Connect with us

കാൽ മുറിഞ്ഞത് അതിനിടയിൽ! ഞങ്ങളുടെ മോൻ ആണ് അവൻ, യാതൊരു ജാടയുമില്ല.. മണിക്കുട്ടനെ കുറിച്ച് നാട്ടുകാർ പറയുന്നു

TV Shows

കാൽ മുറിഞ്ഞത് അതിനിടയിൽ! ഞങ്ങളുടെ മോൻ ആണ് അവൻ, യാതൊരു ജാടയുമില്ല.. മണിക്കുട്ടനെ കുറിച്ച് നാട്ടുകാർ പറയുന്നു

കാൽ മുറിഞ്ഞത് അതിനിടയിൽ! ഞങ്ങളുടെ മോൻ ആണ് അവൻ, യാതൊരു ജാടയുമില്ല.. മണിക്കുട്ടനെ കുറിച്ച് നാട്ടുകാർ പറയുന്നു

ബിഗ് ബോസ്സിലെ അവസാന ഏട്ട് മത്സരാര്‍ഥികളും ഒന്നിനൊന്ന് മികവുറ്റ പ്രകടനം കാഴ്ച വെച്ചതിനാൽ
ഭാഗ്യം ആരെ തുണക്കുമെന്നാണ് ഇനി പ്രേക്ഷകർക്ക് അറിയേണ്ടത്. പ്രേക്ഷകർക്കാണ് ഇത്തവണ ടൈറ്റിൽ വിന്നറെ തെരഞ്ഞെടുക്കാൻ ഉള്ള അവസരം നൽകിയിരിക്കുന്നത്. അത് കൊണ്ട് തന്നെ ആരാകും വിന്നർ എന്ന് അറിയാനുള്ള ആകാംക്ഷയിൽ ആണ് പ്രേക്ഷകർ. ഇത് വരെയുള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മണിക്കുട്ടൻ ആയിരിക്കും ഇത്തവണത്തെ വിജയി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത് . പോളിങ്ങിന്റെ അടിസ്ഥാനത്തിൽ ഉള്ള കാര്യങ്ങൾ ആണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്..

ഇതിനിടയിൽ ആണ് തങ്ങളുടെ പ്രിയപെട്ടവർക്ക് വേണ്ടിയുള്ള വോട്ട് തേടി താരങ്ങളും സുഹൃത്തുക്കളും രംഗത്ത് എത്തിയത്. അത്തരത്തിൽ മത്സരാർത്ഥി മണിക്കുട്ടനെ കുറിച്ചുള്ള നാട്ടുകാരുടെ വാക്കുകൾ ആണ് ഇപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്

ഞങ്ങളുടെ മോൻ ആണ് അവൻ. ഞങ്ങളുടെ ഏരിയയിൽ അവനെ കുറിച്ച് നല്ലത് പറയാത്ത ഒരാൾ പോലും ഉണ്ടാകില്ല. അത്ര നല്ല മോനാണ്. ആരോടായിലൂം സ്നേഹത്തോടും വിനയത്തോടും മാത്രമാണ് മണിക്കുട്ടൻ പെരുമാറുക. ആ കുഞ്ഞിനെ അത്രക്ക് അറിയാം. ഏതൊരു പെൺകുട്ടികളോട് ആയാലും വളരെ മാന്യമായി മാത്രമാണ് അവൻ പെരുമാറി കണ്ടിട്ടുള്ളത്. സിനിമയിൽ പോയിട്ട് പോലും ആരും അവനെ കുറിച്ച് മോശം പറഞ്ഞു കേട്ടിട്ടില്ല… അത്ര നല്ല മോനാണ് അവൻ.ആരെങ്കിലും മോശം പറഞ്ഞാൽ പോലും ഞങ്ങൾ വിശ്വസിക്കില്ല. ഞങ്ങളുടെ എല്ലാം വോട്ട് മണിക്കുട്ടന് വേണ്ടി മാത്രമാണ്. മണിക്കുട്ടൻ വിന്നർ ആയി തന്നെ വരണം അതാണ് ആഗ്രഹം

