Malayalam
ടി വി ഷോയിൽ അനാവശ്യമായി ഇംഗ്ലിഷ് കാച്ചുന്ന നടി; ഞാനും മലപ്പുറംകാരിയാണ്, നിങ്ങൾക്ക് ഈ വിവരം എവിടെ നിന്നു ലഭിച്ചു എന്ന് എനിക്ക് അറിയില്ല ; വിമർശകന് മറുപടിയുമായി ശ്വേത മേനോൻ!
ടി വി ഷോയിൽ അനാവശ്യമായി ഇംഗ്ലിഷ് കാച്ചുന്ന നടി; ഞാനും മലപ്പുറംകാരിയാണ്, നിങ്ങൾക്ക് ഈ വിവരം എവിടെ നിന്നു ലഭിച്ചു എന്ന് എനിക്ക് അറിയില്ല ; വിമർശകന് മറുപടിയുമായി ശ്വേത മേനോൻ!
ഡല്‍ഹിയിലെ സർക്കാർ ആശുപത്രിയിൽ നഴ്സുമാരെ മലയാളം സംസാരിക്കുന്നതില്‍ നിന്നും വിലക്കിയ വിഷയത്തിൽ നിലപാടറിയിച്ച് കഴിഞ്ഞ ദിവസം മലയാളികളുടെ പ്രിയ നായിക ശ്വേത രംഗത്തുവന്നിരുന്നു. വിവാദ സർക്കുലർ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് നടി വ്യക്തമാക്കിയത്. എന്നാൽ ഈ വിഷയത്തിൽ വിവാദം ഉണ്ടാക്കുന്നത് പൊട്ടക്കിണറ്റിലെ തവളകളാണെന്നായിരുന്നു ശ്വേത മേനോനെതിരെ ഉണ്ടായ വിമർശനം. മലയാളം ടിവി ഷോയിൽ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലിഷ് പറയുന്ന ആളാണ് ശ്വേതയെന്നും വിമര്‍ശകൻ പറഞ്ഞിരുന്നു.
ജനിച്ചതും വളർന്നതും കേരളത്തിന്റെ വെളിയിലാണെങ്കിലും കേരളത്തോടുള്ള ഇഷ്ടം കാരണം മലയാളം സ്വന്തമായി പഠിച്ചെടുത്തതാണെന്നായിരുന്നു ഇതിനു മറുപടിയായി ശ്വേത പറഞ്ഞത്. മലയാളി എന്ന നിലയിൽ അഭിമാനിക്കുന്ന ആളാണ് താനെന്നും ശ്വേത പറയുകയുണ്ടായി.
ശ്വേത മേനോൻ കുറിച്ച വാക്കുകൾ ഇങ്ങനെ…!
എന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വാർത്തയിലാണ് ഈ കമന്റ് കാണുന്നത്. ഈ കമന്റിന് എനിക്ക് നേരിട്ട് മറുപടി പറയണമെന്ന് തോന്നി. ‘മലയാളം ടിവി ഷോയിൽ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലിഷ് കാച്ചുന്ന നിങ്ങൾ തന്നെ തള്ളണം ഇതുപോലെ.’ ഇതായിരുന്നു ആ വിമർശനത്തിലെ ആദ്യ വാക്കുകൾ.
കണ്ണാ, ഞാൻ ജനിച്ചതും വളർന്നതും കേരളത്തിന്റെ വെളിയിലായിരുന്നുവെങ്കിലും കേരളത്തോടുള്ള ഇഷ്ടം കാരണം മലയാളം പഠിച്ചെടുത്തതാണ്, അതുകൊണ്ട് തന്നെ സംസാരിക്കുമ്പോൾ ഹിന്ദിയും ഇംഗ്ലിഷും ഇടയ്ക്ക് ഓട്ടോമാറ്റിക്ക് ആയി വരും, മലയാളി എന്ന നിലയിൽ അഭിമാനിക്കുന്ന ആളാണ് ഞാൻ. മാത്രമല്ല കേരളവുമായി ബന്ധപ്പെട്ടുകിടക്കുന്ന പൊക്കിള്‍ക്കൊടി ബന്ധം എപ്പോഴും കാത്തുസൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്.
വേറൊരു വിമർശനം ഇങ്ങനെ: ‘മലപ്പുറം തിരൂർ തുഞ്ചൻ പറമ്പിൽ എഴുത്തച്ഛൻ പ്രതിമ ചിലരെ പേടിച്ച് ഇതുവരെ സ്ഥാപിക്കാൻ കഴിയാത്തവർ ഇന്ന് സേവ് മലയാളം എന്ന് പറഞ്ഞ് ഇറങ്ങിയിട്ടുണ്ട് എന്നതാണ് ഇതിലെ കാപട്യം’
ഞാനും മലപ്പുറംകാരിയാണ്, എനിക്ക് അറിയില്ല നിങ്ങൾക്ക് ഈ വിവരം എവിടെ നിന്നു ലഭിച്ചു എന്നത്. അവിടെ അദ്ദേഹത്തിനായി ഒരു മ്യൂസിയം തന്നെ ഉണ്ട്. അതിന്റെ വിവരങ്ങൾ താഴെ… എന്ന് കുറിച്ചതിനൊപ്പം അതിന്റെ വിവരങ്ങൾ കൊടുത്തിട്ടുമുണ്ട്.
