Malayalam
മകൾക്ക് ഇപ്പോൾ ആറ് മാസം!! ഇതുവരെ കാണിക്കാത്ത മകളുടെ കുഞ്ഞുമുഖം!! ഭാമ സിനിമയിലേക്ക്?? ; നടി ഭാമയുടെ പുത്തൻ വിശേഷങ്ങൾ !
മകൾക്ക് ഇപ്പോൾ ആറ് മാസം!! ഇതുവരെ കാണിക്കാത്ത മകളുടെ കുഞ്ഞുമുഖം!! ഭാമ സിനിമയിലേക്ക്?? ; നടി ഭാമയുടെ പുത്തൻ വിശേഷങ്ങൾ !
നിവേദ്യം സിനിമയിലെ സത്യഭാമ എന്ന ദരിദ്ര പെണ്കുട്ടിയുടെ കുറുമ്പും ഉച്ചത്തിലുള്ള കുടുകുടാ ചിരിയും.. ആ നിഷ്കളങ്കമായ മുഖത്തെ ഭയവും കരച്ചിലും ഇന്നും മലയാളികൾ മറന്നുകാണാൻ സാധ്യതയില്ല.. നിവേദ്യം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയായ ഭാമയുടെ പുത്തൻ വിശേഷമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
മലയാള സിനിമ പ്രേമികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ഭാമ കോട്ടയം സ്വദേശിനിയാണ്. മലയാളത്തിനുപുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഭാമ മികച്ച വേഷത്തിലെത്തിയിട്ടുണ്ട്.
ഭാമയുടെ വിവാഹവും അതുകഴിഞ്ഞുള്ള വിശേഷങ്ങളുമൊക്കെ അറിയാൻ ആരാധകർ ഏറെയായിരുന്നു. അടുത്തിടെയാണ് ഭാമ അമ്മയായ വിശേഷം പുറത്തുവരുന്നത്. ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചതിന് പിന്നാലെയാണ് അമ്മയായ സന്തോഷവും ഭാമ പങ്ക് വച്ചത്. ബേബി ഷവർ ചിത്രങ്ങളോ കുഞ്ഞിന്റെ ചിത്രങ്ങളോ ഇത് വരെയും പങ്കിട്ടിട്ടില്ലെങ്കിലും കുഞ്ഞിന്റെ വിശേഷങ്ങൾ ആരാധകർക്കായി പങ്കിടുന്നതിൽ ഭാമ മടി കാണിക്കാറില്ല. ഇപ്പോൾ ആരാധകരുടെ നിരവധി ചോദ്യങ്ങൾക്ക് താരം നൽകിയ മറുപടികൾ ആണ് വൈറൽ ആകുന്നത്.
കഴിഞ്ഞ വർഷം ജനുവരി മുപ്പതിനാണ് ഭാമ വിവാഹിതയായത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹം കോട്ടയത്ത് വെച്ചാണ് നടന്നത് . പിന്നീട് സിനിമാ ലോകത്തെ സുഹൃത്തുക്കൾക്ക് മാത്രമായി മറ്റൊരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അരുണിനെ പരിചയപ്പെട്ട സംഭവത്തിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചും ഭാമ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.
കൊച്ചിയിൽ ആണ് താമസമെന്നും വിവാഹജീവിതം വളരെ മനോഹരമായി തന്നെ പോകുന്നുവെന്നും ഭാമ ആരാധകരുടെ സംശയങ്ങൾക്ക് മറുപടി പറയുന്ന വേളയിൽ അറിയിച്ചിരുന്നു .എന്നാൽ, അഭിനയ ലോകത്തേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് ഭാമ നിരാശപ്പെടുത്തുന്ന മറുപടിയാണ് പറഞ്ഞത്. അഭിനയം തത്ക്കാലം നിർത്തി എന്നായിരുന്നു ഭാമ പറഞ്ഞത് .
ഇത് വരെ കൊവിഡ് ബാധിച്ചിട്ടില്ല എന്നും ഒരു ആരാധകന്റെ മറുപടിയായി ഭാമ പറഞ്ഞു . ഭാമയുടെ വയസ് എത്രയെന്നറിയാൻ ആഗ്രഹിച്ചവരും ഉണ്ടായിരുന്നു. 32 വയസ്സായി എന്നുള്ള മറുപടിയും ഉടൻ തന്നെ ഭാമ കൊടുത്തു .
കുഞ്ഞിന്റെ വിശേഷങ്ങൾ ചോദിച്ചും ആരാധകർ എത്തിയിരുന്നു. കുഞ്ഞു സുഖമായി ഇരിക്കുന്നതായും ഇപ്പോൾ ആറ് മാസം ആണ് പ്രായമെന്നും ഭാമ പറഞ്ഞു.
ഷോപ്പിംഗ്, യാത്രകൾ, അമ്പല ദർശനം, പുതിയ ആളുകളെ പരിചയപ്പെടാൻ കഴിയാത്തത്, പരിപാടികൾ എല്ലാം ലോക് ഡൗൺ കാലത്ത് എല്ലാവരെയും പോലെ മിസ് ചെയ്യുന്നുവെന്നും ഭാമ വ്യക്തമാക്കി. ബാച്ച്ലർ ലൈഫും വിവാഹജീവിതവും രണ്ടും അതിന്റെ തലങ്ങളിൽ സുന്ദരമാണ് എന്നും ഭാമ പ്രതികരിച്ചു.
കുഞ്ഞിനെ എന്താണ് കാണിക്കാത്തത്, ബേബി ഷവർ ചിത്രങ്ങളും എന്താണ് പോസ്റ്റ് ചെയ്യാത്താന് എന്ന് ചോദിച്ചപ്പോൾ ആരാധകർക്ക് പ്രതീക്ഷയോടെയുള്ള മറുപടിയാണ് ഭാമ നൽകിയത്. ഉടൻ തന്നെ ഉണ്ടാകും എന്നായിരുന്നു ആ മറുപടി. അതോടൊപ്പം ലൈവ് വരുന്നതിനെ പറ്റി ആലോചിക്കാം എന്നും ഭാമ പറഞ്ഞു .
അതേസമയം എന്നാണ് ദുബായിലേക്ക് എത്തുന്നത് എന്ന നടി രാധികയുടെ ചോദ്യത്തിനും ഭാമ മറുപടി നൽകി. വരാമെടി , ഈ വർഷം അവസാനിക്കുമ്പോഴേക്കും കൊവിഡ് സാഹചര്യങ്ങൾ മാറി മറിഞ്ഞാൽ ഞങ്ങൾ ദുബായിലേക്ക് വരും എന്നാണ് ഭാമ മറുപടിയായി പറയുന്നത്. ഇരുവരുടെയും സംഭാഷണങ്ങളിൽ നിന്നും അവർ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം മനസിലാക്കാൻ സാധിക്കുമെന്നും ആരാധകർ കമെന്റ് ചെയ്തു.
about bhama
