Connect with us

വാപ്പച്ചിയോട് അതേ കുറിച്ച് ചോദിച്ചാല്‍ ‘എനിക്ക് നിന്റെയൊന്നും സഹായം വേണ്ട’ എന്നായിരിക്കും മറുപടി!; ആരാധകരുടെ ആ കാത്തിരിപ്പ് തനിക്കുമുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍

Malayalam

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും. ഇരുവരും ഒന്നിച്ചെത്തുന്ന ഒരു സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ താനും അത്തരമൊരു ചിത്രത്തിനായി ഏറെ നാളായി കാത്തിരിക്കുകയാണെന്ന് പറയുകയാണ് ദുല്‍ഖര്‍. അത്തരത്തിലൊരു സിനിമ താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഉടനൊന്നും അത് സംഭവിക്കാന്‍ സാധ്യതയില്ലെന്നും ദുല്‍ഖര്‍ ഒരു അഭിമുഖത്തില്‍ പറയുന്നു.

‘ഞാന്‍ ഇടയ്ക്ക് വാപ്പച്ചിയോട് പോയി ചോദിക്കാറുണ്ട്. വാപ്പച്ചിയുടെ ഏതെങ്കിലും ഒരു സിനിമയില്‍ ഞാന്‍ ചുമ്മാ ഒന്ന് വന്ന് പോയ്‌ക്കോട്ടെ എന്ന്’ ‘എനിക്ക് നിന്റെയൊന്നും സഹായം വേണ്ട’ എന്നായിരിക്കും വാപ്പച്ചിയുടെ മറുപടി എന്നും ദുല്‍ഖര്‍ പറയുന്നു. എന്തെങ്കിലും എഴുതുന്ന ശീലം ഇപ്പോഴുമുണ്ടോ എന്ന ചോദ്യത്തിന് സോഷ്യല്‍ മീഡിയയില്‍ ചെയ്യുന്ന പോസ്റ്റുകള്‍ മാത്രമേ ഇപ്പോള്‍ എഴുതാറുള്ളൂ എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

അത് ഞാന്‍ സ്വന്തമായിട്ട് തന്നെ ചെയ്യുന്നതാണ്. മറ്റാരേയും ഞാനതിന് സമ്മതിക്കില്ല. എഴുതാന്‍ ഇഷ്ടമാണ്. ഒരു പേനയും കടലാസുമെടുത്ത് വെച്ച് മൂഡ് തോന്നുമ്പോള്‍ എഴുതുന്ന രീതിയൊന്നുമല്ല. എഴുതേണ്ട ആവശ്യം വരുമ്പോള്‍ ഞാന്‍ തന്നെ എഴുതും. എഴുതിക്കൂടെ’ എന്ന് എന്റെയാ എഴുത്തുകള്‍ കണ്ട് പലരും ചോദിക്കാറുണ്ട്’ എന്നും ദുല്‍ഖര്‍ പറയുന്നു.

താന്‍ സംവിധാനെ ചെയ്യുമോ എന്ന ചോദ്യത്തിന് സംവിധാനമൊക്കെ ഉടനേ നടക്കുമോ എന്ന് തനിക്കറിയില്ലെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. ഒരേ സമയം ഒരുപാട് കാര്യങ്ങള്‍ ഞാനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. മലയാള സിനിമകളായാലും അന്യഭാഷാ സിനിമകളായാലും നിര്‍മാണമായാലും വിതരണമായാലുമൊക്കെ എല്ലാം ചെയ്യുമ്പോള്‍ ഭംഗിയായിരിക്കണമെന്ന ആഗ്രഹമുണ്ടെനിക്ക്. എപ്പോഴെങ്കിലും ഞാനും ഒരു സിനിമ സംവിധാനം ചെയ്‌തെന്നു വരാം എന്നും ദുല്‍ഖര്‍ പറഞ്ഞു.

More in Malayalam

Trending