അതിൽ എങ്ങിനെയാണോ അത് തന്നെയാണോ മണിക്കുട്ടൻ. എന്തിലും സഹകരിക്കുന്ന ഒരു പ്രകൃതമാണ് മണിക്കുട്ടന്റേത്. എല്ലാവരോടും പെരുമാറുന്നത് ഒരേ രീതിയിൽ ആണ്. എന്താണേലും പുള്ളിക്കാരൻ തന്നെ ജയിച്ചു വരും’, എന്നും ആത്മവിശ്വാസത്തോടെ ആളുകൾ പറയുന്നു.

ചേട്ടൻ തന്നെ വിജയിക്കും എന്നാണ് വിശ്വാസം. കുഞ്ഞുന്നാൾ മുതൽ അറിയാവുന്ന ആളാണ്, അത്രയും ജെനുവിന് ആണ്, ഇത് ക്യാമറക്ക് വേണ്ടി പറയുന്നതല്ല. ബിഗ് ബോസിൽ കണ്ട ആളാണ് നാട്ടിലും മണിക്കുട്ടൻ. പിന്നെ സൂര്യയുമായുള്ള പ്രശ്നം ഒരിക്കലും മണിക്കുട്ടനെ ബാധിച്ചിട്ടില്ല. എല്ലാം ഗെയിമിന്റെ ഭാഗമാണ്’,എന്നും നാട്ടുകാർ പറയുന്നു.

മണിക്കുട്ടൻ ജയിച്ചാൽ മതി. അവൻ അത്ര കഷ്ടപ്പെട്ട കൊച്ചാണ്. നല്ല കാര്യങ്ങൾ മാത്രമാണ് മണിക്കുട്ടൻ ഇത് വരെ ചെയ്തിട്ടുള്ളത്. അത്രയും ജെനുവിൻ ആണ് മണി. ഒരു സിനിമാക്കാരൻ എന്ന നിലയിൽ യാതൊരു ജാഡയും ഇല്ല. ഞങ്ങളുടെ ഒപ്പം കളിക്കാനൊക്കെ എപ്പോഴും കൂടും യാതൊരു, താര പരിവേഷവും മണിക്കുട്ടന് ഇല്ല. അന്ന് ഞങ്ങളുടെ കൂടെ ക്രിക്കറ്റ് കളിച്ച ആ സമയത്താണ് കാലിനു പരിക്ക് പറ്റിയത്. അത് വച്ചിട്ടാണ് ഷോയിലേക്ക് പോയത്’ എന്നും സുഹൃത്തുക്കൾ പറയുന്നു.

അതേസമയം മണിക്കുട്ടന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് ആരാധകരോടൊപ്പം സിനിമ താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട് . കൂടാതെ ഓരോ മത്സരാർഥികളുടേയും ഫാൻസ്, ആര്‍മി പേജുകളിലും വോട്ടിംഗിനായുള്ള പ്രചരണം നടക്കുന്നുമുണ്ട്. മണിക്കുട്ടനുവേണ്ടി ആശംസകളറിയിച്ച് കഴിഞ്ഞ ദിവസം നടന്മാരായ ഉണ്ണി മുകുന്ദനും രജിത് മേനോനും എത്തിയിരുന്നു. ഫൈനൽ കണ്ടസ്റ്റൻസിലൊരാളും എന്‍റെ സുഹൃത്തുമായ മണിക്കുട്ടന് എല്ലാവിധ ആശംസകളും, ടൈറ്റിൽ വിന്നറാകാനുള്ള എല്ലാ വിജയാശംസകളും നേരുന്നു എന്ന് രജിത് മേനോൻ പറയുന്ന വീഡിയോയാണ് മണിക്കുട്ടൻ ആര്‍മി ഒഫീഷ്യൽ പേജിൽ വന്നത്

Continue Reading
You may also like...

More in TV Shows

Trending

Recent

To Top