Connect with us

ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലും പിണക്കത്തിലായത് കൊണ്ടാണ് പോസ്റ്റിടാത്തതെന്ന് കരുതും; ഏഴാം വിവാഹ വാര്‍ഷികദിനത്തിൽ കിടിലൻ പോസ്റ്റുമായി ജിഷിൻ മോഹൻ; ആശംസകളുമായി ആരാധകർ

Social Media

ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലും പിണക്കത്തിലായത് കൊണ്ടാണ് പോസ്റ്റിടാത്തതെന്ന് കരുതും; ഏഴാം വിവാഹ വാര്‍ഷികദിനത്തിൽ കിടിലൻ പോസ്റ്റുമായി ജിഷിൻ മോഹൻ; ആശംസകളുമായി ആരാധകർ

ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലും പിണക്കത്തിലായത് കൊണ്ടാണ് പോസ്റ്റിടാത്തതെന്ന് കരുതും; ഏഴാം വിവാഹ വാര്‍ഷികദിനത്തിൽ കിടിലൻ പോസ്റ്റുമായി ജിഷിൻ മോഹൻ; ആശംസകളുമായി ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ജിഷിൻ മോഹൻ. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിൻ മലയാള സീരിയൽ രംഗത്ത് ശ്രദ്ധേയനാകുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ ജിഷിൻ പ്രധാന വഷങ്ങൾ അവതരിപ്പിച്ചു. മകന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾക്ക് ഒപ്പം തന്നെ സീരിയൽ വിശേഷങ്ങളും ആരാധകരുമായി ജിഷിൻ പങ്കിടാറുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെയ്ക്കുന്ന കുറിപ്പുകളെല്ലാം ക്ഷണ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ജിഷിന്റെ ഭാര്യയും നടിയുമായ വരദ കൂടി പോസ്റ്റിന്റെയോ ചിത്രത്തിന്റെയോ ഭാഗം ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. ചിത്രം ഞൊടിയിടയിൽ വൈറൽ ആകും.

കഴിഞ്ഞ ദിവസം ജിഷിന്റേയും വരദയുടേയും ഏഴാം വിവാഹ വാര്‍ഷികമായിരുന്നു. സന്തോഷദിനത്തില്‍ ക്യാപ്ഷന്‍ സിംഹമെന്ന് സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കാറുള്ള ജിഷിന്‍ പങ്കുവച്ച രസകരമായ കുറിപ്പാണിപ്പോള്‍ വൈറലായിരിക്കുന്നത്.

എല്ലാവരും വിവാഹ വാര്‍ഷികത്തിന് രാവിലെതന്നെ പോസ്റ്റിടാറുണ്ടെന്നും, എന്നാല്‍ ഈയിടെയായി ഉറങ്ങിയെണീക്കാന്‍ വൈകുന്നതു കൊണ്ടാണ് തലേന്നുതന്നെ പോസ്റ്റിടുന്നതെന്നുമാണ് ജിഷിന്‍ പറയുന്നത്.

ജിഷിന്റെ കുറിപ്പിങ്ങനെ

‘വിവാഹ വാര്‍ഷികത്തിന് സാധാരണ എല്ലാവരും രാവിലെ പോസ്റ്റിടും. എന്തോ.. ഈയിടെയായി ഉറങ്ങി എണീക്കാന്‍ ലേറ്റ് ആകുന്നത് കൊണ്ട് പോസ്റ്റ് ചെയ്യാന്‍ പറ്റിയില്ല. പിന്നെ വിചാരിച്ചു, എല്ലാവരുടെ ആശംസകളും വന്ന ശേഷം നാളെ നന്ദി പറഞ്ഞൊരു പോസ്റ്റിടാമെന്നു. അപ്പൊ അതിലൊരു കുഴപ്പം കിടപ്പുണ്ടല്ലോ. ഇന്നല്ലേ പോസ്റ്റ് ഇടേണ്ടത്. അല്ലെങ്കില്‍ ഇനി ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലും പിണക്കത്തിലായത് കൊണ്ടാ പോസ്റ്റിടാത്തത് എന്ന് വിചാരിക്കില്ലേ. അതുകൊണ്ട് മെയ് ഇരുപത്തഞ്ച് തീരാന്‍ മിനുട്ടുകള്‍ ബാക്കിയുള്ളപ്പോള്‍ ഞാന്‍ ഈ പോസ്റ്റിടുന്നു. എന്റെ വാമഭാഗമായ, (അര്‍ത്ഥം എന്താണോ എന്തോ. ഇനിയിപ്പം വല്ല തെറിയും ആണേല്‍ ക്ഷമിക്കണേ) വരദയ്ക്ക്, എന്നെ സഹിച്ചു കൊണ്ടിരിക്കുന്നതിന്റെ ഏഴാം വിവാഹ വാര്‍ഷികാശംസകള്‍.’

നിരവധി ആരാധകരും സഹപ്രവര്‍ത്തകരുമാണ് ജിഷിനും വരദയ്ക്കും ആശംസകളുമായെത്തിയത്. ശാലു കുര്യന്‍, ആര്യ പാര്‍വതി, ഷഫ്‌ന നിസാം തുടങ്ങിയവരെല്ലാംതന്നെ വരദയുടെ പോസ്റ്റിനുതാഴെ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

More in Social Media

Trending

Recent

To Top