Malayalam
‘നമ്മുടെ ചിന്തകള്‍ക്കുമപ്പുറമാണ് ലക്ഷദ്വീപിനോടുള്ള മമ്മൂക്കാടെ കരുതല്‍’; മമ്മൂട്ടിയോട് മാപ്പ് പറഞ്ഞ് ലക്ഷദ്വീപ് സ്വദേശിയും വ്ലോഗറുമായ യുവാവ്
‘നമ്മുടെ ചിന്തകള്‍ക്കുമപ്പുറമാണ് ലക്ഷദ്വീപിനോടുള്ള മമ്മൂക്കാടെ കരുതല്‍’; മമ്മൂട്ടിയോട് മാപ്പ് പറഞ്ഞ് ലക്ഷദ്വീപ് സ്വദേശിയും വ്ലോഗറുമായ യുവാവ്
ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററായ പ്രഫുൽ ഖോഡ പട്ടേൽ ഏകപക്ഷീയമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങൾക്കെതിരെ പൃഥ്വിരാജ് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞതോടെ പിന്നീട് ഉണ്ടായ പുകിലൊന്നും ചെറുതല്ലായിരുന്നു.
എന്നാൽ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഈ ഒ വിഷയത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ലായിരുന്നു. ഇരുവരും പ്രതികരിക്കാത്തത്തിൽ രൂക്ഷ വിമർശനമാണ് താരങ്ങൾക്ക് ലഭിച്ചത്. മമ്മൂട്ടി പ്രതിരിച്ചില്ല എന്ന് പറഞ്ഞ് ലക്ഷദ്വീപ് സ്വദേശിയും വ്ലോഗറുമായ മുഹമ്മദ് സാദിഖ് എഴുതിയ കുറിപ്പ് ഇതിനിടയിൽ ചര്‍ച്ചയായിരുന്നു. പിന്നാലെ മമ്മൂട്ടി ലക്ഷദ്വീപിനായി ചെയ്ത നല്ല കാര്യങ്ങള്‍ പങ്കുവച്ചു കൊണ്ട് താരത്തിന്റെ പിആര്‍ഒ രംഗത്തെത്തിയിരുന്നു.
ഇപ്പോൾ ഇതാ വിഷയത്തില്‍ മാപ്പ് പറഞ്ഞു കൊണ്ടെത്തിയിരിക്കുകയാണ് മുഹമ്മദ് സാദിഖ് . മമ്മൂട്ടിക്ക് ലക്ഷദ്വീപിനോടുള്ള സ്നേഹം നമ്മള് ചിന്തിക്കുന്നതിന് അപ്പുറമാണ്. മമ്മൂട്ടിക്കോ അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റാര്‍ക്കെങ്കിലുമോ വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ മാപ്പപേക്ഷിക്കുന്നു എന്നും സാദിഖ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
മുഹമ്മദ് സാദിഖിന്റെ കുറിപ്പ്:
മമ്മൂക്കയ്ക്ക് ലക്ഷദ്വീപില്‍ നിന്ന് ഞാനൊരു ഒരു തുറന്ന കത്തെഴുതിയിരുന്നു … ലക്ഷദ്വീപ് വിഷയത്തില്‍ മമ്മൂക്ക പ്രതികരിക്കുന്നില്ല എന്ന് ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പത്രങ്ങളിലും ആ ലെറ്റര്‍ ഒരു വാര്ത്തയായ് മാറുകയും ചെയ്തിരുന്നു.
മമ്മുക്കയോടുള്ള ഇഷ്ടം ഒന്ന് തന്നെയാണ് അത്തരത്തില്‍ ഒരു തുറന്ന കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്, മലായാളി സമൂഹം ഒന്നടങ്കം ലക്ഷദ്വീപിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങള്‍ ഇഷ്ട്ടപ്പെടുന്ന മലയാളത്തിന്റെ മഹാനടന്റെ പിന്തുണ ആഗ്രഹിച്ചു എന്നത് കൊണ്ട് മാത്രം, ഷേശം മമ്മുക്കയുടെ ഇന്റര്‍നാഷണല്‍ ഫാന്‍സ് അസോസിയേഷന് പ്രസിഡന്റും പിആര്‍ഓയും കൂടിയായ റോബര്‍ട്ട് കുര്യാക്കോസുമായ് സംസരിക്കാന്‍ അവസരം ലഭിച്ചപ്പോഴാണ്, നമ്മുടെ ചിന്തകള്‍ക്കുമപ്പുറമാണ് ലക്ഷദ്വീപിനോടുള്ള മമ്മൂക്കാടെ കരുതല്‍ എന്ന് മനസിലാക്കാന്‍ സാധിച്ചത്.
