Connect with us

വലിയ ആഘോഷമൊന്നുമില്ലെന്ന് അമ്പിളി ദേവി, വിവാദങ്ങൾക്ക് പിന്നാലെ പുതിയ സന്തോഷവുമായി താരം! ആശംസകളുമായി ആരാധകർ

Malayalam

വലിയ ആഘോഷമൊന്നുമില്ലെന്ന് അമ്പിളി ദേവി, വിവാദങ്ങൾക്ക് പിന്നാലെ പുതിയ സന്തോഷവുമായി താരം! ആശംസകളുമായി ആരാധകർ

വലിയ ആഘോഷമൊന്നുമില്ലെന്ന് അമ്പിളി ദേവി, വിവാദങ്ങൾക്ക് പിന്നാലെ പുതിയ സന്തോഷവുമായി താരം! ആശംസകളുമായി ആരാധകർ

ആദിത്യന്‍ ജയനുമായുള്ള വിവാഹ ജീവിതത്തിലെ അസ്വാരസ്യങ്ങളെക്കുറിച്ച് നടി അമ്പിളി ദേവിയുടെ തുറന്ന് പറച്ചിൽ ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. അമ്പിളി ദേവിയും ആദിത്യ ജയനുമായുള്ള പ്രശ്‌നം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് ഇരുവരും രംഗത്തെത്തിയത്.

വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവില്‍ ജീവിതം വീണ്ടും തിരിച്ചുപിടിക്കുകയാണ് അമ്പിളി ദേവി. വിഷമഘട്ടത്തെ അതിജീവിച്ച് തളരാതെ മുന്നേറുകയാണ് താരം. പ്രതിസന്ധി ഘട്ടത്തില്‍ ശക്തമായ പിന്തുണയാണ് മാതാപിതാക്കള്‍ അമ്പിളിക്ക് നല്‍കിയത്. നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ചെല്ലാം അച്ഛനും അമ്മയും തുറന്നുപറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അമ്പിളി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ആരാധകരും ആഘോഷിക്കാറുണ്ട്. ഇപ്പോഴിതാ അമ്പിളിദേവിയുടെ ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകന്നത്. അച്ഛന് പിറന്നാളാശംസ അറിയിച്ചെത്തിയിരിക്കുകയാണ് അമ്പിളി ദേവി. വലിയ ആഘോഷമൊന്നും ഇല്ലാത്ത ഒരു പിറന്നാൾ കൂടി. എന്നും ആരോഗ്യത്തോടെ, സന്തോഷത്തോടെ ഞങ്ങൾക്ക് കൂട്ടായി ഉണ്ടാകണേ എന്ന പ്രാർഥന മാത്രം എന്നായിരുന്നു അമ്പിളി ദേവി കുറിച്ചത്.

വീഡിയോ കണ്ടപ്പോൾ ഒരു കാര്യം ബോധ്യമായി ഇത്രയും തന്മയത്തോടു കൂടി സാഹചര്യങ്ങൾക്ക് അനുശ്രുണമായി അഭിനയിക്കുന്ന അച്ഛൻ തന്നെയാണ് മകളുടെ കഴിവുകൾക്ക് ഉറവിടം എന്ന് ഉറപ്പിക്കാം. നിരവധി പേരാണ് അച്ഛന് ആശംസ നേർന്നിട്ടുള്ളത്.

മാതാപിതാക്കളുടെ പിന്തുണയെക്കുറിച്ച് എപ്പോഴും അമ്പിളി വാചാലയാവാറുണ്ട്. പ്രശ്‌നങ്ങളെല്ലാം അഭിമുഖീകരിക്കുമ്പോള്‍ അച്ഛനേയും അമ്മയേയും കുറിച്ചായിരുന്നു താന്‍ ആലോചിച്ചത്. അവരുടെ കാര്യം ഓര്‍ക്കുമ്പോഴാണ് കൂടുതല്‍ വിഷമം. മക്കളുടെ കാര്യങ്ങളെല്ലാം അവരാണ് കൃത്യമായി നോക്കുന്നതെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു. കലാരംഗത്ത് മുന്നേറാന്‍ തനിക്ക് പ്രചോദനമായത് അവരാണെന്നും താരം വ്യക്തമാക്കിയിരുന്നു.

വിവാഹ ശേഷം മകള്‍ക്ക് നേരിടേണ്ടി വന്ന കാര്യങ്ങളെല്ലാം അറിയാം. വീട്ടിലെ കാര്യങ്ങളെല്ലാം ഞാനാണ് ചെയ്യുന്നതെന്ന് പറഞ്ഞ് എന്നേയും പരിഹസിച്ചിരുന്നു. ശരിയാണ് വീട്ടിലെ ജോലികളും മറ്റ് കാര്യങ്ങളുമെല്ലാം ചെയ്യാറുണ്ട്. ഭാര്യയ്ക്ക് ആരോഗ്യപരമായി ചില പ്രശ്‌നങ്ങളുണ്ട്. അത് അറിയാവുന്നതിനാല്‍ എല്ലാം ചെയ്യാന്‍ കൂടാറുണ്ടെന്നും അച്ഛന്‍ പറഞ്ഞിരുന്നു.

അഭിനയത്തിനൊപ്പം തന്‌റെ നൃത്ത വിദ്യാലയവും അമ്പിളി മുന്നോട്ടുകൊണ്ടുപോവുകയാണ്. കോവിഡ് സാഹചര്യത്തില്‍ ഡാന്‍സ് ക്ലാസ് ഓണ്‍ലൈന്‍ ആയി ആരംഭിച്ച കാര്യം അമ്പിളി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു

More in Malayalam

Trending

Recent

To Top