അദ്ദേഹത്തിന്റെ കൂടെ ഒരു സീന്‍ അഭിനയിച്ചാല്‍ അത് വലിയ അനുഭവമായിരിക്കും..സിനിമയില്‍ താന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളെയും നിര്‍ണ്ണയിക്കുന്നത് നസറുദ്ദീന്‍ ഷായുടെ വാക്കുകളാണ്…

നസറുദ്ദീന്‍ ഷായോടുള്ള ആരാധനയെ കുറിച്ച് തുറന്നു പറഞ്ഞത് നടി പാര്‍വതി തിരുവോത്ത്. സിനിമയില്‍ താന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളെയും നിര്‍ണ്ണയിക്കുന്നത് നസറുദ്ദീന്‍ ഷായുടെ വാക്കുകളാണെന്നാണ് പാര്‍വതി പറയുന്നത്. ഒരു പ്രമുഖ പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് പാര്‍വതി ഇതേ കുറിച്ച് സംസാരിച്ചത്
നസറുദ്ദീന്‍ ഷായുടെ കൂടെ ഒരു സീന്‍ അഭിനയിച്ചാല്‍ തന്നെ അത് വലിയ അനുഭവമായിരിക്കും. ഒരു സിനിമ സ്കൂളില്‍ പോകുന്നതിന് തുല്യമായിരിക്കും. അദ്ദേഹം ചില അഭിമുഖങ്ങളില്‍ പറഞ്ഞ കാര്യങ്ങളാണ് സിനിമയില്‍ താന്‍ ചെയ്യാനാഗ്രഹിക്കുന്ന പല കാര്യങ്ങളെയും നിര്‍ണ്ണയിച്ചത് എന്നാണ് താരം പറയുന്നത്.
ഒപ്പം അഭിനയിക്കുന്നത് ഒരു മികച്ച അഭിനേതാവാണെങ്കില്‍ നല്ലത്. അത് ആസ്വദിച്ച് ജോലി ചെയ്യണം. പക്ഷെ സീനിലുള്ളത് മോശം അഭിനേതാവാണെങ്കില്‍ നിങ്ങള്‍ക്ക് മോശമായി ചെയ്യാനുള്ള കഴിവില്ലെന്ന് നസറുദ്ദീന്‍ ഷാ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ വാക്കുകള്‍ പില്ക്കാലത്ത് തനിക്ക് എത്രയോ പ്രയോജനമായിട്ടുണ്ടെന്നും പാര്‍വതി പറഞ്ഞു
കൂടാതെ അന്തരിച്ച നടി ശ്രീവിദ്യക്ക് ഒപ്പം അഭിനയിക്കാനുള്ള ആഗ്രഹത്തെ കുറിച്ചും പാര്‍വതി വ്യക്തമാക്കി. ശ്രീവിദ്യ അമ്മക്കൊപ്പം അഭിനയിക്കാനും കൊതി തോന്നിയിരുന്നു. അവര്‍ നേരത്തെ പോയി എന്നത് തന്നില്‍ നഷ്ടബോധമുണ്ടാക്കുന്ന കാര്യമാണെന്നും പാര്‍വതി പറയുന്നു.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...