കെ.ജി.എഫിന് ശേഷം, രക്ഷിത് ഷെട്ടി ചിത്രത്തിന്റെ വിതരണവും ഏറ്റെടുത്ത് മലയാളികളുടെ സൂപ്പർ ഹീറോ പൃഥ്വിരാജ്. കന്നട സൂപ്പര്‍ താരം രക്ഷിത് ഷെട്ടിയുടെ ‘777 ചാര്‍ളി’ പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് തിയ്യേറ്ററുകളിലെത്തിക്കാൻ തയ്യാറെടുക്കുന്നത്.
മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി, മലയാളിയായ കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന ‘ചിത്രത്തില്‍’ വിനീത് ശ്രീനിവാസന്‍ മലയാളഗാനം ആലപിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വലിയ ശ്രദ്ധേയമായിരുന്നു. ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ ജൂണ്‍ 6-ന് അഞ്ചു ഭാഷകളിലായി റിലീസ് ചെയ്യാനൊരുങ്ങുകയാണ്.
ഏകാന്തതയില്‍ തളച്ചിടപ്പെട്ട നായകന്റെ ജീവിതത്തിലേയ്ക്ക് വികൃതിയായ ഒരു നായ കടന്നു വരുന്നതും ഇവര്‍ തമ്മിലുള്ള ആത്മബന്ധവുമാണ് സിനിമയുടെ കഥാതന്തു . രക്ഷിത് ഷെട്ടിയും സംഗീത ശൃംഗേരിയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി.എസ്.ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ ടീസര്‍ സോങ്ങ് ആലപിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് . അതോടൊപ്പം മലയാളിയായ നോബിന്‍ പോളാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഛായാഗ്രഹണം, അരവിന്ദ് എസ്. കശ്യപ്, എഡിറ്റിംഗ്, പ്രതീക് ഷെട്ടി, സംഭാഷണം, കിരണ്‍രാജ് കെ, രാജ് ബി. ഷെട്ടി, അഭിജിത്ത് മഹേഷ്, പ്രൊഡക്ഷന്‍ മാനേജര്‍, ശശിധര ബി, രാജേഷ് കെ.എസ്.
മോഹന്‍ലാലിന്റെ കരിയറിലെ ഏക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമാണ് നരസിംഹം. ചിത്രം പുറത്തിറങ്ങി രണ്ടു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതുവരെയും അവസാനിച്ചിട്ടില്ല....
രാജ്യം ഇന്ന് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി താരങ്ങളാണ് സ്വാതന്ത്ര്യദിന ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍,...
മലയാളികളുടെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്. ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും ഇടവേളയെടുത്തു എങ്കിലും ശക്തമായ കഥാപാത്രങ്ങളിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് താരം....