Connect with us

ഒടുവിൽ അത് സാധിച്ചെടുത്തു ;പുതിയ അനാർക്കലിയെ കണ്ടോ ? ;വൈറലായ ട്രാൻസ്‍ഫോർമേഷൻ!

Malayalam

ഒടുവിൽ അത് സാധിച്ചെടുത്തു ;പുതിയ അനാർക്കലിയെ കണ്ടോ ? ;വൈറലായ ട്രാൻസ്‍ഫോർമേഷൻ!

ഒടുവിൽ അത് സാധിച്ചെടുത്തു ;പുതിയ അനാർക്കലിയെ കണ്ടോ ? ;വൈറലായ ട്രാൻസ്‍ഫോർമേഷൻ!

എല്ലാവർക്കും ഒരുപോലെ വീട്ടിൽ ഇരിക്കേണ്ടി വന്ന അവസ്ഥയാണ് ഒരു വൈറസ് കാരണം ഉണ്ടായിരിക്കുന്നത്. കൊവിഡ് കാലം കുറെയധികം മാറ്റങ്ങൾ പ്രത്യക്ഷത്തിൽ തന്നെ എല്ലാവരുടെയും ജീവിതത്തിൽ വരുത്തിയിട്ടുണ്ട്. സാധാരണക്കാരുടെ ജീവിതയത്തിലെ മാറ്റങ്ങൾ ചിന്താഗതികളിലാണെങ്കിൽ , പല സിനിമാതാരങ്ങളുടെയും മാറ്റങ്ങൾ അവരുടെ ശരീരത്തിലാണ്.

സിനിമാ ഷൂട്ടിംഗുകള്‍ നിന്നതോടെ പലരും ഈ അവസരം തങ്ങളുടെ ശരീരത്തിന്‍റെയും മനസ്സിന്‍റേയും നവീകരണത്തിനായി കൂടി വിനിയോഗിച്ചിട്ടുണ്ട്. കോവിഡ് ഒന്നാം തരംഗത്തിലും നിരവധി സിനിമാ സീരിയൽ താരങ്ങൾ ബോഡി ബിൽഡ് അപ്പ് ഫോട്ടോയുമായി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇപ്പോഴിതാ രണ്ടാം തരംഗത്തിലും അക്കൂട്ടത്തിൽ ഇതാ ഒരാള്‍ കൂടി….!

വളരെ കുറച്ചു സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ അനാര്‍ക്കലി മരിക്കാര്‍ പിന്നീട് ആരാധക ശ്രദ്ധ പിടിച്ചുപറ്റിയതത്രയും ഉശിരുള്ള നിലപാടുകൾ കൊണ്ടായിരിക്കുന്നു . ‘ആനന്ദ’ത്തിലൂടെ അരങ്ങേറിയ അനാര്‍ക്കലി ‘ഉയരെ’യിലൂടെ ഏറെ ശ്രദ്ധ നേടുകയുണ്ടായി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അനാര്‍ക്കലി ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഉള്‍പ്പെടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അനാർക്കലിയുടെ പുതിയ ട്രാൻസ്ഫോർമേഷൻ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ച ഒരു സ്റ്റോറിയിലാണ് അനാർക്കലി തന്റെ ട്രാൻസ്ഫോർമേഷൻ ആരാധകർക്കായി കാണിച്ചിരിക്കുന്നത് . വയർ കുറക്കുന്നതിനായി നടത്തിയ ശ്രമങ്ങളാണ് ചിത്രങ്ങളിലൂടെ താരം പങ്കുവെക്കുന്നത്.

രണ്ടര മാസം കൊണ്ടാണ് വയർ കുറയ്ക്കൽ സാധിച്ചെടുത്തതെന്നാണ് അനാര്‍ക്കലി പറഞ്ഞിരിക്കുന്നത്. നിലപാടുകൾ കൊണ്ട് കൂടി സോഷ്യൽമീഡിയ ലോകത്ത് ശ്രദ്ധേയയാണ് താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ അശ്ലീല കമന്‍റുകളിടുന്നവർക്ക് തക്ക മറുപടിയും താരം കൊടുക്കാറുണ്ട് . കൂടാതെ പുരോഗമനവാദപരമായ നിലപാടുകൾ ജീവിതത്തിൽ ഉയർത്തിപ്പിടിക്കുന്നയാൾ കൂടിയാണ് അനാർക്കലി.

ആനന്ദത്തിലൂടെയായിരുന്നു അനാര്‍ക്കലിയുടെ അരങ്ങേറ്റം. പിന്നീട് വിമാനം, മന്ദാരം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2019 ല്‍ പുറത്തിറങ്ങിയ ഉയരെയിലെ പൈലറ്റ് വേഷം അനാർക്കലിക്ക് കിട്ടിയ നല്ലൊരു അവസരമായിരുന്നു.

പിന്നീട് സോഷ്യൽ മീഡിയ അനാർക്കലിയെ ഏറെ വിമർശിച്ചത് കാളി എന്ന ഹിന്ദു ദൈവത്തെ ആധാരമാക്കി ചെയ്ത ഫോട്ടോഷൂട്ടിലൂടെയാണ് . അതുണ്ടാക്കിയ ഒച്ചപ്പാട് ചെറുതൊന്നുമായിരുന്നില്ല.. ഒരു രാഷ്ട്രീയപ്പാർട്ടിയും ഒരു മതവിഭാഗവും അന്ന് അനാർക്കലിക്കെതിരെ നീങ്ങിയിരുന്നു .

പ്രശസ്ത ഫോട്ടോഗ്രാഫർ ആയ മഹാദേവൻ തമ്പി ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നു അത് .എന്നാൽ, അന്ന് അനാർക്കലിയെ ദളിത് ആക്ടിവിസ്റ്റുകൾ അടക്കം വിമർശിക്കുകയുണ്ടായിരുന്നു . അതോടെ അനാർക്കലി മാപ്പ് എഴുതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു .

എന്നാൽ വളരെ പെട്ടെന്ന് തന്നെ അതിൽ നിന്നും കരകയറിയ അനാർക്കലി അന്ന് പറഞ്ഞ വാക്കുകൾ വളരെ പ്രചോദനം നൽകുന്നതായിരുന്നു. ആ വാക്കുകളിങ്ങനെയായിരുന്നു ….ഒന്നിലും ദുഖിച്ചിരുന്നിട്ടു കാര്യമില്ല, ജീവിതം മുന്നോട്ടു പോവുക തന്നെ വേണം. ‌എങ്കിലും ഓരോ സംഭവങ്ങളിൽ നിന്നും പലതും പഠിക്കുന്നുണ്ട് .

about anarkkali marakkar

Continue Reading
You may also like...

More in Malayalam

Trending

Recent

To Top