Malayalam
ക്ലബ്ബ് ഹൗസിലെ ചാറ്റ് റൂമുകളുടെ അവസ്ഥ സാനിയ ഇയ്യപ്പന്റെ രീതിയിൽ കാണാം ;സാനിയയുടെ കിടിലന്‍ ട്രോള്‍ വീഡിയോ ഏറ്റെടുത്ത് ആരാധകർ !
ക്ലബ്ബ് ഹൗസിലെ ചാറ്റ് റൂമുകളുടെ അവസ്ഥ സാനിയ ഇയ്യപ്പന്റെ രീതിയിൽ കാണാം ;സാനിയയുടെ കിടിലന്‍ ട്രോള്‍ വീഡിയോ ഏറ്റെടുത്ത് ആരാധകർ !
മിനിസ്ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളികൾ ഏറ്റെടുത്ത താരമാണ് സാനിയ ഇയ്യപ്പൻ . സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ സാനിയ വിശേഷങ്ങളെല്ലാം പങ്കുവെച്ചെത്താറുണ്ട്. സാനിയയുടെ ഫോട്ടോകളും റീല്‍സും ഡബ്ബ് സ്മാഷ് വീഡിയോസുമെല്ലാം നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലാകാറുമുണ്ട്. അത്തരത്തില്‍ പങ്കുവെച്ച ഒരു കിടിലന്‍ ട്രോൾ വീഡിയോയാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്.
പുതുതായി മലയാളികളിലേക്ക് വന്ന ക്ലബ് ഹൗസിനെയാണ് സാനിയ ട്രോളുന്നത്. വിവിധങ്ങളായ ചര്‍ച്ചകളാണ് ഇപ്പോള്‍ ക്ലബ്ബ് ഹൗസിലെ ഓരോ ഗ്രൂപ്പുകളിലും നടക്കുന്നത്. ഓരോ ചാറ്റ് റൂമുകളും മിനുട്ടുകള്‍ക്കുള്ളിലാണ് നിറയുന്നത്. ക്ലബ് ഹൗസ് ചര്‍ച്ചകള്‍ക്ക് സാക്ഷിയായി പലപ്പോഴും അപരിചിതരുടെ ഒരു വലിയ നിര തന്നെയുണ്ടാവും. ഇത്തരത്തില്‍ ക്ലബ്ബ് ഹൗസില്‍ നടക്കുന്ന ചില ചര്‍ച്ചകളെ ട്രോളിയാണ് സാനിയ രംഗത്തെത്തിയിരിക്കുന്നത്.
അപ്പുറത്തിരിക്കുന്നത് ആരാണെന്നുപോലും അറിയാതെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ചെളിവാരിയെറിയുന്ന മോഡറേറ്റര്‍മാരേയാണ് ട്രോളില്‍ സാനിയ അവതരിപ്പിച്ചിരിക്കുന്നത്.
വളരെ രസകരമായാണ് സാനിയ ക്ലബ് ഹൗസിലെ ചാറ്റ് റൂമുകളെ ട്രോളുന്നത്. നിരവധി പേരാണ് സാനിയയുടെ വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയിരിക്കുന്നത്.
ബാലതാരമായി സിനിമയിലെത്തി നായികയായി വളര്‍ന്ന താരമാണ് സാനിയ.’ക്വീന്‍’ എന്ന സിനിമയിലെ മിന്നും പ്രകടനത്തിലൂടെ സാനിയ മലയാളികളുടെ പ്രിയപ്പെട്ട നായികയായി .‘ലൂസിഫറി’ല്‍ സാനിയ ചെയ്ത മഞ്ജു വാര്യരുടെ മകളുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന ചിത്രത്തില്‍ അതിഗംഭീരപ്രകടനമാണ് താരം നടത്തിയത്.
about saniya iyyappan
