Connect with us

അച്ഛന്‍റെ ആ ആഗ്രഹം സാധിച്ച് കൊടുക്കാനായില്ല! വികാരഭരിതനായി ദിലീപ്.. അഭിമുഖം വൈറലാകുന്നു

Malayalam

അച്ഛന്‍റെ ആ ആഗ്രഹം സാധിച്ച് കൊടുക്കാനായില്ല! വികാരഭരിതനായി ദിലീപ്.. അഭിമുഖം വൈറലാകുന്നു

അച്ഛന്‍റെ ആ ആഗ്രഹം സാധിച്ച് കൊടുക്കാനായില്ല! വികാരഭരിതനായി ദിലീപ്.. അഭിമുഖം വൈറലാകുന്നു

കേരളത്തിന്റെ ജനപ്രിയ നായകന്‍ എന്ന പട്ടം ചാര്‍ത്തി കൊടുത്ത നടനാണ് ദിലീപ്. മിമിക്രി ലോകത്ത് നിന്നും സൂപ്പര്‍താര പദവിയിലേക്കുള്ള ദിലീപിന്റെ യാത്ര അതിവേഗമായിരുന്നു. ഗോപാലകൃഷ്ണൻ എന്ന യഥാർഥ നാമം സിനിമയിലെത്തിയ ശേഷം അദ്ദേഹം ദിലീപ് എന്നാക്കുകയായിരുന്നു. 1996-ൽ സല്ലാപം എന്ന സിനിമയിലൂടെ നായകനായി. തുടങ്ങി നിരവധി സിനിമകളിൽ ദിലീപ് പ്രധാന വേഷത്തിലെത്തുകയുണ്ടായി.

മീനത്തിൽ താലികെട്ട്, പഞ്ചാബി ഹൗസ്, സുന്ദരക്കിലാഡി, ചന്ദ്രനുദിക്കുന്ന ദിക്കിൽ, വർണ്ണക്കാഴ്ചകൾ, ജോക്കർ, ഡാ‍ർലിംഗ് ‍ഡാർ‍ലിംഗ്, തെങ്കാശിപ്പട്ടണം, ഈ പറക്കും തളിക, ഇഷ്ടം, കുബേരൻ, മീശമാധവൻ, കല്യാണ രാമൻ, തിളക്കം, സിഐഡി മൂസ തുടങ്ങിയ സിനിമകളിലൂടെയായിരുന്നു ജനപ്രിയ നായകനായുള്ള ദിലീപിന്‍റെ വളര്‍ച്ച. ഇന്ന് മലയാള സിനിമയിലെ ഏറ്റവും പ്രമുഖ നടനായി മാറിയെങ്കിലും ചില വിവാദങ്ങള്‍ താരത്തിന്റെ പേരിലുണ്ടായി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ വരെ പോവേണ്ടി വന്നിരുന്നു.

അടുത്തിടെ താരം ഒരു അഭിമുഖത്തിനിടെ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ഫാൻസ് ഗ്രൂപ്പുകൾ ഏറ്റെടുത്തിരിക്കുകയാണ്. താൻ ഒരു നടൻ ആകേണ്ട ആളായിരുന്നില്ലെന്നാണ് ദിലീപ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. അച്ഛൻ പത്മനാഭൻ പിള്ളയ്ക്ക് തന്നെ അഭിഭാഷകനാക്കാൻ വലിയ ആഗ്രഹമായിരുന്നുവെന്നാണ് ദിലീപ് പറഞ്ഞത്.

ബിരുദ പഠനം പൂർത്തിയാക്കി ബിരുദാനന്തരബിരുദം എടുക്കാനായി ചേർന്ന സമയത്താണ് സംവിധായകൻ കമലിന്‍റെ അസിസ്റ്റായത്. മിമിക്രി, സിനിമ എന്നൊക്കെ പറഞ്ഞ് താൻ നടന്നപ്പോൾ അച്ഛൻ ആഗ്രഹിച്ചത് എന്നെ ഒരു അഭിഭാഷകനായി കാണാനായിരുന്നു. പക്ഷേ ഞാൻ വേറൊരു മേഖലയിലേക്ക് പോയി. എന്നാൽ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയിലൂടെ വക്കീൽ വേഷമണിയാൻ തനിക്കൊരു ഭാഗ്യം ലഭിച്ചുവെന്നും ദിലീപ് പറയുകയുണ്ടായി.

സിനിമാ പശ്ചാത്തലമില്ലാതെ സ്വന്തം പ്രയത്നത്തിലൂടെയാണ് ദിലീപ് സിനിമയിൽ എത്തുന്നത്. സിനിമയിൽ അഭിനയിക്കാൻ വേണ്ടി സഹിച്ച കഷ്ടപ്പാടുകളെ കുറിച്ചും അലച്ചിലിനെപ്പറ്റിയുമൊക്കെ പല അഭിമുഖത്തിലും താരം വെളിപ്പെടുത്തിയിട്ടുണ്ട്

അതേസമയം തന്നെ സിനിമ ജീവിതം പോലെ തന്നെ ദിലീപിന്റെ വ്യക്തിജീവിതം മലയാളികൾ ഏറെ ചർച്ച ചെയ്തിരുന്നു .1998 ൽ ദിലീപും മഞ്ജു’വാര്യറും പ്രണയിച്ച് വിവാഹിതരായി. 2014 ൽ ഇരുവരും നിയമപരമായി വേർപിരിയുകയായിരുന്നു. മഞ്ജു- ദിലീപ് വിവാഹമോചനം ഏറെ ഞെട്ടലൊടെയാണ് പ്രേക്ഷകർ കേട്ടത്. 16 വർഷത്തെ വിവാഹജീവിതം വേർപിരിഞ്ഞതിന്റെ കാരണം ഇന്നും വ്യക്തമല്ല. ഏകമകൾ മീനാക്ഷി അച്ഛൻ ദിലീപിനൊടൊപ്പമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി. അടുത്ത കാലത്താണ് താരപുത്രി ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിക്കുകയായിരുന്നു . ചിത്രങ്ങളും മറ്റും ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെയ്ക്കാറുണ്ട്. മികച്ച നർത്തകി കൂടിയാണ് മീനാക്ഷി. നൃത്തം ചെയ്യുന്നതിന്റെ വീഡിയോ മീനാക്ഷി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. മ‍ഞ്ജുവുമായുള്ള വിവാഹമോചനത്തിന് ശേഷം ദിലീപ് 2016 ൽ നടി കാവ്യ മാധവനെ വിവാഹം കഴിക്കുകയായിരുന്നു. ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്.

കേശു ഈ വീടിന്‍റെ നാഥൻ, ഓൺ എയ‍ർ ഈപ്പൻ, ഖലാസി, സിഐഡി മൂസ 2, വാളയാർ‍ പരമശിവം തുടങ്ങി നിരവധി സിനിമകളാണ് ദിലീപ് അഭിനയിച്ച് പുറത്തിറങ്ങാനായിരിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top