അടുത്തത്, ‘രോഗികൾക്കും കൂട്ടിരുപ്പുക്കാർക്കും മുൻപിൽ മലയാളത്തിൽ സംസാരിക്കുന്ന പ്രശ്നത്തെ കുറിച്ചാണ് ശ്വേത എഴുതിയത് . എന്തിനും മണ്ണിന്റെ മക്കൾ വാദവും ഇരവാദവും മുഴക്കുന്നത് മല്ലൂസിന്റെ സ്ഥിരം പരിപാടിയാണ്.’
നിങ്ങൾ ഒരു കാരണം മനസിലാക്കണം, മറ്റുള്ളവരോട് സഹനശീലമുണ്ടാകുക എന്നത് തനിയെ പഠിക്കേണ്ട ഒന്നാണ്. കാരണം നമുക്ക് ചുറ്റുമുള്ള വലിയ ഭൂരിപക്ഷം ദ്രോഹിക്കപ്പെടുകയാണ്. , അങ്ങോടും ഇങ്ങോടും മലയാളം സംസാരിക്കുന്നതിനെ പറ്റി നമ്മൾ പ്രതിരോധപരമായി നോക്കേണ്ട കാര്യമില്ല, നമ്മൾ താഴെ തട്ടിലുള്ളവരായി തോന്നരുത്. സാധാരണ വർത്തമാനമാണെങ്കിൽ ജോലി ചെയ്യുന്നതിനിടെ മൂന്നാമതൊരാളെ ഉൾക്കൊള്ളിക്കേണ്ട കാര്യമില്ല.
ഇതോടൊപ്പം സാധാരണ ഞാൻ ഇങ്ങനെ മറുപടി പറയാറില്ലാത്തതാണെന്നും എന്നാൽ ലോക്ഡൗൺ കാരണം കുറച്ച് സമയം കിട്ടിയെന്നും പറയുന്നുണ്ട്.
ഡൽഹിയിലെ ജി.ബി.പന്ത് ആശുപത്രിയിലാണ് മലയാളം സംസാരിക്കുന്നത് വിലക്കികൊണ്ടുള്ള വിവാദ ഉത്തരവ് ഇറക്കിയത്. പ്രതിഷേധം ശക്തമായതിന് പിന്നാലെ ആശുപത്രി അധികൃതര്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.
സര്‍ക്കുലര്‍ പിന്‍വലിച്ചതില്‍ സന്തോഷമറിയിച്ചായിരുന്നു നടി ശ്വേത മേനോന്‍ സംസാരിച്ചത്. വിവാദ സർക്കുലർ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും കോവിഡ് കാലത്ത് ജീവൻ പണയപ്പെടുത്തി നമ്മളെ സുരക്ഷിതരാക്കിയവരിൽ മലയാളി നഴ്‌സുമാരും ആരോഗ്യപ്രവർത്തകരും ഉണ്ടെന്നുമായിരുന്നു ശ്വേത മേനോന്റെ പ്രതികരണം.
ശ്വേതയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു : ‘മലയാളം ഒഴിവാക്കികൊണ്ടു ഹിന്ദിയിലും ഇംഗ്ളിഷിലും മാത്രം ആശയവിനിമയം നടത്താന്‍ ഡൽഹിയിലെ നഴ്‌സിങ് സ്റ്റാഫിന് നല്‍കിയ സര്‍ക്കുലര്‍ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. മലയാളി നഴ്‌സുമാരും ആരോഗ്യ പ്രവർത്തകരും കോവിഡ് കാലത്ത് നമ്മുടെ ജീവൻ സുരക്ഷിതമാക്കുവാൻ വേണ്ടി അവരുടെ ജീവൻ പണയപ്പെടുത്തിയെന്ന കാര്യം നാം മറക്കരുത്. അവരെ മാറ്റിനിർത്തുകയല്ല അഭിനന്ദിക്കുകയാണ് വേണ്ടത്.’
‘രാജ്യത്തെ 29 സംസ്ഥാനങ്ങളിലും 7 കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു ഇന്ത്യക്കാരനും ഏതെങ്കിലും രീതിയിലുള്ള ഭാഷാ വിവേചനം നേരിടരുത്. കാരണം നമ്മുടെ ശക്തി നാനാത്വത്തിൽ ഏകത്വം എന്നതാണ്. വിവാദ സർക്കുലർ ഒടുവിൽ പിൻവലിച്ചതിൽ ഞാൻ സന്തുഷ്ടയാണ് , അതിനെതിരെ സംസാരിച്ച എല്ലാവർക്കും ഇനിയും പ്രതിഷേധിക്കുവാനുള്ള ശക്തിയുണ്ടാകട്ടെ.’
about swetha menon