Malayalam
കാവ്യയുടെ വീട്ടിൽ പുതിയ സന്തോഷം; ഇത്തവണ കൂട്ടിനൊരാളുമെത്തി, ആശംസകളുമായി ആരാധകർ
കാവ്യയുടെ വീട്ടിൽ പുതിയ സന്തോഷം; ഇത്തവണ കൂട്ടിനൊരാളുമെത്തി, ആശംസകളുമായി ആരാധകർ
നടന്‍ ദിലീപുമായിട്ടുള്ള കാവ്യയുടെ വിവാഹവും ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തതും തുടങ്ങി കാവ്യയുടെ കാര്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. രണ്ടാമതും വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും മാറി കുടുംബിനിയായി കഴിയുകയാണ് താരം.
നടിയായി സിനിമയിലെത്തിയത് മുതല്‍ കാവ്യ മാധവന്റെ കുടുംബം മലയാളികള്‍ക്ക് സുപരിചിതമാണ്. അച്ഛന്‍ മാധവനും അമ്മ ശ്യാമളയും സഹോദരന്‍ മിഥുനും ഒക്കെ വാര്‍ത്തകളില്‍ നിറയാറുണ്ട്. സഹോദരന്റെ വിവാഹ ദിവസം തിളങ്ങി നിന്നതും കാവ്യ ആയിരുന്നു. ഇപ്പോഴിതാ മിഥുന്റെ മകളുടെ ജന്മദിനത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് ശ്രദ്ധേയമാവുന്നത്.
കണ്ണൂര്‍ സ്വദേശിനി റിയയുമായി 2014 ല്‍ ആയിരുന്നു കാവ്യയുടെ സഹോദരന്റെ വിവാഹം. 2016 ലാണ് ഇരുവര്‍ക്കും അനൗക എന്നൊരു പെണ്‍കുഞ്ഞ് ജനിച്ചത്. ഇത്തവണ അഞ്ചാം ജന്മദിനമാണ് അനൗക ആഘോഷിക്കുന്നത്. സഹോദരന്റെ മകളെ കൈയിലെടുത്ത് കണ്ണെഴുതിക്കുന്ന കാവ്യയുടെ ഒരു ഫോട്ടോ അടുത്തിടെയും വൈറലായിരുന്നു. അത് മാത്രമല്ല മാസങ്ങള്‍ക്ക് മുന്‍പ് കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി ജനിച്ചിരുന്നു. മിഥുന്‍-റിയ ദമ്പതിമാരുടെ രണ്ടാമതൊരു ആണ്‍കുഞ്ഞാണ് കഴിഞ്ഞ മാസം പിറന്നത്.
റുവാന്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇത്തവണത്തെ അനൗകയുടെ പിറന്നാളിന് കൂട്ടായി കുഞ്ഞ് റുവാന്‍ കൂടി ഒപ്പമുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.
നേരത്തെ കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനം നോക്കി നടത്തിയത് മിഥുന്‍ ആയിരുന്നു. നിലവില്‍ കുടുംബസമേതം മിഥുന്‍ ഓസ്‌ട്രേലിയയില്‍ ആണെന്നാണ് അറിയുന്നത്. എങ്കിലും സഹോദരിയുടെ പേരില്‍ മിഥുനും കുടുംബവും വാര്‍ത്തകളില്‍ നിറയുകയാണ്.
ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ വളരെ പെട്ടെന്നാണ് ദിലീപിന്റെയും കാവ്യ മാധവന്റെയും വവാഹം നടക്കുന്നത്. ശേഷം കാവ്യ ഗര്‍ഭിണിയാണെന്ന തരത്തില്‍ പലതവണ വാര്‍ത്തകള്‍ വന്നെങ്കിലും വൈകാതെ അത് ശരിയാണെന്ന കാര്യവും പുറംലോകം അറിഞ്ഞു. ഇപ്പോള്‍ മൂത്തമകള്‍ മീനാക്ഷിയ്ക്കും ഇളയമകള്‍ മഹാലക്ഷ്മിയ്ക്കുമൊപ്പമാണ് ദീലിപിന്റെ താമസം. ദിലീപുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുകയാണ് കാവ്യ. ലോക്ഡൗണ്‍ വന്നതോടെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെയായി. ഇടയ്ക്ക് നാദിര്‍ഷയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ താരദമ്പതിമാര്‍ ഒരുമിച്ചെത്തിയിരുന്നു. ചടങ്ങിനിടയില്‍ നിന്നുള്ള ചിത്രങ്ങളില്‍ താരങ്ങള്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്തു.
