ലേ എന്നു ചോദിച്ചയാൾക്കും ഇരുവരും മറുപടി നൽകി. ഇപ്പോൾ തങ്ങൾക്കു കുട്ടികളില്ലെന്നും എന്നാൽ അതോർത്തു ദു:ഖിച്ചിരിക്കുന്ന ദമ്പതികളല്ല തങ്ങളെന്നും ഇരുവരും പറഞ്ഞു. അക്കാര്യമോർത്ത് വേറെ ആരും വിഷമിക്കണ്ട ജീവിതം എപ്പോഴും ആസ്വദിക്കുകയാണെന്നും എപ്പോഴും സന്തോഷത്തോടെയിരിക്കുകയാണെന്നും ദമ്പതികൾ പറഞ്ഞു.

വീട്ടിലെ പുതിയ നായക്കുട്ടിയുടെ വിഡിയോകൾ ദീപ്തിയും വിധുവും പങ്കുവച്ചിരുന്നു. എന്നാൽ അത് തങ്ങളുടെ സ്വന്തമല്ലെന്നും ബെംഗലുരുവിൽ താമസിക്കുന്ന തന്റെ ചേച്ചിയുടെ നായയാണെന്നും ചോദ്യത്തിനുള്ള മറുപടിയായി ദീപ്തി പറഞ്ഞു. താരദമ്പതികളുടെ വിഡിയോയിലുള്ള പോസിറ്റീവ് എനർജിയെക്കുറിച്ചു പ്രശംസിച്ചവരോട് അതു വലിയ അംഗീകാരമായി കാണുന്നു എന്നാണ് ഇരുവരും പ്രതികരിച്ചത്.

നിരവധി ശ്രദ്ധേയ ഗാനങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ ഗായകനാണ് വിധു. നടിയായും നര്‍ത്തകിയായും ദീപ്തിയും തിളങ്ങി. സൂപ്പര്‍ ഫോര്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായിട്ടാണ് അടുത്തിടെ വിധുപ്രതാപ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. ദീപ്തിയും ഇടയ്ക്ക് പരിപാടിയില്‍ പങ്കെടുത്തിരുന്നു.

More in Malayalam

Trending

Recent

To Top