TV Shows
‘മണിക്കുട്ടനില്ലാത്ത ദേഷ്യം ഞങ്ങള്‍ക്ക് എങ്ങനെയാണ് തോന്നുക’! ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ… മണിക്കുട്ടന്‍ ആരാധികയുടെ തുറന്ന കത്ത് വൈറലാവുന്നു!
‘മണിക്കുട്ടനില്ലാത്ത ദേഷ്യം ഞങ്ങള്‍ക്ക് എങ്ങനെയാണ് തോന്നുക’! ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ… മണിക്കുട്ടന്‍ ആരാധികയുടെ തുറന്ന കത്ത് വൈറലാവുന്നു!
ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന സൂര്യയ്ക്ക് നേരെ വ്യാപകമായ സൈബര്‍ അക്രമണം നടക്കുകയാണ്. മറ്റുള്ള ആര്‍മിക്കാരില്‍ നിന്നും എനിക്കും കുടുംബത്തിനും സൈബര്‍ അക്രമണം ഉണ്ടായി എന്ന് വ്യക്തമാക്കി സൂര്യ തന്നെ രംഗത്ത് വന്നിരുന്നു.
സൂര്യയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തെ അപലപിച്ച് മണിക്കുട്ടന്റെ ആരാധകരും എത്തിയിരുന്നു. ഇതിനിടെ മണിക്കുട്ടന്റെ ആരാധികയുടെ തുറന്ന കത്ത് ക്ഷണനേരം കൊണ്ടായിരുന്നു ശ്രദ്ധ നേടിയത്.
കുറിപ്പിന്റെ പൂർണ രൂപം
പ്രിയപ്പെട്ട സൂര്യ ചേച്ചി, മണിക്കുട്ടൻ ആരാധകരുടെ തുറന്ന കത്ത്. മണിക്കുട്ടന് നിങ്ങളോട് ഇല്ലാത്ത ദേഷ്യം ഞങ്ങൾക്ക് എങ്ങനെയാണ് സൂര്യ ചേച്ചി നിങ്ങളോട് തോന്നുന്നത്. സൂര്യ ചേച്ചി നിങ്ങൾ പലപ്പോഴും ബിഗ് ബോസ് ഹൗസിനുള്ളിൽ പൊട്ടി കരഞ്ഞപ്പോൾ ആശ്വാസത്തിനായി എത്തിയത് മണിക്കുട്ടൻ ആണ്. കരയുന്ന സ്ത്രീകളെ ആശ്വസിപ്പിക്കുന്ന ഈയൊരു സ്വഭാവം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കി ഒരു വ്യക്തിയാണ് മണിക്കുട്ടൻ.
പുറത്തേക്ക് പോകുമ്പോൾ മണിക്കുട്ടൻ വിന്നറായി വരണമെന്ന് ആശംസിച്ച നിങ്ങളെ ഞങ്ങൾ ഒരിക്കലും വ്യക്തിപരമായി സൈബർ അറ്റാക്ക് ചെയ്യില്ല. അവിടെയുള്ള ഒരു മത്സരാർത്ഥിയെയും വാക്കുകൊണ്ടോ നോക്കുകൊണ്ടോ ഉപദ്രവിക്കാത്ത ഒരു മനുഷ്യനായ മണിക്കുട്ടൻ്റെ ആരാധകരായ ഞങ്ങൾ ഈ ഒരു അവസരത്തിൽ മണിക്കുട്ടൻ നിങ്ങളോട് എന്ത് ചെയ്യും അത് തന്നെ ഞങ്ങളും ചെയ്യുന്നു ഈ അവസരത്തിൽ നിങ്ങളോട് കൂടെ ഞങ്ങൾ നിൽക്കുന്നു.
അങ്ങനെ ആക്രമിക്കുന്നവരെ തീർച്ചയായും നിങ്ങൾ നിയമപരമായി നേരിടുകയാണ് വേണ്ടത്. ആട്ടിൻതോലിട്ട ചെന്നായ്ക്കളെയും കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന വരെയും ഒറ്റപ്പെടുത്തുകയും ശിക്ഷിക്കേണ്ടത് അനിവാര്യമാണ്. അക്രമങ്ങളെ ചങ്കൂറ്റത്തോടെ നേരിടുന്ന ഝാൻസിറാണി ആവണം അല്ലാതെ അല്ലാതെ ആത്മഹത്യ എന്ന് പറഞ്ഞ് ഭീരു ആവുകയല്ല വേണ്ടത്. സ്നേഹപൂർവ്വം ഒരു യഥാർത്ഥ മണിക്കുട്ടൻ ആരാധികയെന്നായിരുന്നു കുറിപ്പ്. ക്ഷണനേരം കൊണ്ടായിരുന്നു കുറിപ്പ് വൈറലായി മാറിയത്.