കാഴ്ച്ച 2006/07 എന്ന പദ്ധതി യുടെ ഭാഗമായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ എന്ന ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ കണ്ണാശുപത്രികളില്‍ ഒന്നുമായി ചേര്‍ന്ന്, ഇന്ത്യ കണ്ട ഏറ്റവും വലിയ സൗജന്യ നേത്ര ചികത്സ പദ്ധതിയുടെ ഭാഗമായ് മമ്മൂക്ക ഒരു മെഡിക്കല്‍ സംഘത്തെ ലക്ഷദ്വീപിലേക്ക് അയച്ചരിന്നു. കാഴ്ച്ച പദ്ധതി കേരളത്തില്‍ വിഭാവനം ചെയ്തിരുന്നതാണെങ്കിലും മമ്മൂക്കയുടെ പ്രത്യേക താല്പര്യം മുന്‍ നിര്‍ത്തിയാണ് പദ്ധതി ലക്ഷദ്വീപിലേക്ക് വ്യാപിപ്പിച്ചത്.
പതിനഞ്ച് അംഗ മെഡിക്കല്‍ സംഘം ഒരാഴ്ച ഇവിടെ ചെലവഴിച്ഛ് എല്ലാ ദ്വീപുകളിലും കയറി ഇറങ്ങി നൂറു കണക്കിന് ആളുകളെ പരിശോധിച്ച്, മൂന്നൂറോളം പേരെ ഇവിടെ തന്നെ ശാസ്ത്രക്രിയക്ക് വിധേയരാക്കി എന്നും റോബര്‍ട്ടില്‍ നിന്നും അറിയാന്‍ സാധിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പിന്തുണക്കുമപ്പുറമാണ് മമ്മൂക്കയ്ക്ക് ലക്ഷദ്വീപിനോടുള്ള കരുതല്‍ എന്ന് മനസിലാക്കി തന്നതിനും ഒരായിരം നന്ദി.
വരും നാളുകളില്‍ മമ്മൂക്കാടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ടെലി മെഡിസിന് സിസ്റ്റം ലക്ഷദ്വീപില്‍ കോര്‍ഡിനേറ്റ് ച്ചെയ്യണമെന്നും ഭാവിയില്‍ ഇത്തരം പരിപാടികള്‍ക്ക് എല്ലാ വിധ പിന്തുണ ഉണ്ടാവണമെന്നും കൂടി അദേഹം ആവശ്യപ്പെട്ടു. എന്തായാലും അന്നത്തെ 10 രൂപയുടെയും ബിരിയാണിയുടെയും സ്നേഹം ഇരട്ടിയായ് അങ്ങ് ഞങ്ങള്‍ക്ക് തിരിച്ച് തരുന്നു എന്നറിയാന്‍ സാധിച്ചതിലും ഒരു പാട് സന്തോഷം കത്ത് മമ്മുക്ക കണ്ടിരുന്നതായും അറിയാന്‍ കഴിഞ്ഞു.
ആരെയും വേദനിപ്പിക്കാനായിട്ടല്ല കത്തെഴുതിയത്… മമ്മൂക്കക്കോ മമ്മൂക്കയുമായ് ബന്ധപ്പെട്ട ആര്‍ക്കെങ്കിലും ആ കത്ത് കാരണം മാനസികമായ് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കില്‍ ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷമ ചോദിക്കുന്നു ! തെറ്റ് മനസിലാക്കിയാല്‍ അത് തിരുത്തേണ്ടതും ഒരു ധര്‍മ്മമാണെന്ന് മനസിലാക്കുന്നത് കൊണ്ട് തന്നെയാണ് ഈ മറുപടി കുറിപ്പ്. മലയാള മണ്ണിന്റെ പിന്‍ബലത്തോടെ നാടിനായുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും.
