Connect with us

“വീടിനുള്ളിൽ ആണേൽ എന്തിനാ ചേച്ചിയേ ഇത്രയും മേക്കപ്പ്? ; കമ്മെന്റിന് ശ്രീയ രമേഷ് കൊടുത്ത മറുപടി കണ്ടോ ?

Malayalam

“വീടിനുള്ളിൽ ആണേൽ എന്തിനാ ചേച്ചിയേ ഇത്രയും മേക്കപ്പ്? ; കമ്മെന്റിന് ശ്രീയ രമേഷ് കൊടുത്ത മറുപടി കണ്ടോ ?

“വീടിനുള്ളിൽ ആണേൽ എന്തിനാ ചേച്ചിയേ ഇത്രയും മേക്കപ്പ്? ; കമ്മെന്റിന് ശ്രീയ രമേഷ് കൊടുത്ത മറുപടി കണ്ടോ ?

പൊതുവെ നടിമാർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് താഴെ താരങ്ങളെ പരിഹസിച്ചു കൊണ്ട് നെഗറ്റീവ് കമന്റുകൾ​ ഇടുന്നത് സാധാരണമാണ്. പലപ്പോഴും അത്തരം കമന്റുകൾ കണ്ടില്ലെന്ന് നടിക്കുകയാണ് പല സെലബ്രിറ്റികളും ചെയ്യാറുള്ളത്. അതുമല്ലെങ്കിൽ അവയൊക്കെ അധികം ആളുകൾ കാണുന്നതിന് മുൻപ് ഡിലീറ്റ് ആക്കുകയാണ് പതിവ് .

എന്നാൽ, കാലം പുരോഗമിച്ചപ്പോൾ ഇതിനൊരു മാറ്റം വന്നിരിക്കുകയാണ് . മോശം കമ്മെന്റിടുന്നവർക്ക് കുരുക്ക് കൊള്ളുന്ന മറുപടികൾ നടിമാരും കൊടുക്കാൻ തുടങ്ങി. അത്തരത്തിൽ എയറിൽ നിൽക്കുന്നവരാണ് ഇന്ന് സോഷ്യൽ മീഡിയയിൽ അധികവും.

ഇപ്പോഴിതാ തന്റെ മേക്കപ്പിനെ പരിഹസിച്ച ആൾക്ക് നടി ശ്രീയ രമേഷ് നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

“പുതിയ കോവിഡ് കേസുകളും ടി പി ആറും കുറഞ്ഞെങ്കിലും മരണനിരക്ക് കൂടിക്കൂടി വരുന്നു. ഇപ്പോഴും മറ്റുള്ളവർ പറഞ്ഞും, കാണിച്ചുകൊടുത്തും മാത്രം മാസ്ക് ഇടുകയും കൈ കഴുകുകയും ചെയ്യുകയുള്ളൂ എന്നു ശഠിക്കുന്നവർ ബുദ്ധിക്ക് എന്തോ കുഴപ്പമുള്ളവർ ആണെന്ന് തോന്നുന്നു …അല്ലേ സുഹൃത്തുക്കളെ?(ഞാൻ വീട്ടിലാണ്, മതിലിനുള്ളിലാണ് , രണ്ടു മീറ്റർ അടുത്ത് ആരുമില്ല),” എന്ന അടിക്കുറിപ്പോടെ ശ്രീയ ഷെയർ ചെയ്ത ചിത്രത്തിനു താഴെയാണ് അൽപ്പം പരിഹാസ്യമായ കമന്റുമായി ഒരാൾ എത്തിയത്. “വീടിനുള്ളിൽ ആണേൽ എന്തിനാ ചേച്ചിയേ ഇത്രയും മേക്കപ്പ്? എന്ത് പ്രഹസനം ആണ് ഷാജി,” എന്നായിരുന്നു കമന്റ്.

“ഒരു പെണ്ണു വീട്ടിൽ മേക്കപ്പ് ഇട്ടു ഫോട്ടോ എടുത്താൽ അത് തോൽവി, എന്നാൽ ഒരു ആണ് കളറും അടിച്ച് വീട്ടിൽ ഫോട്ടോ എടുത്താൽ അത് ജയം… താനൊക്കെ എന്ത് ജീവികളാടോ?” എന്നായിരുന്നു ശ്രീയയുടെ മറുപടി.

വളരെ അവിചാരിതമായി സിനിമയിലെത്തിയ നടിയാണ് ശ്രീയ. മോഹൻലാൽ, മഞ്ജുവാര്യർ, സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീയയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് വേട്ട, ഒടിയൻ, ഒപ്പം തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. പൃഥ്വിരാജ് ചിത്രം ലൂസിഫറിൽ ശ്രീയ അവതരിപ്പിച്ച ഗോമതി എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

about shreeya ramesh

More in Malayalam

Trending

Recent

To Top